Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്

ദുബായ്: അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം ഇനിയും നാട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. നടപടി ക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നടപടി ക്രമങ്ങള്‍ ഇത്ര വൈകുന്നതിനെ സംബന്ധിച്ചും ആശങ്കയേറുകയാണ്.

അതിനിടെ റോയല്‍ എമിറേറ്റ് ഹോസ്പിറ്റലില്‍ നിന്നുള്ള ശ്രീദേവിയുടെ മൃതദേഹത്തിന്‌റെ ചിത്രങ്ങളെന്ന പേരില്‍ ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീദേവിയുടെ മൃതദേഹം എന്ന അടിക്കുറിപ്പോട് കൂടിയാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

നാട്ടിലെത്താൻ വൈകുന്നു

നാട്ടിലെത്താൻ വൈകുന്നു

ദുബായ് ഖിസൈസിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ശ്രീദേവിയുടെ മൃതദേഹമിപ്പോള്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കമുള്ളവ ലഭിക്കാന്‍ വൈകിയത് കൊണ്ടാണ് മൃതദേഹം നാട്ടിലെത്താനും താമസിക്കുന്നത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചുവെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരം.

ഹൃദയാഘാതം തന്നെ

ഹൃദയാഘാതം തന്നെ

ശ്രീദേവിയുടെ മരണത്തില്‍ പറഞ്ഞ് കേട്ടത് പോലെയുള്ള ദുരൂഹതകള്‍ ഇല്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണകാരണം എന്നുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് സൂചന. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു.

ടോക്‌സിക്കോളജി റിപ്പോര്‍ട്ട്

ടോക്‌സിക്കോളജി റിപ്പോര്‍ട്ട്

ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതോടെ രണ്ടാമതൊരു പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടി വന്നേക്കില്ല. ഫോറന്‍സിക് ഫലം പുറത്ത് വന്നെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും എന്ന് തന്നെയാണ് അറിയുന്നത്. കാരണം ടോക്‌സിക്കോളജി റിപ്പോര്‍ട്ടിന് ആവശ്യപ്പെട്ടിരിക്കുകയാണ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

വിഷമോ മറ്റെന്തിലുമോ ശരീരത്തിന് അകത്ത് ചെന്നിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണിത്. കേസ് അന്വേഷിക്കുന്ന ദുബായ് പോലീസിന് രക്തപരിശോധനാ ഫലം കൈമാറിയ ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാന്‍ സാധ്യതയുള്ളൂ. ടോക്‌സികോളജി റിപ്പോര്‍ട്ടില്‍ അപൂര്‍ണമായ കണ്ടെത്തല്‍ ആണെങ്കില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നും അറിയുന്നു.

ചിത്രങ്ങൾ പ്രചരിക്കുന്നു

ചിത്രങ്ങൾ പ്രചരിക്കുന്നു

ശ്രീദേവിയുടെ മരണത്തിന് ശേഷമുള്ള ചിത്രങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ആശുപത്രി വൃത്തങ്ങളോ പോലീസോ കുടുംബമോ നടിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പരസ്യമാക്കിയിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ശ്രീദേവിയുടെ മൃതദേഹം എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് വാട്‌സ്ആപ്പിലാണ് ഈ പ്രചരണം.

സർക്കാർ ഇടപെടണം

സർക്കാർ ഇടപെടണം

വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിന് അകത്ത് നിന്നുള്ള മൃതദേഹത്തിന്റെ ചിത്രം എന്നാണ് പ്രചരണം. മൃതദേഹം രണ്ട് ദിവസമായിട്ടും ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്ന് ആവശ്യം ഉയരുന്നുണ്ട്.

നന്ദി പറഞ്ഞ് കുടുംബം

നന്ദി പറഞ്ഞ് കുടുംബം

ശ്രീദേവിയുടെ വിയോഗത്തില്‍ ഒപ്പം നിന്നവര്‍ക്ക് കുടുംബം നന്ദി പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരും കപൂര്‍, അയ്യപ്പന്‍, മര്‍വ കുടുംബങ്ങളിലെ അംഗങ്ങള്‍ എന്നിവരെല്ലാം ശ്രീദേവിയുടെ മരണത്തില്‍ തീരാ ദുഖത്തിലും നടുക്കത്തിലുമാണ് എന്ന് യഷ് രാജ് ഫിലിംസ് മുഖേനെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കുടുംബത്തെ ബന്ധപ്പെടരുത്

കുടുംബത്തെ ബന്ധപ്പെടരുത്

ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും ഈ വലിയ ദുഖത്തില്‍ കൂടെ നിന്നവര്‍ക്കും പിന്തുണ നല്‍കുന്ന മാധ്യമങ്ങള്‍ക്കും നന്ദിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ശ്രീദേവിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് കുടുംബത്തെ ബന്ധപ്പെടരുത് എന്നും യഷ് രാജ് ഫിലിംസിനെ ബന്ധപ്പെടണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+