പോയ്മറഞ്ഞു... ഇന്ത്യയുടെ പെണ്‍താരകം.... സൗന്ദര്യ റാണിയുടെ അവസാന ചിത്രങ്ങള്‍ കാണാം
ബോളിവുഡ് താരം മോഹിത് മാര്‍വേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ബോണി കപ്പൂറിനും മകള്‍ ഖുശിക്കുമെൊപ്പം ദുബൈയില്‍ എത്തിയപ്പോഴാണ് ശ്രീദേവിയെ കാര്‍ഡിയാക് അറസ്റ്റിന്‍റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. രാത്രി 11.30 ഓടെയാണ് താരത്തിന്‍റെ മരണം സ്ഥിരീകിച്ചുള്ളശ വാര്‍ത്ത എത്തിയത്. നാലാം വയസില്‍ അഭിനയം തുടങ്ങിയ താരത്തിന്‍റെ നടിയായുള്ള വളര്‍ച്ച തീര്‍ത്തും അതിശയിപ്പിക്കുന്നതായിരുന്നു. സൗന്ദര്യം കൊണ്ടും അഭിനയമികവകൊണ്ടും ഇന്ത്യന്‍ സിനിമയെ അദ്ഭുദപ്പെടുത്തിയ അപൂര്‍വ്വം നടിമാരില്‍ ഒന്നാം സ്ഥാനം ശ്രീദേവിക്കാണെന്നതില്‍ തര്‍ക്കമേ ഇല്ല. അമ്മയും നര്‍ത്തകിയും ആയ രാജേശ്വരിയുടെ ആഗ്രഹത്തിന് സിനിമയില്‍ എത്തിയ ശ്രീദേവി പക്ഷെ വിടവാങ്ങിയത് സ്വന്തം മകളുടെ സിനിമാ പ്രവേശം എന്ന സ്വപ്നം ബാക്കിവെച്ചാണ്.

എണ്‍പതുകളിലെ സൗന്ദര്യറാറി
എണ്‍പതുകളില്‍ കത്തി നിന്ന സൗന്ദര്യത്തിന്‍റെ പര്യായമായിരുന്നു ശ്രീദേവി. നായികയായും ഹാസ്യവും ആക്ഷനും ഗൗരവമുള്ള കഥാപാത്രങ്ങളും ഒക്കെ വഴങ്ങിയ താരത്തിന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നായിരുന്നു വിശേഷണം. 1967 ല്‍ നായികയായി അരങ്ങേറ്റം കുറിച്ച താരം വിവിധ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

പ്രശംസ പിടിച്ച് പറ്റിയ മുരുകന്‍റെ കുട്ടിക്കാലം
1967 ല്‍ റിലീസ് ചെയ്ത കന്തന്‍ കരുണൈയില്‍ മുരുകന്‍റെ കുട്ടിക്കാലം അഭിനയിച്ച ശ്രീദേവി ഏറെ പ്രശംസ നേടിയിരുന്നു. 1971 ലെ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

കുമാരസംഭവത്തിലൂടെ മലയാളത്തിലേക്ക്
1969 ല്‍ പി സുബ്രഹ്മണ്യന്‍റെ കുമാര സംഭവത്തിലൂടെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലെ അരങ്ങേറ്റം പിന്നീട് മാ നന്ന എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഭക്ത കുമ്പേര എന്ന ചിത്രത്തിലൂടെ കന്നഡയില്‍ ജൂലി എന്ന സിനിമയിലൂടെ ഹിന്ദിയിലും എത്തി.

ബോളീവുഡിലേക്ക്
1980 ല്‍ ജിതേന്ദ്രയുടെ നായികയായി പുറത്തിറങ്ങിയ ഹിമവത്വാലയാണ് താരത്തിന് ബോളിവുഡില്‍ ഇടം നല്‍കിയത്. പിന്നീട് മി. ഇന്ത്യ, ചാന്ദ്നി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മാറി ഈ ഇതിഹാസ താരം.

ഏഴ് വര്‍ഷത്തെ ഇടവേള
ബോണി കപൂറുമായുള്ള വിവാഹത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം താരം സിനിമയില്‍ നിന്ന് വിട്ട് നിന്നു. പിന്നീട് 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സീറോ എന്ന ചിത്രത്തിലാണ് താരം അവസാനം അഭിനയിച്ചത്.

സ്വപ്നം ബാക്കിയാക്കി മടങ്ങി
മകള്‍ ജാന്‍വിയുടെ ബോളീവുഡ് പ്രവേശനമായിരുന്നു ശ്രീദേവി എന്ന അമ്മയുടെ ഏറ്റവും വലിയ മോഹം .ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ആ വലിയ സ്വപ്നം ബാക്കിവെച്ച് ശ്രീദേവിയുടെ മടക്കം.
നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications