Get Updates
Get notified of breaking news, exclusive insights, and must-see stories!

28 കിലോ സ്വര്‍ണം, 3424 കിലോ വെള്ളി! മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ഒറ്റ വര്‍ഷത്തെ സംഭാവന

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തീര്‍ത്ഥാടക സംഭാവനകളില്‍ ഗണ്യമായ വര്‍ധനവ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ( ജനുവരി വരെ ) ലഭിച്ച സംഭാവനകളുടെ കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇക്കാലയളവില്‍ സംഭാവനയായി ക്ഷേത്രത്തിന് ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും യഥാക്രമം 27.7 കിലോ ഗ്രാമും 3,424 കിലോ ഗ്രാമും ആണ് എന്ന് ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് അറിയിച്ചു.

ജമ്മു ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് രാമന്‍ ശര്‍മ്മ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 9.075 കിലോ ഗ്രാം സ്വര്‍ണമായിരുന്നു സംഭാവനയായി ലഭിച്ചിരുന്നത്. ഇതാണ് 27.717 കിലോ ഗ്രാമായി വര്‍ധിച്ചിരിക്കുന്നത്. ഇതേ കാലയളവില്‍ വെള്ളി സംഭാവനകള്‍ ആണ് 753.630 കിലോ ഗ്രാമില്‍ നിന്ന് 3424.538 കിലോ ഗ്രാമായി വര്‍ധിച്ചിരിക്കുന്നത്.

Sri Vaishno Devi Temple

ലോഹങ്ങള്‍ അശുദ്ധമായ രൂപത്തിലാണ് സ്വീകരിക്കുന്നതെന്നും ഇവ ശുദ്ധീകരിച്ച് .995 ഉം .999 ഉം ശുദ്ധിയുള്ള നാണയങ്ങളാക്കി പിന്നീട് ക്ഷേത്രത്തിലെ സുവനീര്‍ കടകളില്‍ വില്‍ക്കുന്നുണ്ടെന്നും ക്ഷേത്ര ബോര്‍ഡ് അറിയിച്ചു. ഭക്തരുടെ സാമ്പത്തിക സംഭാവനകളില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ (ജനുവരി വരെ) സംഭാവനകള്‍ 171.90 കോടിയിലെത്തി.

2020-21 ലെ 63.85 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും ഉയര്‍ന്ന സംഭാവന ലഭിച്ചത്, 231.50 കോടി. 1986 ല്‍ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് ദേവാലയ നടത്തിപ്പ് ഏറ്റെടുത്തതിനുശേഷം വാര്‍ഷിക വരവ് സ്ഥിരമായി വളര്‍ന്നു. 2012 ല്‍ 1.04 കോടി പേരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം കൊവിഡ് കാലമായ 2020 ല്‍ 17.20 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. എന്നാല്‍ അതിന് ശേഷം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. 2021 ല്‍ 55.88 ലക്ഷം, 2022 ല്‍ 91.25 ലക്ഷം, 2023 ല്‍ 95.22 ലക്ഷം, 2024 ല്‍ 94.84 ലക്ഷം എന്നിങ്ങനെയായിരുന്നു തീര്‍ത്ഥാടകരുടെ വരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+