സന്യാസികള്‍ക്ക് ആശാറാം അപമാനം: ശ്രീശ്രീ രവിശങ്കര്‍
അഹമ്മദാബാദ്: രാജ്യത്തെ സന്യാസികളുടെ പേരുകളയുന്നത് ആശാറാം ബാപ്പുവിനെപ്പോലുള്ളവരാണെന്ന് ആര്‍ട്ട് ഓപ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. പീഡനക്കേസില്‍ ജയിലില്‍ കിടക്കുന്ന ബാപ്പുവും ഒളിച്ച് നടക്കുന്ന മകന്‍ നാരായണ്‍ സായിയുമൊക്കെ ഇത്തരത്തിലുള്ളവരാണ്.
ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയുടെ തെറ്റുകള്‍ക്ക് ജനങ്ങള്‍ മാപ്പ് കൊടുക്കും എന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. തെറ്റ് പറ്റിയെങ്കില്‍ അത് സമ്മതിക്കണം. അല്ലാതെ ഒളിച്ചുനടക്കലല്ല. അഥവാ ഇനി തെറ്റ് പറ്റിയില്ലെങ്കില്‍ ധൈര്യത്തോടെ പോലീസിന് മുന്നില്‍ വരണം. തെറ്റുകാരനല്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.

പോലീസില്‍ നിന്നും ഏറെക്കാലം ഒളിച്ച് നടക്കാന്‍ കഴിയില്ല. ഒളിച്ചോടുന്നത് ഒരുതരത്തിലും പ്രശ്‌നത്തിന് പരിഹാരമല്ല. തെറ്റുകാരനല്ലെങ്കില്‍ നിയമത്തിന് കീഴടങ്ങാന്‍ പേടിക്കേണ്ടതില്ല - രവിശങ്കര്‍ പറഞ്ഞു. എന്നാല്‍ പോലീസിന് കീഴടങ്ങാന്‍ നാരായണ്‍ സായി തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുടിയും താടിയുമൊക്കെ മുറിച്ച് സ്‌റ്റൈലൊക്കെ മാറ്റിയാണ് നാരായണ്‍ സായിയുടെ ഇപ്പോഴത്തെ നടപ്പ്. ശിഷ്യന്മാര്‍ക്കൊപ്പം ഇയാളെ ആഗ്രയിലും പരിസരത്തും പലരും കണ്ടതായും റിപ്പോര്‍ട്ടുണ്ട്. പീഡനക്കേസില്‍ നാരായണ്‍ സായിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, മറ്റൊരു സംഭവത്തില്‍ ശ്രീ ശ്രീ രവിശങ്കറുടെ മൊബൈല്‍ ഫോണ്‍ കാണാതെ പോയി. ചണ്ഢീഗഡിലേക്കുള്ള മതപരമായ യാത്രയ്ക്കിടയിലാണ് രവിശങ്കറുടെ ഫോണ്‍ കാണാതെ പോയത്.












Click it and Unblock the Notifications