Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

മുംബൈ: ഗ്ലാമറിന്റെ ലോകമാണ് ബോളിവുഡ്. വെള്ളിത്തിരയിലും പുറത്തും എന്തിന് വീടിനകത്ത് പോലും താരങ്ങള്‍ ഫാഷനില്‍ പൊതിഞ്ഞ് നില്‍ക്കുന്ന ഇടം. എവിടെ പോയലും ക്യാമറക്കണ്ണുകള്‍ പിന്തുടരും എന്നതിനാല്‍ മേക്കപ്പിനുള്ളിലും ഏറ്റവും പുതിയ മോഡല്‍ വേഷത്തിലും നില്‍ക്കുകയെന്നത് താരങ്ങള്‍ക്ക് അനിവാര്യമാണ്.

എന്നാലത് മരണവീട്ടിലെങ്കിലും മാറ്റിവെക്കേണ്ടതാണ് എന്ന വിമർശനമാണ് താരങ്ങൾക്കെതിരെ ഉയരുന്നത്. ശ്രീദേവിയുടെ മൃതദേഹത്തിനരികെ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ചിരിച്ചത് ബോളിവുഡില്‍ നേരത്തെ വന്‍ വിവാദമായിരുന്നു. അത് മാത്രമല്ല ശ്രീദേവിയും സംസ്‌ക്കാരച്ചടങ്ങിന് താരങ്ങളെത്തിയത് ഫാഷന്‍ പരേഡിന് പോകുന്നത് പോലെയായിരുന്നു. താരങ്ങളുടെ ഈ ഫാഷന്‍ ഭ്രാന്തിനെക്കുറിച്ച് ബോളിവുഡിന് അകത്ത് നിന്ന് തന്നെയാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ശ്രീദേവിയുടെ യാത്രയയപ്പ്

ശ്രീദേവിയുടെ യാത്രയയപ്പ്

ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചതാണ്. ആരാധകരൊന്നാകെ അന്ധേരിയിലേക്ക് ഒഴുകി. ശ്രീദേവിയെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും ബോളിവുഡിലെ വലുതും ചെറുതുമായ മിക്ക താരങ്ങളുമെത്തിയിരുന്നു.

താരങ്ങളുടെ വരവ്

താരങ്ങളുടെ വരവ്

ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ലോഖണ്ഡാവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിലും സംസ്‌ക്കാരം നടന്ന വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലും താരങ്ങളുടേയും ആരാധകരുടേയും ഒഴുക്കായിരുന്നു. എന്നാല്‍ ഒരാളുടെ മരണത്തിലുള്ള അനുശോചനം അറിയിക്കാനെത്തിയത് പോലെയായിരുന്നില്ല സെലിബ്രിറ്റികളുടെ വരവ്.

മരണവീട്ടിലും ഫാഷൻ പരേഡോ

മരണവീട്ടിലും ഫാഷൻ പരേഡോ

ബോളിവുഡ് സിനിമയെ പശ്ചാത്തലമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത പേജ് ത്രീയില്‍ അത്തരമൊരു രംഗമുണ്ട്. സുഹൃത്തിന്റെ സംസ്‌ക്കാരച്ചടങ്ങിന് അണിഞ്ഞ ഒരുങ്ങുന്നവരെക്കുറിച്ച്. ആ രംഗം ജീവിതത്തിലും യാഥാര്‍ത്ഥ്യമായിരിക്കുകയാണ് എന്നേ ശ്രീദേവിയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് എത്തിയ സിനിമാ താരങ്ങളെ കണ്ടാല്‍ തോന്നുകയുള്ളൂ.

താരങ്ങളുടെ യഥാർത്ഥ മുഖം

താരങ്ങളുടെ യഥാർത്ഥ മുഖം

ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ആയ ഡിസൈനര്‍ നികിത ഷാ ആണ് ശ്രീദേവിയുടെ സംസ്‌ക്കാര ചടങ്ങിനെത്തിയ താരങ്ങളുടെ ഫാഷന്‍ പരേഡ് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് വേണ്ടി പല താരങ്ങളും സമീപിച്ചിരുന്നു എന്നാണ് നികിതയുടെ വെളിപ്പെടുത്തല്‍.

