• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീദേവിയെ ഫോട്ടോഷോപ്പ് ചെയ്ത് ബാത്ത് ടബ്ബില്‍ കിടത്തി... ഇതാണ് ഇന്ത്യൻ മാധ്യമ പ്രവർത്തനം, ദുരന്തം!

cmsvideo
  ശ്രീദേവി വിഷയത്തിലെ തരംതാണ കോപ്രായങ്ങൾ | Oneindia Malayalam

  സൂപ്പർ സ്റ്റാർ ദുബായിയിൽ വച്ച് നടന്ന മരണം സിനിമ മേഖലയും ആരാധകരും ഞെട്ടിച്ചതരിച്ച ഒരു സംഭവമായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. തുടർന്ന് സൗന്ദര്യ വർദ്ധനവിന് വേണ്ടി എടുത്ത ഇഞ്ചക്ഷനും മറ്റുമാണ് മരണകാരണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

  എന്നാൽ അവസാനം ഇതൊരു ആക്സിഡന്റൽ ഡെത്താണെന്ന് ദുബായ് പോലീസ് വിധി എഴുതി. എങ്കിലും സംഭവത്തിൽ ദുരൂഹതകൾ ഏറുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരാൻ കാത്തിരിക്കുകയാണ് എല്ലാവരും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതിന് മുന്നേ എങ്ങിനെ മരിച്ചു എന്ന് വിധിയെഴുതുകയായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ. മാധ്യമപ്രവർത്തനത്തിന് നിരക്കാത്ത തരത്തിലാണ് പല ചാനലുകളും റിപ്പോർട്ട് ചെയ്തത്. ശ്രീദേവിയോടുള്ള അനാദരവായിരുന്നു മിക്ക് ചാനലുകളും നടത്തിയത്.

  ബാത്ത് ടബും മദ്യം നിറച്ചുവെച്ച ഗ്ലാസും

  ബാത്ത് ടബും മദ്യം നിറച്ചുവെച്ച ഗ്ലാസും

  'ബ്ത്ത് റൂമിലെ ശ്രീദേവിയുടെ അവസാന 15 നിമിഷം' എന്ന തലകെട്ടോടെയാണ് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തത്. വാർത്ത അവതാരിക ബാത്ത് റൂമിലെ ബാത്ത് ടബിന്റെ സമീപം നിൽക്കുന്നതായിട്ടാണ് സ്ക്രീനിൽ തെളിഞ്ഞ് വന്നത്. ബാത്ത് ടബിന്റെ സമീപത്ത് മദ്യം നിറച്ചുവച്ച ഒരു ഗ്ലാസും കാണാം.

  Photo: The News Minute

  മോർഫ് ചെയ്ത് ബാത്ത് ടബിൽ കിടത്തി

  മോർഫ് ചെയ്ത് ബാത്ത് ടബിൽ കിടത്തി

  ഇതിലും ഭീകരമായിരുന്നു തെലുങ്കു ടിവി9 ന്റെ അവസ്ഥ. ബാത്ത് ടബിൽ മരിച്ച് കിടക്കുന്ന ശ്രീദേവിയുടെ മോർഫ് ചെയ്ത ഫോട്ടോയും അതിനുടുത്ത് നോക്കി നിൽക്കുന്ന ബോണി കപ്പൂറിനെയുമാണ് കാണിച്ചിരിക്കുന്നത്. ബാത്ത് ടബിന്റഎ അടുത്ത് ആൽക്കഹോൾ കുപ്പി വച്ച് സംഭവം റി-ക്രിയേറ്റ് ചെയ്യാനും ചാനൽ ശ്രമിച്ചു. ബോണി കപൂറിന് പോലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ചാനൽ അവതാരകൻ പറഞ്ഞു.

  Photo: The News Minute

  ഇംഗ്ലീഷ് ചാനലുകളും ഒട്ടും മോശമല്ല

  ഇംഗ്ലീഷ് ചാനലുകളും ഒട്ടും മോശമല്ല

  ഇംഗ്ലീഷ് ചാനലുകളും ഇതിൽ നിന്നും തീരെ വ്യത്യസ്തമല്ല. സിഎൻഎൻ ന്യൂസ് 18 നും ഇതിന് ചുവട് പിടിച്ചു. ശ്രീദേവി ബാത്ത് ടബിൽ മരിച്ചു കിടക്കുന്ന മോർഫ് ചെയ്ത ഫോട്ടോ കൊടുത്ത് കൊൺണ്ട് തന്നെയായിരുന്നു സിഎൻഎൻ ന്യൂസ് 18 നും വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ടൈംസ് നൗ അന്വേഷണാത്മകമായാണ് വാർത്ത കൈകാര്യം ചെയ്തത്. ബാത്ത് ടബിനടുത്ത് നിൽക്കുന്ന ശ്രീദേവിയുടെ ഉയരം, ഭാരം എന്നിവ മാർക്ക് ചെയ്തായിരുന്നു പ്രൈം ടൈം വാർത്തയിൽ അവർ അവതരിപ്പിച്ചത്.

  Poto: The Nuews Minute

  ബാത്ത് ടബിൽ കയറി ഇരുന്ന് റിപ്പോർട്ടിങ്

  റിപബ്ലിക് ടിവിയിൽ അതിഥിയായെത്തിയ വ്യക്തി കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കർ മരിച്ചതും ശ്രീദേവിയുടെ മരണവും കൂട്ടിയിണക്കാനായിരുന്നു ശ്രമിച്ചത്. തെലുങ്ക് ചാനലായ മഹാ ന്യൂസ് ബ്യൂറോ ചീഫ് ഒൺ എയറിൽ തന്നെ ബാത്ത് ടബ് ഇൻവെസ്റ്റിഗേഷനാണ് നടത്തിയത്. പിങ്ക് ബാത്ത് ടബിൽ കയറി ഇരുന്നായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടിങ്.

  വീണതാണോ?

  വീണതാണോ?

  ശ്രീദേവി കാല് തെറ്റി ബാത്ത് ടബിൽ വീണതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പറഞ്ഞ് പല ആംഗിളിലും ബാത്ത് ടബിലേക്ക് വീണാണ് ബ്യൂറോ ചീഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവസാനം ശ്രീദേവി ഒരു കാരണവശാലും ബാത്ത് ടബിൽ‌ വീഴാൻ സാധ്യതയില്ലെന്ന് നിഗമനത്തിൽ എത്തുകയായിരുന്നു.

  Photo: The News Minute

  വിധി പ്രസ്താവന

  വിധി പ്രസ്താവന

  വേണമെങ്കിൽ ശ്രീദേവിക്ക് അനായാസം ബാത്ത് ടബിൽ നിന്ന് താവെ ഇറങ്ങാമായിരുന്നെന്നും 'ഷെർലക് ടോംസ്' ആയ നമ്മുടെ റിപ്പോർട്ട് വിധി പ്രസ്താവിക്കുന്നു. ശ്രീദേവിയെ ബാത്ത് ടബിലേക്ക് തള്ളിയിട്ടതാണെന്ന് അദ്ദേഹം അവസാനം പ്രസ്താവിക്കുകയും ചെയ്യുന്നു.

  Photo: The News Minute

  സത്യം പുറത്ത് കൊണ്ടുവരാനുള്ള പ്രവർത്തനമല്ല

  സത്യം പുറത്ത് കൊണ്ടുവരാനുള്ള പ്രവർത്തനമല്ല

  തീർച്ചയായും ഒരു സ്ത്രീയുടെ മരണത്തിൽ പല ചോദ്യങ്ങളും ചോദിക്കേണ്ടിവരും. സംശയകരമായ ചില മരണങ്ങളുടെ നിഗൂഢത പുറഖത്തു കൊണ്ടുവരാൻ മാദ്യമങ്ങളുടെ ഇത്തരം ഇടപെടലുകൾ അത്യാവശ്യവുമാണ്. എന്നിരുന്നാലും ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്നത് എന്തെങ്കിലും തരത്തിലുള്ള സത്യം പുറത്തുകൊണ്ടുവരാനുള്ള പ്രവർത്തനമല്ല.

  അനാദരവ്

  അനാദരവ്

  സോഷ്യൽ മീഡിയയിലും മറ്റും ഇത്തരത്തിലുള്ള വീഡിയോയകൾ പ്രചരിപ്പിക്കുക വഴി കാഴ്ചക്കാരന്റെ എണ്ണം കൂട്ടുക എന്നതുമാത്രമാണ് മാധ്യമങ്ങളുടെ ലക്ഷ്യം. മരിചട്ചവരുടെ അന്തസ്സിനെയടക്കമാണ് മാധ്യങ്ങൾ ചോദ്യം ചെയ്യുന്നത്. ഒരു സ്ത്രീയെ മരണത്തിൽ പോലും കവർന്നെടുക്കുന്ന വിചാരണകളും വ്യാഖ്യാനങ്ങളും, അവളെ സ്നേഹിച്ചവരോടും, അവളുടെ മരണത്തെപ്പറ്റിയുള്ള വികാരങ്ങളോടും പൂർണ്ണമായും അനാദരവു കാണിക്കലാണ് ഇത്തരം പ്രവർ‌ത്തികൾ.

  ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ ഖലീജ് ടൈംസ്

  ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ ഖലീജ് ടൈംസ്

  ഇന്ത്യൻ മാധ്യമങ്ങളുടെ ഇത്തരം പ്രവർത്തികൾക്കെതിരെ ദുബായ് പബ്ലിക്കേഷനായ ഖലീജ് ടൈംസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന് റിപ്പോർട്ട് ചെയ്യണമെന്നും ഇന്ത്യൻ മാധ്യമങ്ങളഎ ഉപദേസിക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ ചെയ്തത് ലജ്ജാകരമായ കാര്യമാമെന്നും റലീജ് ടൈം അഭിപ്രായപ്പെടുന്നു.

  ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു...

  ശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾ

  ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും? എംബാം ചെയ്തില്ല...

  English summary
  Superstar Sridevi's sudden death in Dubai has shocked the film industry and fans back home. When it was first reported that the actor had suffered a cardiac arrest, leading to her death, social media was rife with theories about how Botox injections and cosmetic surgeries had led to her early demise.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X