കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ സന്ദേശം

Google Oneindia Malayalam News

''ഇന്ന് നാലാം അന്താരാഷ്ട യോഗ ദിനം. രാജ്യാന്തര യോഗ ദിനം ലോകവ്യാപകമായി ആഘോഷിക്കുന്ന ഈ ധന്യ മുഹൂർത്തത്തിൽ എല്ലാ യോഗികൾക്കും, യോഗാചാര്യന്മാർക്കും, യോഗ പരിശീലകർക്കും മറ്റു പങ്കാളികൾക്കും എൻറെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.. അനുഗ്രഹങ്ങൾ ലോകവ്യാപകമായി ഇന്ന് രണ്ട് മില്ല്യൺ ആളുകൾ യോഗ പരിശീലിക്കുന്നുണ്ട്‌. ജാതി, മതം , വർഗം , സംസ്കാരം എന്നിവയെല്ലാം മറികടന്ന് ഈ സന്ദേശം എല്ലാവരിലുമെത്തട്ടെ .യോഗ പരിശീലിക്കുന്നത് വഴി അതിൻറെ എണ്ണമറ്റ ഗുണഫലങ്ങൾ അവരിലേക്കെത്തട്ടെ.

ഇതുവരെയും ജീവിതത്തിൽ യോഗ സ്വീകരിക്കാത്തവർ യോഗയെ അടുത്തറിഞ്ഞനുഭവിച്ച് ആരോഗ്യവും സന്തോഷവും സമൃദ്ധിയും കണ്ടെത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അക്രമരഹിതസമൂഹസൃഷ്ട്ടി എന്നലക്ഷ്യവുമായി ഹിംസാവിമുക്തവും ,കാരുണ്യവും നിറഞ്ഞ ഒരു നവലോകം നമുക്ക് വിഭാവനം ചെയ്യാം. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ തീർച്ചയായും യോഗയ്ക്ക് കഴിയും.

srisriravishankar-

സർവ്വപൂർണ്ണതയോടും കൂടി നമുക്ക് യോഗ പരിശീലിക്കാം. യോഗ പരിശീലിക്കുകയും അതിലൂടെ ആന്തരികാശാന്തി അനുഭവിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. യോഗയെ വെറും ശാരീരിക വ്യായാമങ്ങളോ , ആസനങ്ങളോ മാത്രമായി കാണരുത്. അതൊരു സമ്പൂർണ്ണ ശാസ്‌ത്രമാണെന്നറിയണം. അത് നമ്മുടെ ശരീരം, മനസ്സ്, ആത്മാവ്‌ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതോടോപ്പം അവയെ പ്രാപഞ്ചിക ഊർജ്ജമായും ബന്ധിപ്പിക്കുന്നു.

ഓരോ വ്യക്തിക്കും ആവശ്യം വേണ്ട ശാന്തിയും സമാധാനവും നൽകി അവരുടെ പെരുമാറ്റത്തിലും, ചിന്താരീതികളിലും മനോഭാവത്തിലും മാറ്റം വരുത്തി സമഗ്ര പരിവർത്തനമാണ്‌ യോഗ സദ്ധ്യമാക്കുന്നത്. എല്ലാവര്ക്കും ഈ അന്താരാഷട്ര യോഗ ദിനത്തിൽ ഒരിക്കൽകൂടി അഭിനന്ദനങ്ങൾ. അനുഗ്രഹങ്ങൾ.

English summary
Sri Sri Ravi Shankar's message mor International Day of Yoga.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X