Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

ശ്രീദേവിയുടെ മരണ വാർത്ത ഞെട്ടിക്കുന്നതായിരുന്നെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചത്.

Recommended Video

cmsvideo
    ശ്രീദേവിയുടെ മരണം ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

    ദില്ലി: ബോളിവുഡ് താരറാണി ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ ഞെട്ടൽ മാറാതെ രാജ്യം. ഞായറാഴ്ച പുലർച്ചെയോടെ മരണവാർത്ത പുറത്തുവന്നത് മുതൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ശ്രീദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

    ശ്രീദേവിയുടെ മരണ വാർത്ത ഞെട്ടിക്കുന്നതായിരുന്നെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചത്. ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ശ്രീദേവിയുടെ വിയോഗ വാർത്ത. മൂൻഡ്രാം പിറൈ, ലംഹേ, ഇംഗ്ലീഷ് വിംഗ്ലീഷ് എന്നീ ചിത്രങ്ങളിലെ അവരുടെ അഭിനയം മറ്റു അഭിനേതാക്കൾക്ക് പ്രചോദനം നൽകുന്നതാണെന്നും, ശ്രീദേവിയുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

    നരേന്ദ്രമോദി...

    നരേന്ദ്രമോദി...

    ശ്രീദേവിയുടെ മരണ വാർത്ത സങ്കടപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നീണ്ടകാലത്തെ കരിയറിനിടെ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളെയാണ് ശ്രീദേവി അവതരിപ്പിച്ചത്. ശ്രീദേവിയുടെ മരണത്തിൽ അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു-മോദി ട്വിറ്ററിൽ കുറിച്ചു.

    ഞെട്ടലുണ്ടാക്കി...

    ഞെട്ടലുണ്ടാക്കി...

    നടി ശ്രീദേവിയുടെ വിയോഗവാർത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു. ആരാധകരുടെ മനസിൽ ശ്രീദേവി എന്നും ജീവിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധിപേർ ശ്രീദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

    താരങ്ങൾ...

    താരങ്ങൾ...

    പ്രമുഖ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, സുസ്മിത സെൻ, പ്രീതി സിന്റ തുടങ്ങിയവരും ശ്രീദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നുവെന്നാണ് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്.

    കുറുത്ത ദിനം....

    കുറുത്ത ദിനം....

    ഇതൊരു കറുത്ത ദിനമാണെന്നാണ് നടി പ്രിയങ്ക ചോപ്ര ട്വിറ്ററിൽ പറഞ്ഞത്. വാക്കുകളില്ല, ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു-പ്രിയങ്ക ട്വീറ്റ് ചെയ്തു. ശ്രീദേവിയുടെ വിയോഗവാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നാണ് റിതേഷ് ദേഷ്മുഖ് ട്വിറ്ററിൽ കുറിച്ചത്.

    ദു:ഖത്തിൽ...

    ദു:ഖത്തിൽ...

    ശ്രീദേവിയുടെ വിയോഗ വാർത്ത ദു:ഖത്തിലാഴ്ത്തുന്നതാണെന്ന് അക്ഷയ് കുമാർ പറഞ്ഞു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തിലും പ്രാർത്ഥനയിലും പങ്കുചേരുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

    മലയാള താരങ്ങളും...

    മലയാള താരങ്ങളും...

    ശ്രീദേവിയുടെ മരണത്തിൽ മലയാളതാരങ്ങളും അനുശോചനം രേഖപ്പെടുത്തി. ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും, അവരുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും നടൻ മോഹൻലാൽ ഫേസ്ബുക്കിലൂടെ പറഞ്ഞു.

    നന്ദി...

    നന്ദി...

    അന്നും ഇന്നും എന്നും ഒരു പ്രചോദനമായി, പാഠപുസ്തകമായി നിലകൊണ്ടതിന് നന്ദിയെന്ന് പറഞ്ഞാണ് നടി മഞ്ജുവാര്യർ ശ്രീദേവിക്ക് ആദരാഞ്ജലി അർപ്പിച്ചത്. ശ്രീദേവിയുടെ പഴയകാല ഫോട്ടോയും മഞ്ജു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ശ്രീദേവിയെ എക്കാലവും ഓർത്തിരിക്കുമെന്നും, അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും നടൻ മമ്മൂട്ടിയും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

    നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+