കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശ്രീയും ഹസാരെയും തിരുവനന്തപുരത്ത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം : ഇത്തവണത്തെ ഗാന്ധിദര്‍ശന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറില്‍ നിന്ന് അഴിമതി വിരുദ്ധ സമര നായകന്‍ അണ്ണ ഹസാരെ പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങ്.

അഴിമതിയാണു രാജ്യം നേരിടുന്ന വലിയ വിപത്തെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും അണ്ണ ഹസാരെ പറഞ്ഞു. ഗ്രാമങ്ങളിലുടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂവെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് ശരിയെന്നു തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗാന്ധിദര്‍ശന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, എം കെ രാഘവന്‍ എം.പി, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി ബാലചന്ദ്രന്‍ നായര്‍, ടി പി രാജീവന്‍, ഡോ. കുഞ്ഞാലി, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവരും ഗാന്ധിദര്‍ശന്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

പുരസ്‌കാര ദാനം

പുരസ്‌കാര ദാനം

ഗാന്ധി ദര്‍ശന്‍ പുരസ്‌കാരം ശ്രീശ്രീ രവിശങ്കര്‍ അണ്ണ ഹസാരെക്ക് സമ്മാനിക്കുന്നു.

അല്‍പം കുശലമാകാം

അല്‍പം കുശലമാകാം

ശ്രീശ്രീ രവിശങ്കറും ഹസാരെയും സൗഹൃദ സംഭാഷണത്തില്‍

ഉറക്കെ പറഞ്ഞോളൂ

ഉറക്കെ പറഞ്ഞോളൂ

ഹസാരെയും ശ്രീശ്രീ രവിശങ്കറും സൗഹൃദ സംഭാഷണത്തില്‍

 ജീവനകല എങ്ങനെ?

ജീവനകല എങ്ങനെ?

വാര്‍ദ്ധക്യത്തിലും തികഞ്ഞ ഗാന്ധിയന്‍ ജീവിത രീതി പിന്തുടരുന്ന ആളാണ് അണ്ണ ഹസാരെ

ഇനി ഇരുന്ന് സംസാരിക്കാം

ഇനി ഇരുന്ന് സംസാരിക്കാം

ഗാന്ധിദര്‍ശന്‍ പുരസ്കാരദാന വേദിയില്‍ അണ്ണ ഹസാരേയും ശ്രീശ്രീ രവിശങ്കറും.

അണ്ണയുടെ പ്രസംഗം

അണ്ണയുടെ പ്രസംഗം


ഗാന്ധിദര്‍ശം പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം അണ്ണ ഹസാരെ പ്രസംഗിക്കുന്നു

 തീപാറും പ്രസംഗം

തീപാറും പ്രസംഗം

ജനങ്ങള്‍ രാജ്യത്തെ മറക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് അണ്ണ ഹസാരെ പറഞ്ഞു. ഒത്തൊരുമയോടെ നിന്നാല്‍ രാജ്യത്തെ അഴിമിതിയില്‍ നിന്ന് മുക്താമക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

English summary
Sri Sri Ravishankar presented Gandhi Darshan Award to Anna Hazare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X