• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടോ? ബിഗ് ബി ശനിയാഴ്ച രാത്രി പറഞ്ഞ വാക്കുകൾ...

മുംബൈ: ഫെബ്രുവരി 25 ഞായറാഴ്ച ആ മരണവാർത്ത കേട്ടാണ് ഇന്ത്യൻ ജനത ഉറക്കമുണർന്നത്. അഭ്രപാളിയിൽ വിസ്മയം തീർത്ത ബോളിവുഡിന്റെ താരറാണി ശ്രീദേവി മരണപ്പെട്ടെന്ന് കേട്ട് പലരും തേങ്ങിക്കരഞ്ഞു. സിനിമാലോകത്തെ മിക്കവർക്കും ശ്രീദേവിയുടെ മരണവാർത്ത വിശ്വസിക്കാനായില്ല.

പ്രിയതാരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ബോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാറിന് സിനിമാലോകം ഒന്നടങ്കം ആദരാഞ്ജലി അർപ്പിച്ചു. മിക്ക താരങ്ങളും ട്വിറ്ററിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. എന്നാൽ ശ്രീദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയവരെല്ലാം ആദ്യം ശ്രദ്ധിച്ചത് നടൻ അമിതാഭ് ബച്ചന്റെ ട്വീറ്റായിരുന്നു.

അമിതാഭ് ബച്ചൻ...

അമിതാഭ് ബച്ചൻ...

നടൻ അമിതാഭ് ബച്ചൻ ഫെബ്രുവരി 24ന് ട്വീറ്റ് ചെയ്ത രണ്ട് വരികളാണ് ശ്രീദേവിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ''എന്താണെന്ന് അറിയില്ല, വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടുന്നു'' എന്നാണ് ബച്ചൻ ട്വീറ്റ് ചെയ്തത്.

 മരണവാർത്ത...

മരണവാർത്ത...

ബച്ചന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് നടി ശ്രീദേവിയുടെ മരണവാർത്ത പുറത്തുവന്നത്. ഇതോടെയാണ് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ച വരികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്.

മുൻകൂട്ടി കണ്ടു...

മുൻകൂട്ടി കണ്ടു...

അമിതാഭ് ബച്ചൻ നടി ശ്രീദേവിയുടെ മരണം മുൻകൂട്ടി കണ്ടിരുന്നോ എന്നാണ് പലരുടെയും ചോദ്യം. ശ്രീദേവിയുടെ മരണം മുൻകൂട്ടി കണ്ടിട്ടാണ് ബച്ചൻ ആ വരികൾ ട്വീറ്റ് ചെയ്തതെന്ന് ചിലർ ഉറച്ചുവിശ്വസിക്കുന്നു.

 അപ്പുറം...

അപ്പുറം...

ചിലകാര്യങ്ങൾ ചിലർക്ക് മുൻകൂട്ടി കാണാനാകുമെന്നും, ശാസ്ത്രീയമായ എന്ത് എതിർപ്പുകൾ ഉന്നയിച്ചാലും അതിനും അപ്പുറത്താണ് ഈ സംഭവങ്ങളെന്നുമാണ് ചിലരുടെ വാദം. അമിതാഭ് ബച്ചന് ആറാം ഇന്ദ്രിയമുണ്ടെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

കഥകളും...

കഥകളും...

ഇത്തരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നതിനിടെ ബച്ചന്റെ പഴയകാല അനുഭവം വിവരിച്ചുള്ള ചിലരുടെ ട്വീറ്റുകളും ശ്രദ്ധനേടി. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ ബച്ചന് പരിക്കേൽക്കുമെന്ന് നടി സ്മിത അന്ന് മുൻകൂട്ടി കണ്ടിരുന്നുവെന്നാണ് ഇതിൽ പറയുന്നത്.

അസ്വസ്ഥത...

അസ്വസ്ഥത...

പരിക്കേൽക്കുന്നതിന്റെ തലേദിവസം രാത്രി എന്തോ അസ്വസ്ഥത തോന്നിയ സ്മിത ബച്ചനെ ഫോണിൽ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നത്രേ. പിറ്റേദിവസം ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ബച്ചന് പരിക്കേറ്റതോടെയാണ് ഈ സംഭവത്തെക്കുറിച്ച് മറ്റുള്ളവർ അറിഞ്ഞതെന്നും ട്വീറ്റുകളിലുണ്ട്.

 ഇതുവരെ...

ഇതുവരെ...

ബിഗ് ബിയുടെ ആറാം ഇന്ദ്രിയമെന്നെല്ലാം വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നുണ്ടെങ്കിലും ആ ട്വീറ്റിനെ സംബന്ധിച്ച് ബച്ചൻ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. എന്തായിരുന്നു ബിഗ് ബിയെ അലട്ടിയിരുന്ന ആ അസ്വസ്ഥതയെന്ന് അറിയാൻ സോഷ്യൽ മീഡിയ ഉറ്റുനോക്കുകയാണ്.

ദുബായിൽ...

ദുബായിൽ...

ബോളിവുഡിന്റെ താരറാണി ശ്രീദേവി ശനിയാഴ്ച രാത്രി 11.30ഓടെ ദുബായിൽ വച്ചാണ് മരണപ്പെട്ടത്. ബന്ധുവായ മോഹിത് വർമ്മയുടെ വിവാഹ സൽക്കാരത്തിനിടെ ശ്രീദേവിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും, തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണം സംഭവിച്ചുവെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.

നാലാം വയസിൽ...

നാലാം വയസിൽ...

തമിഴ്നാട്ടുകാരിയായ ശ്രീദേവി നാലാം വയസിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

 പത്മശ്രീ...

പത്മശ്രീ...

രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഫിലിം ഫെയർ അവാർഡുകളും നേടിയ ശ്രീദേവിയെ 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. വിവാഹശേഷം 1997ൽ അഭിനയരംഗത്ത് നിന്നും താൽക്കാലികമായി വിടപറഞ്ഞ ശ്രീദേവി, 2012ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

വിവാഹ സത്കാര ചടങ്ങിനിടെ നെഞ്ച് വേദന.... ആസ്പത്രിയിലേക്ക് പോകും വഴി മരണം

ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

English summary
sridevi death;social media discussions about amitabh bachchan's tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X