ശ്രീ ശ്രീ രവിശങ്കറിനെ വെടിവെച്ചുകൊല്ലണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ആളെത്തപ്പി പോലീസ്
ഹരോഹള്ളി സ്വദേശിയായ യുവാവാണ് പോസ്റ്റിട്ടതെന്നാണ് പോലീസിന് ലഭിച്ച സൂചന
ബെംഗളൂരു: ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെ വെടിവെച്ചു കൊല്ലണമെന്ന്
പോസ്റ്റിട്ടയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മൈസൂരുവിൽ നിന്നാണ് ഫേസ്ബുക്ക് പോസ്റ്റ് രവിശങ്കറിനെതിരെ ഭീഷണി മുഴക്കിയിട്ടുള്ളത്. സംഭവത്തിൽ അജ്ഞാതനെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുയർന്ന സാഹചര്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ കഗ്ഗളിപുര പോലീസ് സ്റ്റേഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ ജൂൺ ഒന്നിലെ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്ന് പോലീസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഷെയർ ചെയ്തതിനെ തുടർന്ന് പോസ്റ്റ് വൈറലാവുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ നിസാരമായി കാണുന്നില്ലെന്നാണ് വിഷയത്തിൽ ആർട്ട് ഓഫ് ലിവിംഗിന്‍റെ പ്രതികരണം.

ഹരോഹള്ളി രവിചന്ദ്ര എന്നയാളുടെ പേരിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മൈസൂരുവിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കനകപുര റോഡിലെ ഹരോഹള്ളി സ്വദേശിയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലിനെ അധികരിച്ച് പോലീസ് നൽകുന്ന വിവരം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 507ാമത്തെ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഫേസ്ബുക്കിന് ആധികാരികത നൽകുന്നതിന് വേണ്ടി മറ്റൊരു പേര് ഉപയോഗിച്ചതാണെന്നും പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications