Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവി-ബോണി കപൂര്‍ ബന്ധം; തേങ്ങിക്കരഞ്ഞു അദ്ദേഹം!! ആശ്വസിപ്പിച്ചിട്ടും നിര്‍ത്തിയില്ല

കൊച്ചുകുട്ടികളെ പോലെ നിന്ന് കരയുകയായിരുന്നു ബോണി കപൂര്‍

നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ കുറച്ചു നിമിഷങ്ങളെങ്കിലും ജനം സംശയത്തോടെ നോക്കിയ വ്യക്തിയാണ് ഭര്‍ത്താവ് ബോണി കപൂര്‍. പക്ഷേ, അദ്ദേഹവും ശ്രീദേവിയും തമ്മിലുള്ള ബന്ധം അറിയുന്നവര്‍ ഒരിക്കലും സംശയത്തോടെ കാണില്ല. അത്ര ദൃഢമായിരുന്നു ആ ദമ്പതികളുടെ സ്‌നേഹം. ശ്രീദേവിയുടെ മരണം നടന്നപ്പോഴുണ്ടായ സംഭവങ്ങള്‍ക്ക് സാക്ഷിയായ പാകിസ്താന്‍ നടന്‍ അദ്‌നാന്‍ സിദ്ദീഖിയുടെ വാക്കുകള്‍ ഇക്കാര്യം അടിവരയിടുന്നതാണ്. കൊച്ചുകുട്ടികളെ പോലെ നിന്ന് കരയുകയായിരുന്നു ബോണി കപൂര്‍... അദ്‌നാന്‍ സിദ്ദീഖി തുടരുന്നു...

റാസല്‍ഖൈമയില്‍

റാസല്‍ഖൈമയില്‍

റാസല്‍ഖൈമയില്‍ അനന്തരവന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവി കുടുംബ സമേതം യുഎഇയില്‍ എത്തിയത്. വിവാഹ ശേഷം ദുബായില്‍ തന്നെ തങ്ങുന്നതിനിടെയാണ് മരണം അവരുടെ ജീവന്‍ കവര്‍ന്നത്.

പ്രിയതമയ്‌ക്കൊപ്പം

പ്രിയതമയ്‌ക്കൊപ്പം

വിവാഹത്തിന് ശേഷം മുംബൈയിലേക്ക് തിരിച്ച ഭര്‍ത്താവ് ബോണി കപൂര്‍ വളരെ വേഗത്തില്‍ തിരിച്ച് ദുബായിലേക്ക് തന്നെ എത്തുകയായിരുന്നു. മരണ വേളയില്‍ ബോണിക്ക് തന്റെ പ്രിയതമയ്‌ക്കൊപ്പമുണ്ടാകാന്‍ സാധിച്ചത് അങ്ങനെയാണ്.

ആശങ്ക പരന്നത്

ആശങ്ക പരന്നത്

പക്ഷേ, ഹൃദയാഘാതമല്ല മരണ കാരണമെന്ന വിവരം വന്നതോടെയാണ് കാര്യങ്ങള്‍ മാറിയത്. ബാത്ത്ടബ്ബില്‍ വീണതാണ് മരണകാരണമെന്നതിന് പുറമെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ സംശയം ബലപ്പെടുകയായിരുന്നു.

സംശയത്തിന് അടിസ്ഥാനമില്ല

സംശയത്തിന് അടിസ്ഥാനമില്ല

പക്ഷേ എല്ലാ പരിശോധനകളും നടത്തിയ ശേഷം മൃതദേഹം ദുബായ് അധികൃതര്‍ വിട്ടുനല്‍കി. കുടുംബം ശ്രീദേവിയുടെ ഭൗതിക ശരീരവുമായി മുംബൈയിലേക്ക് തിരിച്ചു. ശ്രീദേവിയും ബോണി കപൂറും തമ്മില്‍ അഗാധമായ ബന്ധമായിരുന്നുവെന്ന് അവരെ അറിയാവുന്നവരെല്ലാം ആണയിടുന്നു.

അദ്‌നാന്‍ സിദ്ദീഖി

അദ്‌നാന്‍ സിദ്ദീഖി

ഇരുവരുടെയും ബന്ധത്തിന്റെ ആഴം നേരിട്ടറിയാന്‍ കഴിഞ്ഞ വ്യക്തിയാണ് പാക് നടന്‍ അദ്‌നാന്‍ സിദ്ദീഖി. ഇദ്ദേഹവും റാസല്‍ഖൈമയിലെ വിവാഹത്തിന് വന്നിരുന്നു. ശ്രീദേവിക്കൊപ്പം മോം എന്ന ചിത്രത്തില്‍ അഭിനയിച്ച വ്യക്തിയാണ് സിദ്ദീഖി.

ഫോണ്‍ കോള്‍ വന്നു

ഫോണ്‍ കോള്‍ വന്നു

രാത്രി പതിനൊന്ന് മണിയോടെയാണ് സിദ്ദീഖിക്ക് ഫോണ്‍ കോള്‍ വന്നത്. ശ്രീദേവി മരിച്ചുവെന്ന വാര്‍ത്ത കേട്ടു. ശരിയാണോ എന്നറിയാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് വിളിച്ചത്.

അങ്ങോട്ട് പുറപ്പെട്ടു

അങ്ങോട്ട് പുറപ്പെട്ടു

സിദ്ദീഖി ഉടന്‍ ബോണി കപൂറിനെ വിളിച്ചു. അങ്ങോട്ട് പുറപ്പെടുകയും ചെയ്തു. എമിറേറ്റ്‌സ് ഹോട്ടലില്‍ എത്തുമ്പോള്‍ അവിടെ പോലീസ് വന്നിരുന്നു. അവരുടെ പരിശോധന നടക്കുകയാണ്.

പോകാന്‍ അനുവദിച്ചില്ല

പോകാന്‍ അനുവദിച്ചില്ല

പരിശോധനകള്‍ നടക്കുന്നതിനാല്‍ മുകളിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്ന് സിദ്ദീഖി പറയുന്നു. ഈ സമയം, ബോണിക്കൊപ്പം കുടുംബ സുഹൃത്തും ഭാര്യയും രണ്ടുമക്കളുമുണ്ടായിരുന്നു. നിര്‍ത്താതെ കരയുകയായിരുന്നു ബോണി.

കൊച്ചുകുട്ടികളെ പോലെ

കൊച്ചുകുട്ടികളെ പോലെ

എത്ര ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം കരച്ചില്‍ നിര്‍ത്തിയില്ല. കൊച്ചുകുട്ടികളെ പോലെ കരയുകയായിരുന്നുവെന്ന് സിദ്ദീഖി പറയുന്നു. പരിശോധനയുടെ ആദ്യ ഘട്ടം കഴിഞ്ഞ ശേഷം ബോണി സിദ്ദീഖിയെ വീണ്ടും വിളിച്ചു.

തണലായി കൂടെ

തണലായി കൂടെ

അപ്പോഴും ബോണി കരയുകയായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ സാധിക്കാതെ കുഴഞ്ഞെന്ന് സിദ്ദീഖി പറയുന്നു. വലിയ സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹമെന്നും പാക് നടന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീദേവി വ്യക്തിപരമായി പല പ്രശ്‌നങ്ങളും നേരിട്ടപ്പോഴും കൂടെ തണലായുണ്ടായ വ്യക്തിയാണ് ബോണി കപൂര്‍ എന്ന് സുഹൃത്തുക്കളും അഭിപ്രായപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+