യുപി ഉദ്യോഗസ്ഥര്‍ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ യോഗ ക്ലാസ്
ലക്നൗ: ഉത്തര്‍പ്രദേശിലെ സീനിയര്‍ ഓഫീസര്‍മാര്‍ക്ക് മൂന്നു ദിവസത്തെ യോഗക്ലാസ് നല്കാന് സര്‍ക്കാര്‍ തീരുമാനം. പ്രമുഖ യോഗ ഗുരുവും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ടാണ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നു ദിവസം ക്ലാസ് നല്‍കുന്നത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും ടെന്‍ഷനും കുറയ്ക്കാനും നേതൃഗുണം വര്ദ്ധിപ്പിക്കാനായുമാണ് ക്ലാസ്.
വ്യാഴാഴ്ച തുടങ്ങുന്ന ക്ലാസ് ശനിയാഴ്ച അവസാനിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ശനിയാഴ്ച ക്ലാസില്‍ പങ്കെടുക്കാനെത്തും. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ രജിത ബഗ്ഗയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിയിലെ യോഗ മുറകളെല്ലാം ഉദ്യോഗസ്ഥരെ പഠിപ്പിക്കും.

പ്രത്യേക രീതിയിലുള്ള ശ്വസന പ്രക്രിയയായ സുദര്‍ശന ക്രിയ, മാനസികോല്ലോസമുണ്ടാക്കുന്ന മറ്റു യോഗ മുറകള്‍ തുടങ്ങിയവയ്ക്കാകും ക്ലാസുകളില്‍ പ്രാധാന്യം. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ശ്രീ ശ്രീ രവിശങ്കറിനെ ഉത്തര്‍പ്രദേശിലെത്തിച്ച് ക്ലാസുകള്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്.
ജോലിഭാരത്താല്‍ ബുദ്ധിമുട്ടുന്ന ഉദ്യോഗര്‍ക്ക് ഏറെ പ്രയോജനകരമാകും യോഗ ക്ലാസെന്ന് ഒരു പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പ്രതികരിച്ചു. എന്നാല്‍, ഏതെങ്കിലും മുസ്ലീം ജീവനക്കാര്‍ യോഗയ്ക്കെതിരെ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്ല. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയൊട്ടാകെ യോഗ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications