കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ശ്രീ ശ്രീ ഒടുവില്‍ കീഴടങ്ങി, 4.75 കോടി പിഴ നല്‍കി

  • By Neethu
Google Oneindia Malayalam News

ദില്ലി: മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ യമുനാ നദീ പ്രശ്‌നത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി പിഴയച്ചു. യമുനാ തീരം നശിപ്പിച്ച് അനുവാദമില്ലാതെ സമ്മേളനം നടത്തിയതിന് ഹരിത ട്രൈബ്യൂണലാണ് പിഴ ചുമത്തിയത്.

മാര്‍ച്ച് 11 മുതല്‍ 13 വരെ നടത്തിയ ലോക സാംസ്‌കാരിക സമ്മേളനത്തിന് സുപ്രീംകോടതി ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. 5 കോടി പിഴ ചുമത്തിയതില്‍ 25 ലക്ഷം ആദ്യം അടച്ച് ബാക്കി തുക പിന്നീട് അടയ്ക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് എതിര്‍ക്കുകയായിരുന്നു.

 srisriravishankar

നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും പിഴ അടയ്ക്കില്ലെന്നുമാണ് രവിശങ്കര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസത്തില്‍ പിഴ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടതി അവസാനത്തെ നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബാക്കി തുകയായ 4.75 ലക്ഷം രൂപ ജൂണ്‍ മൂന്നാം തിയ്യതി രവിശങ്കര്‍ ഫൗണ്ടേഷന്‍ അടയ്ക്കുകയായിരുന്നു.

സമ്മേളനത്തിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രവിശങ്കറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. യമുനയുടെ തീരം വൃത്തിയാക്കുന്നതിന് ദില്ലി സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പറഞ്ഞിരുന്നു. പിഴ അടച്ച് സാഹചര്യത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയും രവിശങ്കറിന് പിന്തുണയായി സംസാരിച്ചിരിക്കുകയാണ്. രവിശങ്കറിന്റെ പരിപാടി യമുനാ തീരത്തെ കൂടുതല്‍ മനോഹരമാക്കി എന്നാണ് മന്ത്രി പറഞ്ഞത്.

English summary
Sri Sri Ravishankar's Art of Living (AOL) Foundation submitted an 'environmental compensation' of Rs 4.75 crore on Friday. The move came after several rounds of court hearings in the National Green Tribunal (NGT) against defiant posturing by the spiritual guru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X