Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന് ശേഷം ഒരു സെലിബ്രിറ്റിയുടെ മരണം ഇത്രയേറെ വിവാദമാകുന്നത് ഇതാദ്യമാണ്. ശ്രീദേവിയുടെ ജീവിതം പോലെ തന്നെ ദുരൂഹതകള്‍ നിറഞ്ഞതായി മരണവും. ഒരു സിനിമാക്കഥയേക്കാളും ട്വിസ്റ്റുകളും വഴിത്തിരിവുകളുമുണ്ട് ശ്രീദേവിയുടെ വ്യക്തിജീവിതത്തില്‍.

കൃത്യമായി പറഞ്ഞാല്‍ ശ്രീദേവിയുടെ പ്രണയത്തിലും വിവാഹത്തിലും. ശ്രീദേവിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ആരും അന്ന് സിനിമയില്‍ ഉണ്ടായിരിക്കില്ല. നിര്‍മ്മാതാവ് ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹം ബോളിവുഡിലെ കോളിളക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു.

വിവാദങ്ങൾ നിറഞ്ഞ ജീവിതം

വിവാദങ്ങൾ നിറഞ്ഞ ജീവിതം

ഇന്ത്യന്‍ സിനിമയിലെ സ്വപ്‌നസുന്ദരി ആയിരുന്നുവെങ്കിലും ശ്രീദേവിയുടെ വ്യക്തിജീവിതം അത്രമേല്‍ സുഖകരവും സന്തോഷകരവും ആയിരുന്നില്ല. അച്ഛന്റെ മരണശേഷം അമ്മയുടെ അതീവ ശ്രദ്ധ ശ്രീദേവിക്ക് മേല്‍ എപ്പോഴും ഉണ്ടായിരുന്നു. അമ്മ പറയുന്നതില്‍ നിന്നും ഒരിഞ്ച് പോലും അങ്ങോട്ട് ചലിക്കാറില്ലായിരുന്നു ശ്രീദേവി.

ആദ്യ പ്രണയം

ആദ്യ പ്രണയം

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡിലെ താരസിംഹാസനം അലങ്കരിച്ച ശ്രീദേവിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി അക്കാലത്ത് ആരുമില്ലായിരുന്നു എന്ന് തന്നെ പറയാം. പക്ഷേ ശ്രീദേവിക്ക് പ്രണയം ആരാധികരുടെ ഡിസ്‌കോ ഡാന്‍സര്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയോട് ആയിരുന്നു.

നിറഞ്ഞ് ഗോസിപ്പ് കോളങ്ങൾ

നിറഞ്ഞ് ഗോസിപ്പ് കോളങ്ങൾ

ജാഗ് ഉഡ്താ ഇന്‍സാന്‍ എന്ന ചിത്രത്തിനിടെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രണയം മൊട്ടിട്ടത്. മിഥുന്‍ ചക്രവര്‍ത്തി അക്കാലത്ത് വിവാഹിതനായിരുന്നു. ഇരുവരുടേയും പ്രണയം അക്കാലത്തെ ഗോസിപ്പ് കോളങ്ങളെ തീപിടിപ്പിച്ചു. സിനിമാ ലൊക്കേഷനുകളിലെ രഹസ്യ പരസ്യമായതോടെ കാര്യങ്ങള്‍ കൈവിട്ടു.

പ്രണയത്തിന് അവസാനം

പ്രണയത്തിന് അവസാനം

മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഇരുവരുടേയും തീവ്രപ്രണയം അവസാനിച്ചത്. ശ്രീദേവിയും താനും രഹസ്യവിവാഹം കഴിച്ചിരുന്നുവെന്ന് മിഥുന്‍ ചക്രവര്‍ത്തി പിന്നീട് വെളിപ്പെടുത്തിയത് ബോളിവുഡില്‍ കോളിളക്കങ്ങളുണ്ടാക്കി.

ബോണിയുടെ വരവ്

ബോണിയുടെ വരവ്

മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള പ്രണയം പരാജയപ്പെട്ടതില്‍ കനത്ത നരാശയിലായിരുന്നു നാളുകളോളം ശ്രീദേവി. മാത്രമല്ല സാമ്പത്തിക പ്രശ്‌നങ്ങളും ശ്രീദേവിക്കുണ്ടായിരുന്നു. പിന്നീടാണ് ബോണി കപൂര്‍ എന്ന നിര്‍മ്മാതാവ് ശ്രീദേവിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

കടുത്ത ആരാധകൻ

കടുത്ത ആരാധകൻ

മിഥുന്‍ ചക്രവര്‍ത്തിയെ പോലെ ബോണി കപൂറും വിവാഹിതനായിരുന്നു ശ്രീദേവിയെ പ്രണയിക്കുമ്പോള്‍. തമിഴ് ചിത്രങ്ങളിലെ പ്രകടനം കണ്ടാണ് ബോണി കപൂര്‍ ശ്രീദേവിയുടെ ആരാധകനാകുന്നത്. ശ്രീദേവിയെ ബോളിവുഡിലെത്തിക്കണമെന്നും ബോണി ആഗ്രഹിച്ചു.