ഡിസൈനർ വസ്ത്രങ്ങൾക്ക്

ഡിസൈനർ വസ്ത്രങ്ങൾക്ക്

സോഷ്യല്‍ മീഡിയയില്‍ നികിത പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്: വളരെയധികം വേദനയും നിരാശയും തോന്നുന്നു. ശ്രീദേവിയുടെ സംസ്‌ക്കാരത്തിന് മുന്നോടിയായുള്ള പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് തങ്ങളുടെ കളക്ഷനിലുള്ള വസ്ത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രമുഖ താരങ്ങളുടെ സ്റ്റൈലിസ്റ്റുകള്‍ വി്‌ളിച്ചിരുന്നു.

അപവാദം പറയുന്ന മാധ്യമങ്ങൾ

അപവാദം പറയുന്ന മാധ്യമങ്ങൾ

പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളേ, നടിമാരേ.. നിങ്ങള്‍ ശ്രീദേവിയുടെ മരണാനന്ത ചടങ്ങുകള്‍ക്ക് പോയത് അവരോടുള്ള ഏതെങ്കിലും തരത്തിലുള്ള അടുപ്പമോ സ്‌നേഹമോ കൊണ്ടാണോ അതോ ഫാഷന്‍ പരേഡിന് പോയതാണോ ? ്ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് അപവാദം പറയുന്ന മാധ്യമങ്ങളുണ്ട്.

അൽപം മനുഷ്യത്വം കാണിക്കൂ

അൽപം മനുഷ്യത്വം കാണിക്കൂ

അവയുടെ നിലവാരത്തിലേക്ക് സിനിമാ സമൂഹവും തരം താഴ്ന്നുവെന്നത് താരങ്ങളോട് വെറുപ്പ് തോന്നിക്കുന്നതാണ്. മേക്കപ്പ് അണിഞ്ഞ് കൊണ്ടുള്ള കപട ജീവിതം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഒരാളുടെ മരണസമയത്തെങ്കിലും മനുഷ്യത്വം കാണിക്കൂ.

വേദനിച്ചിട്ടുണ്ടാവുക ശ്രീദേവിക്ക്

വേദനിച്ചിട്ടുണ്ടാവുക ശ്രീദേവിക്ക്

ആ ദിവസം ഏറ്റവും അധികം വേദനിച്ചിട്ടുണ്ടാവുക ശ്രീദേവിക്ക് തന്നെയായിരിക്കും. കാരണം കാര്യങ്ങളുടെ ചുരുളഴിയുന്നത് അവര്‍ മുകളില്‍ നിന്നും നോക്കി കാണുന്നുണ്ടാവും എന്നാണ് നികിത കുറിച്ചത്. നികിതയുടെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പൊങ്കാല

സോഷ്യൽ മീഡിയയിൽ പൊങ്കാല

ബോളിവുഡ് സിനിമാക്കാരുടെ സ്‌റ്റൈലിസ്റ്റ് ആയ ഇന്ദ്രാക്ഷി പട്ടനായിക്കും താരങ്ങളുടെ ഫാഷന്‍ പരേഡിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നോക്കിയപ്പോള്‍ വെളുത്ത വേഷത്തില്‍ സുന്ദരികളായ താരങ്ങളെന്ന പോസ്റ്റാണ് കണ്ടതെന്നും താന്‍ പകച്ച് പോയെന്നും ഇന്ദ്രാക്ഷി പട്ടനായിക് പ്രതികരിച്ചു.

ചിരിയോടെ നടി

ചിരിയോടെ നടി

ശ്രീദേവിയുടെ സംസ്‌ക്കാര ചടങ്ങ് നേരത്തെ വിവാദവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചടങ്ങിനെത്തിയ യുവ താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ചിരിച്ചതാണ് വിവാദമായത്. ഒരു മരണം സംഭവിച്ച ഇടമാണ് എന്ന മര്യാദ ഇല്ലാതെ ജാക്വലിന്‍ സുഹൃത്തിനെ കണ്ടപ്പോള്‍ തുറന്ന് ചിരിച്ചതിനെ സോഷ്യല്‍ മീഡിയ കൊന്ന് കൊലവിളിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+