കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാലയ്ക്ക് നൊബേല്‍ സമ്മാനം വെറുതെ കൊടുത്തത്; താന്‍ നിരസിച്ചെന്ന് ശ്രീ ശ്രീ

Google Oneindia Malayalam News

മുംബൈ: ഒന്നും ചെയ്തിട്ടല്ല മലാലയ്ക്ക് നൊബേല്‍ സമ്മാനം നല്‍കിയതെന്ന് ശ്രീ ശ്രീ രവിശങ്കര്‍. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം താന്‍ വേണ്ടെന്നു വെച്ചതാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. പുരസ്‌ക്കാരം രാഷ്ട്രീയാടിസ്ഥാനത്തിലുള്ളതാണ് അതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പ്രശസ്തര്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍പ്രശസ്തര്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍

താന്‍ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്ന ആളാണ് ആദരവില്‍ വിശ്വാസമില്ല. അര്‍ഹതയുള്ളവരെയാണ് നാം ആദരിക്കേണ്ടത് അങ്ങിനെ നോക്കുമ്പോള്‍ ഞാന്‍ മലാലയ്ക്ക് എതിരാണെന്നും 59 കാരനായ രവിശങ്കര്‍ പറഞ്ഞു.

sri-sri-ravishankar

നേരത്തെ തീവ്രവാദ സംഘടനയായ ഐസിസുമായി സമാധാന ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു. ഇതിനുമറുപടിയായി മനുഷ്യന്റെ തല വെട്ടിമാറ്റപ്പെട്ട ചിത്രം ഐസിസ് ഭീകരര്‍ ശ്രീ ശ്രീ രവിശങ്കറിന് അയക്കുകയുണ്ടായി. ഐസിസ് ഭീകരര്‍ക്ക് സമാധാന ചര്‍ച്ചകളില്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ത്യയുടെ ജയം ഏറ്റെടുത്ത ശ്രീ ശ്രീ രവിശങ്കര്‍ എട്ടുകാലി മമ്മൂഞ്ഞെന്ന് എന്‍എസ് മാധവന്‍ഇന്ത്യയുടെ ജയം ഏറ്റെടുത്ത ശ്രീ ശ്രീ രവിശങ്കര്‍ എട്ടുകാലി മമ്മൂഞ്ഞെന്ന് എന്‍എസ് മാധവന്‍

പത്മ പുരസ്‌കാരം വേണ്ടെന്ന് രാംദേവും രവിശങ്കറുംപത്മ പുരസ്‌കാരം വേണ്ടെന്ന് രാംദേവും രവിശങ്കറും

രവിശങ്കര്‍ പരിസ്ഥിതി നിയമങ്ങളെ മറികടന്ന് യമുന നദിക്കരയില്‍ രവിശങ്കറിന്റെ നേതൃത്വത്തില്‍ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. താലിബാന്‍ ഭീഷണി വകവെക്കാതെ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് പാകിസ്താനിലെ മലാല യൂസുഫ് സായിക്ക് സമാധാന നോബേല്‍ സമ്മാനം ലഭിച്ചത്.

English summary
Spiritual leader Sri Sri Ravi Shankar was top of the Twitter charts on Monday for stating that he had rejected the Nobel Peace Prize and criticising its conferral upon Pakistani Malala Yousafzai, who was shot in the head by the Taliban on her way to school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X