പത്തല്ല, പതിനൊന്ന് ലക്ഷം

പത്തല്ല, പതിനൊന്ന് ലക്ഷം

ബോണി കപൂര്‍ നിര്‍മ്മിച്ച ഹിറ്റ് ചിത്രം മിസ്റ്റര്‍ ഇന്ത്യയിലെ നായികാ വേഷത്തിലേക്കാണ് ശ്രീദേവിയെ ആദ്യം സമീപിച്ചത്. എന്നാല്‍ അമ്മയാണ് കാര്യങ്ങള്‍ നോക്കുന്നതെന്ന് പറഞ്ഞ് ശ്രീദേവി ബോണിയെ അമ്മയുടെ അരികിലേക്ക് വിട്ടു. പത്ത് ലക്ഷം രൂപയാണ് ഹിന്ദിയിലേക്ക് വരുന്നതിന് ചോദിച്ച പ്രതിഫലം.

സൌഹൃദം പ്രണയത്തിലേക്ക്

സൌഹൃദം പ്രണയത്തിലേക്ക്

എന്നാല്‍ പത്തല്ല, പതിനൊന്ന് ലക്ഷം കൊടുക്കാന്‍ ബോണി കപൂര്‍ തയ്യാറായിരുന്നു. അക്കാലത്ത് ഒരു നായികയ്ക്ക് കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം. ശ്രീദേവിയുടെ അമ്മയ്ക്ക് ഇതോടെ ബോണിയില്‍ താല്‍പര്യം വന്നു. അതിന് ശേഷം ശ്രീദേവിയും ബോണി കപൂറും അടുത്ത സുഹൃത്തുക്കളാവുകയും പതുക്കെ പ്രണത്തിലാവുകയും ചെയ്തു.

താങ്ങായത് ബോണി

താങ്ങായത് ബോണി

അക്കാലത്ത് വ്യക്തിജീവിതത്തിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ അടക്കമുളളവയില്‍ പെട്ട് ഉലഞ്ഞ ശ്രീദേവിക്ക് താങ്ങായത് ബോണി കപൂര്‍ ആയിരുന്നു. ശ്രീദേവിയുടെ അമ്മ അസുഖബാധിതയായി വിദേശത്ത് ചികിത്സ തേടിയപ്പോള്‍ ബോണി കപൂര്‍ എല്ലാ സഹായവും ചെയ്ത് കൊടുത്തു.

രണ്ട് മക്കളുടെ പിതാവ്

രണ്ട് മക്കളുടെ പിതാവ്

ഈ സാഹചര്യങ്ങള്‍ ഇരുവരുടേയും പ്രണയത്തെ തീവ്രമാക്കി. ടെലിവിഷന്‍ നിര്‍മ്മാതാവായ മോണ ആയിരുന്നു ബോണി കപൂറിന്റെ ഭാര്യ. അര്‍ജുന്‍ കപൂര്‍, അന്‍ഷൂല എന്നീ രണ്ട് മക്കളും ശ്രീദേവിയെ പ്രണയിക്കുമ്പോള്‍ ബോണി കപൂറിനുണ്ടായിരുന്നു.

ശ്രീദേവി ഗര്‍ഭിണി

ശ്രീദേവി ഗര്‍ഭിണി

ശ്രീദേവിയുമായി നല്ല അടുപ്പത്തിലായിരുന്നു അക്കാലത്ത് ബോണി കപൂറിന്റെ ഭാര്യ മോണ. എന്നാല്‍ ഭര്‍ത്താവുമായി ശ്രീദേവിക്ക് ബന്ധമുണ്ടെന്ന വിവരം പരസ്യമായതോടെ ആ സൗഹൃദം അവസാനിച്ചു. അതിനിടെ ശ്രീദേവി ഗര്‍ഭിണിയുമായി.

പരസ്യമായി മര്‍ദിച്ചു

പരസ്യമായി മര്‍ദിച്ചു

ഇതോടെ ബോണി കപൂറിന്റെ കുടുംബ ജീവിതത്തില്‍ വിള്ളലുകള്‍ വീണു. ഗര്‍ഭിണിയായ ശ്രീദേവിയെ മോണയുടെ അമ്മ പരസ്യമായി മര്‍ദിക്കുക വരെയുണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ ബോണി കപൂറും മോണയും വിവാഹ മോചിതരായി.

ഒടുവിൽ വിവാഹം

ഒടുവിൽ വിവാഹം

എല്ലാവിധ വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിവാദമിട്ട് ശ്രീദേവിയും ബോണി കപൂറും വിവാഹിതരാവാന്‍ തീരുമാനിച്ചു. 1996ല്‍ ശ്രീദേവിയുടെ കഴുത്തില്‍ ബോണി കപൂര്‍ താലി കെട്ടി. ഇരുപതിലധികം വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ച് ജീവിക്കുന്നു.

കൊച്ചുകുഞ്ഞിനെ പോലെ

കൊച്ചുകുഞ്ഞിനെ പോലെ

തന്റെ സ്വപ്‌നങ്ങളിലെ പുരുഷന്‍ ബോണി ആണെന്ന് മനസ്സിലാക്കാന്‍ വളരെ സമയമെടുത്തെന്ന് ശ്രീദേവി തന്നെ പിന്നീടൊരു അഭിമുഖത്തില്‍ പറയുകയുണ്ടായി. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആര്‍ക്കും അസൂയ തോന്നുന്ന ബന്ധമായിരുന്നു ഇവരുടേത്. ശ്രീദേവി മരിച്ചപ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ ബോണി കപൂര്‍ പൊട്ടിക്കരഞ്ഞുവെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+