കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗ രതിയെ അനുകൂലിച്ച് ശ്രീശ്രീ രവിശങ്കര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധവും ക്രമിനല്‍ കുറ്റവും ആണെന്ന സുപ്രീം കോടതി വിധിക്കെതിരെ ആത്മീയാചാര്യനും ആര്‍ട്ട് ഓഫ് ലിവിങ് ഉപജ്ഞാതാവും ആയ ശ്രീശ്രീ രവിശങ്കര്‍. സ്വവര്‍ഗ്ഗ രതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഫേസ്ബുക്ക് സ്റ്റാറ്റസ്സിലൂടെയാണ് രവിശങ്കര്‍ ലോകത്തെ അറിയിച്ചത്.

ഹിന്ദു സംസ്‌കാരത്തില്‍ സ്വവര്‍ഗ്ഗ രതിയെ ഒരു കാലത്തും കുറ്റകൃത്യമായി പരിഗണിച്ചിട്ടില്ലെന്നാണ് ശ്രീശ്രീ രവിശങ്കര്‍ പറയുന്നത്. ഹരിയും ഹരനും( വിഷ്ണുവും ശിവനും) ചേര്‍ന്നാണ് അയ്യപ്പന്‍ പോലും ജനിച്ചിട്ടുള്ളത്. ഒരു സ്മൃതിയിലും സ്വവര്‍ഗ്ഗാനുരാഗം കുറ്റമാണെന്ന് പറഞ്ഞിട്ടില്ലെന്നും രവിശങ്കര്‍ പറയുന്നു.

Sri Sri Ravishankar FB

എല്ലാവരിലും സ്ത്രീയുടേയും പുരുഷന്റേയും അംശമുണ്ട്. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് പലപ്പോഴും സ്വവര്‍ഗ്ഗാനുരാഗത്തിലേക്ക് നയിക്കുന്നത്. ലൈംഗിക താത്പര്യത്തിന്റെ പുറത്ത് ആരും വേര്‍തിരിവുള്‍ക്ക് ഇരയാക്കപ്പെടരുതെന്നും രവിശങ്കര്‍ പറയുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരില്‍ ഒരാളെ കുറ്റവാളിയായി മുദ്ര കുത്തുന്നത് അസംബന്ധമാണെന്ന് പറഞ്ഞാണ് രവിശങ്കര്‍ തന്റെ ഫേസ് ബുക്ക് സ്റ്റാറ്റസ് അവസാനിപ്പിച്ചിട്ടുള്ളത്.

ശ്രീശ്രീ രവിശഹ്കറിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിനെതിരെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ തിരിഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ ജനനവും സ്വര്‍ഗ്ഗാനുരാഗവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. മഹാവിഷ്ണു മോഹിനിയുടെ രൂപം സ്വീകരിച്ച സമയത്താണ് ശിവന്‍ അനുരക്തനായതെന്നും അല്ലൊ ശിവും മഹാവിഷ്ണുവും തമ്മില്‍ സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നില്ലെന്നും ഇവര്‍ വാദിക്കുന്നു.

രവിശങ്കറിന്റെ പോസ്റ്റ് എന്തായാലും ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ച സ്റ്റാറ്റസ് രണ്ടായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടും ഉണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നൂറ് കണക്കിന് കമന്റുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.

English summary
Nobody should face discrimination because of their sexual preferences. To be branded a criminal for this is absurd said Sri Sri Ravishankar on his Facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X