കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ശ്രീദേവിയെ കൊന്ന് തള്ളിയത്? മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്ക്?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവിയുടെ മരണത്തിനു പിന്നിൽ ബോംബെ അധോലോകം

സിനിമാ ലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച മരണമായിരുന്നു ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരിയുടെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെ ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്‍റെ മരണം. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയെ കണ്ടെത്തിയത്. പിന്നാലെ മരണത്തല്‍ ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ അസ്വാഭാവിക മരണമല്ലെന്ന് വ്യക്തമാക്കി ദുബൈ പോലീസ് കേസ് അവസാനിപ്പിച്ച് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കി.

എന്നാല്‍ അപ്പോഴും നിരവധി ചോദ്യങ്ങള്‍ ബാക്കിയായി.ബാത്ത് ടബ്ബില്‍ വീണ് മരണം സംഭവിക്കുമോ എന്നതായിരുന്നു പ്രധാന ചോദ്യം. ഈ ചോദ്യത്തിന് പിന്നാലെ പോയി സ്വന്തം നിലയില്‍ അന്വേഷണം നടത്തിയ ദില്ലി പോലീസ് മുന്‍ എസിപി വേദ് ഭൂഷണാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ആരോപണമാണ് വേദ് ഭൂഷണ്‍ ഉയര്‍ത്തിയികരിക്കുന്നത്.

നേരത്തേ

നേരത്തേ

നേരത്തേ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. മരണത്തില്‍ ദാവൂദിന് പങ്കുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം. ഇത് ശരിവെയ്ക്കുന്ന കാര്യങ്ങളാണ് വേദ്ഭൂഷണും ചൂണ്ടികാണിക്കുന്നത്.

അന്വേഷണം

അന്വേഷണം

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ഭൂഷണ്‍ സ്വന്തം നിലയില്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കുകയായിരുന്നു. ഇതിനായി വേദ് ദുബൈയില്‍ പോലയി ശ്രീദേവിയുടെ മരണം പുനസൃഷ്ടിച്ച ശേഷം അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചു വന്നു. പിന്നാലെയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്.

കൊലപാതകം

കൊലപാതകം

ബാത്ത്ടബ്ബില്‍ വച്ച് ബലം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ എളുപ്പമാണെന്ന് വേദ് ഭൂഷണ്‍ നേരത്തേ പറഞ്ഞിരുന്നു. ഇരയുടെ ശ്വാസം നിലയ്ക്കുന്നത് വരെ ബലം പ്രയോഗിച്ചാല്‍ കൊലപാതകം നടത്താം. പിന്നീട് തെളിവ് നശിപ്പിക്കാനും സാധിക്കും. അപകട മരണമാണെന്ന് മുദ്ര കുത്തുകയും ചെയ്യാം. ഈ ഒരു നീക്കമാണ് ശ്രീദേവിയുടെ മരണത്തില്‍ സംഭവിച്ചതെന്ന് സംശയിക്കുന്നുവെന്നായിരുന്നു ദുബൈ സന്ദര്‍ശനത്തിന് മുന്‍പ് വേദ്ഭൂഷണ്‍ പറഞ്ഞത്.

ദാവൂദിന്‍റെ ഹോട്ടല്‍

ദാവൂദിന്‍റെ ഹോട്ടല്‍

ദാവൂദ് ഇബ്രാഹിമിന്‍റെ ശക്തി കേന്ദ്രമാണ് ദുബൈ എന്നിരിക്കെ ശ്രീദേവിയുടെ മരണത്തില്‍ ദാവൂദിന് പങ്കുണ്ടെന്ന് സംശയിക്കേണ്ടി വരും. മാത്രമല്ല ശ്രീദേവി താമസിച്ച ജുമേറ എമിറേറ്റ്സ് ടവര്‍ ദാവൂദിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഇത് തന്‍റെ സംശയം വര്‍ധിപ്പിക്കുന്നുണ്ടെന്നും വേദ് വ്യക്തമാക്കി.

ദുബൈ പോലീസ്

ദുബൈ പോലീസ്

മരണം അന്വേഷിക്കാന്‍ താന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ അവര്‍ മരിച്ച് കിടന്ന മുറിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ തന്നെ അനുവദിച്ചില്ല. ശ്വാസകോശത്തില്‍ എത്രത്തോളം വെളളം കയറിയെന്നതിന്‍റെ റിപ്പോര്‍ട്ടോ ശ്രീദേവിയുടെ രക്ത സാമ്പിളുകളോ നല്‍കാന്‍ ദുബൈ പോലീസ് തയ്യാറായില്ലെന്നും വേദ്ഭൂഷണ്‍ പറഞ്ഞു. ഇതെല്ലാം ദാവൂദിന്‍റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വേദ് ഭൂഷന്‍ പറഞ്ഞു.

240 കോടിയുടെ പോളിസി

240 കോടിയുടെ പോളിസി

ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് തന്‍റെ സംശയം ഇരട്ടിയാക്കി. അതിനാല്‍ തന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും വേദ്ഭൂഷണ്‍ വ്യക്തമാക്കി.നേരത്തേ ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് സംശയം ഉന്നയിച്ച് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുനില്‍ സിങ് എന്നയാള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു.

ഒടുവില്‍

ഒടുവില്‍

ഹൃദയാഘാദം മൂലമാണ് ശ്രീദേവി മരിച്ചത് എന്നായിരുന്നു മരണശേഷം പുറത്തുവന്ന ആദ്യവിവരം. പിന്നീടാണ് മുങ്ങിമരണമാണ് സംഭവിച്ചതെന്ന് വ്യക്തമായത്. അപകടകരമായ സാഹചര്യത്തില്‍ ബാത്ത്ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ഒടുവില്‍ സ്ഥിരീകരിച്ചു.

English summary
sridevi-death-planned-murder-retired-acp-delhi-police-actress-sreedevi-death-dawood-ibrahim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X