സമാധാനചര്‍ച്ച: ശ്രീ ശ്രീ രവിശങ്കറിന് ഐസിസ് അയച്ചു കൊടുത്തത് തലയില്ലാത്ത ചിത്രം
അഗര്‍ത്തല: ഇസ്ലാമിക് സ്റ്റേറ്റുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത ജീവനകലാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ഭീകരര്‍ അയച്ചു കൊടുത്തത് തലയറുക്കപ്പെട്ട ഒരാളുടെ ചിത്രം.ഐസിസ്
ഉള്‍പ്പെടെയുളള ഭീകര സംഘടനകളുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു ശ്രീ ശ്രീ രവിശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഈ വിധത്തില്‍ പ്രതികരിച്ചത്.ഇതോടെ ഐസിസുമായുളള സമാധാന ചര്‍ച്ചാ ശ്രമം ഉപേക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ചിത്രം ലഭിച്ച കാര്യം രവിശങ്കര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

മൂന്നു ദിവസത്തെ ത്രിപുര സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.ചര്‍ച്ചാ ശ്രമം ഫലം കാണാത്ത സാഹചര്യത്തില്‍ ഐസിസിനെ സൈനിക നടപടികളിലൂടെ മാത്രമേ എതിരിടാനാവൂ എന്നും ശ്രീ ശ്രീ പറഞ്ഞു.വടക്കു പടിഞ്ഞാറാന്‍ സംസ്ഥാനങ്ങളില്‍ സമാധാനം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും എല്ലാ സംസ്‌കാരങ്ങളും മതങ്ങളും പ്രത്യശയാസ്ത്രങ്ങളും ഏകോപിപ്പിക്കകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications