മുഹമ്മദ് നബി വരുമെന്ന് ഹിന്ദു പുരാണങ്ങളിലും പ്രവചിച്ചിരുന്നു! 'മഹാമദ്' എന്ന പേരില്‍...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മഹാമദ് എന്ന പേരില്‍ നബിയെത്തുമെന്ന് ഹിന്ദു പുരാണങ്ങളില്‍ പ്രവചിച്ചിരുന്നു | Oneindia Malayalam

  ദില്ലി: ഹിന്ദു പുരാണങ്ങളില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍. വിദേശ മണ്ണില്‍ നിന്നും ഒരു ആത്മീയ നേതാവ് വരുമെന്നും അദ്ദേഹത്തിന്റെ പേര് മുഹമ്മദ് എന്നായിരിക്കുമെന്നും ഹിന്ദു പുരാണങ്ങളില്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. യൂട്യൂബില്‍ പ്രചരിക്കുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ അഭിമുഖത്തെ അടിസ്ഥാനമാക്കി ഉര്‍ദു ദിനപ്പത്രമായ സിയാസത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  അറസ്റ്റ് വാറന്റ് ഫലംകണ്ടു! ഷൈന മോള്‍ ഹൈക്കോടതിയിലെത്തി മാപ്പ് പറഞ്ഞു; കോടതി കനിയുമോ?

  രാഷ്ട്രപതിയുടെ മകള്‍ എയര്‍ഇന്ത്യക്ക് 'തലവേദന'യായത് ഇങ്ങനെ! വിമാനത്തില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനം

  ആര്‍ട്ട് ഓഫ് ലിവിങ് എന്ന യോഗാഭ്യാസരീതിയുടെ സ്ഥാപകനും, ലോകത്തെ അറിയപ്പെടുന്ന അദ്ധ്യാത്മികാചാര്യനുമായ ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞദിവസം ടിപ്പു ജയന്തിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുരാണങ്ങളില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ടിപ്പു സുല്‍ത്താന്‍ മതഭ്രാന്തനാണെന്നും, നിരവധിപേരെ നിര്‍ബന്ധിച്ച് മതംമാറ്റിയ വ്യക്തിയാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെ എതിര്‍ത്തിരുന്നത്.

  ഹിന്ദു പുരാണങ്ങളില്‍....

  ഹിന്ദു പുരാണങ്ങളില്‍....

  മുഹമ്മദ് നബിയെക്കുറിച്ച് ഹിന്ദു പുരാണങ്ങളില്‍ പ്രവചിച്ചിരുന്നുവെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ്'മഹാമദ്' എന്ന പേരുള്ള ആത്മീയ നേതാവ് വിദേശത്ത് നിന്നെത്തുമെന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞിരുന്നു. ഭവിഷ്യ പുരാണത്തിലെ പ്രതിസര്‍ഗത്തിലാണ് മുഹമ്മദ് നബിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.

   തുടച്ചുനീക്കാന്‍....

  തുടച്ചുനീക്കാന്‍....

  'മഹാമദ്' എന്ന പേരുള്ള ആത്മീയ നേതാവ് പശ്ചിമേഷ്യയിലാകും ജനിക്കുകയെന്ന് ഭവിഷ്യ പുരാണത്തില്‍ പറയുന്നുണ്ട്. പശ്ചിമേഷ്യയില്‍ ജനിക്കുന്ന മഹാമദ് സമൂഹത്തില്‍ നിലകൊള്ളുന്ന അഴിമതികളും, ജനങ്ങളുടെ ദുശ്ശീലങ്ങളും തുടച്ചുനീക്കുമെന്നും പുരാണത്തില്‍ പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ്...

  വര്‍ഷങ്ങള്‍ക്ക് മുന്‍പ്...

  പശ്ചിമേഷ്യയില്‍ നിന്നുമെത്തുന്ന മഹാമദ് ലോകത്ത് പുതിയൊരു ആത്മീയ പാത തുറന്നിടുമെന്നും പുരാണത്തില്‍ പ്രവചിക്കുന്നുണ്ടത്രേ. ഇതുകൂടാതെ അദ്ദേഹത്തിന്റെ അനുയായികളെക്കുറിച്ചും അവരുടെ പ്രത്യേകതളെക്കുറിച്ചും ഭവിഷ്യ പുരാണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട ഭവിഷ്യ പുരാണത്തിലാണ് മുഹമ്മദ് നബിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.

  ഭാവി കാര്യങ്ങള്‍...

  ഭാവി കാര്യങ്ങള്‍...

  ഹിന്ദു പുരാണങ്ങളില്‍ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുരാണമാണ് ഭവിഷ്യ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബിയെക്കുറിച്ചും പ്രവചിച്ചുണ്ടെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. ടിപ്പു ജയന്തി അനുകൂല പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഉര്‍ദു ദിനപ്പത്രമായ സിയാസത്ത് അവരുടെ ഇംഗ്ലീഷ് ഓണ്‍ലൈന്‍ പതിപ്പില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  English summary
  sri sri ravishankar says about prophet mohammed.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്