കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: തകര്‍ത്ത 27 സ്‌കൂളുകള്‍ പുനഃര്‍നിര്‍മിക്കാം, വാഗ്ദാനവുമായി ശ്രീ ശ്രീ രവിശങ്കര്‍

സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ട്വിറ്ററിലൂടെയായിരുന്നു രവി ശങ്കര്‍ ഈ വാഗ്ദാനം മുന്നോട്ടുവച്ചത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ അജ്ഞാതര്‍ തകര്‍ത്ത സ്‌കൂളുകള്‍ പുനഃര്‍നിര്‍മിക്കാമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ട്വിറ്ററിലൂടെയായിരുന്നു രവി ശങ്കര്‍ ഈ വാഗ്ദാനം മുന്നോട്ടുവച്ചത്.

ചൊവ്വാഴ്ച അര്‍ദ്ധ രാത്രി കശ്മീരിലെ ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് സെന്ററിന് തീയിട്ടതോടെ കശ്മീര്‍ താഴ് വരയില്‍ 27 സ്‌കൂളുകളാണ് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ ഇത്തരത്തില്‍ സ്‌കൂളുകള്‍ ലക്ഷ്യം വച്ചുള്ളള ആക്രമണങ്ങള്‍ വ്യാപകമാകുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് കശ്മീര്‍ ജനതയ്ക്ക് ആശ്വാസമാകുന്നതാണ് ശ്രീ ശ്രീ രവിശങ്കറിന്റെ വിലപ്പെട്ട വാഗ്ദാനം.

കൂടുതല്‍ പേര്‍ അറസ്റ്റിലാവും

കൂടുതല്‍ പേര്‍ അറസ്റ്റിലാവും

സ്‌കൂളുകള്‍ തീയിട്ട് നശിപ്പിട്ട സംഭവത്തില്‍ പൊലീസ് കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നിന്നായി 35 പേരെ തിരിച്ചറിയുകയും ഇവരില്‍ 21 പേരെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

 അതിര്‍ത്തിയില്‍ പൊലിയുന്ന ജീവന്‍

അതിര്‍ത്തിയില്‍ പൊലിയുന്ന ജീവന്‍

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പും ഷെല്ലാക്രമണവും ശക്തമാക്കിയതോടെ കശ്മീര്‍ അതിര്‍ത്തിയിലെ 200 സ്‌കൂളുകള്‍ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ചൊവ്വാഴ്ച ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പില്‍ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പാക് വെടിവെയ്പില്‍ ഇതിനകം 20 പേരാണ് കശ്മീര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

ഹൈക്കോടതി നിര്‍ദ്ദേശം

ഹൈക്കോടതി നിര്‍ദ്ദേശം

സ്‌കൂളുകള്‍ വ്യാപകമായി ആക്രമിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പുവരുത്താന്‍ ഒക്ടോബര്‍ 31 ന് ജമ്മു കശ്മീര്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളുകള്‍ ആക്രമിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

യോഗാ ഗുരു ശ്രീ ശ്രീ രവി ശങ്കര്‍

കശ്മീരില്‍ തകര്‍ന്ന 27 സ്‌കൂളുകള്‍ പുനഃര്‍ നിര്‍മിക്കാന്‍ സഹായിക്കാമെന്നാണ് യോഗാ ഗുരു ശ്രീ ശ്രീ രവി ശങ്കര്‍ മുന്നോട്ടുവച്ച വാഗ്ദാനം.

English summary
Sri Sri RaviShankar offers to rebuild 27 schools in Kashmir valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X