ശ്രീ ശ്രീ രവിശങ്കറിന്റെ സാംസ്‌കാരികോത്സവം, 20,000 വിവാഹങ്ങള്‍ തിരക്കില്‍ ശ്വാസംമുട്ടി ദില്ലി
ദില്ലി: ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയെ തുടര്‍ന്ന് ദില്ലി തിക്കിലും തിരക്കിലും മൂന്നുനാള്‍ ശ്വാസം മുട്ടും. ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയില്‍ കര്‍ശനമായ ട്രാഫിക് നിയന്ത്രണമാണ് ദില്ലിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റൂട്ടുകളും വാഹനങ്ങള്‍ക്കു പോകാനുള്ള സമയത്തിലും പോലീസ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇതേ സമയം ദില്ലിയിലും സമീപ പ്രദേശങ്ങളിലുമായി 20,000 വിവാഹങ്ങളാണ് നടക്കുന്നത്. വിവാഹങ്ങളില്‍ പങ്കെടുക്കാനെത്തുവരുടെ വാഹനങ്ങളില്‍ തിരക്ക് നഗരത്തില്‍ കൂടുമെന്ന് പോലീസ് അറിയിച്ചു. ഇതു കൂടാതെ ദക്ഷിണ ദില്ലിയില്‍ ആത്മീയ സംഘടന രാധാ സ്വാമിയുടെ സത്സംഗ് പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒട്ടേറെ ആളുകള്‍ എത്തുന്നുണ്ട്. ജനങ്ങളോട് പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 11 മണി വരെ പുറത്തു പോകുന്നത് ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ കാരണമുള്ളവര്‍ക്ക് മാത്രം പുറത്തു പോകാം. യമുനാ തീരത്ത് സംഘടിപ്പിക്കുന്ന ശ്രീ ശ്രീ രവി ശങ്കറിന്റെ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷകണക്കിന് ആളുകളാണ് വെള്ളിയാഴ്ചയോടെ ദില്ലി നഗരത്തില്‍ എത്തുക.
പരിപാടിയോടനുബന്ധിച്ച് പ്രത്യേക ട്രാഫിക് സംവിധാനങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്.1000 ഏക്കറിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യം എത്തുന്നവര്‍ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. 1,700 ഉദ്യോഗസ്ഥരെയാണ് പരിപാടിയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തിനായി നിയമിച്ചിരിക്കുന്നത്.












Click it and Unblock the Notifications