കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത ശ്രീദേവി ശ്വസിച്ചിരുന്നു, ഭക്ഷണം കഴിച്ചിരുന്നു എന്നൊക്കെ പറയാമായിരുന്നില്ലേ എന്നും ചിലര്‍ പ്രതികരിച്ചു.

  • By Ashif
Google Oneindia Malayalam News

മുംബൈ: പ്രശസ്ത സിനിമാ നടി ശ്രീദേവി അന്തരിച്ചു. പ്രമുഖരെല്ലാം അനുശോചനവുമായി രംഗത്തെത്തി. സിനിമാ മേഖലയിലുള്ളവര്‍ ശ്രീദേവിയോടൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടി നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞു. പക്ഷേ, കോണ്‍ഗ്രസ് ചെയ്തത് ഇതിനെല്ലാം അപ്പുറത്തുള്ള ഒന്നായിരുന്നു. അതാകട്ടെ ഏറെ വിവാദമാകുകയും ചെയ്തു. തക്കം പാര്‍ത്തിരുന്ന കോണ്‍ഗ്രസ് വിരുദ്ധര്‍ക്ക് അടിക്കാന്‍ വടികൊടുക്കുന്ന പോലെയായി പാര്‍ട്ടിയുടെ പ്രതികരണം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ആസ്ഥാന മണ്ടത്തരങ്ങള്‍...

ശ്രീദേവി വിടവാങ്ങി

ശ്രീദേവി വിടവാങ്ങി

ശ്രീദേവി വിടവാങ്ങിയെന്ന വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസ് ദു:ഖം രേഖപ്പെടുത്തി. ട്വിറ്ററില്‍ അനുശോചന കുറിപ്പെഴുതി. അതോടൊപ്പമുള്ള ചില വരികളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

ഒരു പ്രശ്‌നവും തോന്നാത്ത

ഒരു പ്രശ്‌നവും തോന്നാത്ത

സാധാരണ വായനക്കാര്‍ക്ക് ഒരു പ്രശ്‌നവും തോന്നാത്ത തരത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. പക്ഷേ, ചിലര്‍ വരികള്‍ക്കിടയിലെ രാഷ്ട്രീയം കണ്ടെത്തി. അക്കാര്യം എടുത്തുദ്ധരിച്ച് വിമര്‍ശിക്കുകയും ചെയ്തു.

പെരുമഴ

പെരുമഴ

ഇതോടെ വിമര്‍ശനത്തിന്റെ പെരുമഴയായി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടു. ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ പിന്‍വലിക്കുകയും ചെയ്തു.

ശ്രീദേവിക്ക് പത്മശ്രീ

ശ്രീദേവിക്ക് പത്മശ്രീ

നടി വിടവാങ്ങിയതും അവര്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകളുമായിരുന്നു ആദ്യ വാചകങ്ങള്‍. ഒടുവിലെ വരിയാണ് വിവാദമായത്. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ശ്രീദേവിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത് എന്നായിരുന്നു അത്.

അല്‍പ്പ നേരത്തിന് ശേഷം

അല്‍പ്പ നേരത്തിന് ശേഷം

എന്നാല്‍ അല്‍പ്പ നേരത്തിന് ശേഷം ട്വീറ്റ് അപ്രത്യക്ഷമായി. സംഭവം അന്വേഷിച്ചപ്പോഴാണ് ചില പാര്‍ട്ടി വിരുദ്ധര്‍ ഇത് കോണ്‍ഗ്രസിനെതിരേ വടിയായി ഉപയോഗിച്ചുവെന്ന് അറിഞ്ഞത്. എന്നാല്‍ ട്വീറ്റ് പിന്‍വലിക്കാനുള്ള കാരണം കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

നെഹ്രുവിന്റെ ഭരണത്തിലാണ്

നെഹ്രുവിന്റെ ഭരണത്തിലാണ്

അങ്ങനെയാണെങ്കില്‍ നെഹ്രു പ്രധാനമന്ത്രിയായ കാലത്താണ് ശ്രീദേവി ജനിച്ചത് എന്നുകൂടി കോണ്‍ഗ്രസിന് സൂചിപ്പിക്കാമായിരുന്നു- എന്നാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗബ്ബര്‍സിങ് അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസിന് അപമാനം

കോണ്‍ഗ്രസിന് അപമാനം

മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് മിക്കയാളുകളും കോണ്‍ഗ്രസിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. ഇത്തരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ കോണ്‍ഗ്രസിന് അപമാനമാണെന്നും ചിലര്‍ കുറിച്ചു.

ശ്രീദേവിയെ സമ്മാനിച്ചു

ശ്രീദേവിയെ സമ്മാനിച്ചു

പത്മശ്രീക്ക് ശ്രീദേവിയെ സമ്മാനിച്ച പോലെയായി കോണ്‍ഗ്രസിന്റെ പ്രതികരണമെന്ന് ചിലര്‍ പരിഹസിച്ചു. യഥാര്‍ഥത്തില്‍ ശ്രീദേവിക്കാണ് പത്മശ്രീ ലഭിച്ചതെന്നു കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണമെന്ന ഓര്‍മപ്പെടുത്തലുമുണ്ടായി.

രാജ്യം നല്‍കുന്ന ആദരം

രാജ്യം നല്‍കുന്ന ആദരം

പത്മശ്രീ പുരസ്‌കാരം രാജ്യം നല്‍കുന്ന ആദരമാണ്. ഒരു വ്യക്തി സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ക്ക് നല്‍കുന്ന അംഗീകാരം. അത് ഏതെങ്കിലും പാര്‍ട്ടിയുടേതല്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും ചിലര്‍ ഉണര്‍ത്തി.

സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നു

സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നു

സംഭവം വിവാദമായെന്ന് ബോധ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് ട്വീറ്റ് പിന്‍വലിച്ചത്. പക്ഷേ, അപ്പോഴേക്കും നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ളവരും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തിരുന്നു.

ശ്വസിച്ചതും ഭക്ഷണം കഴിച്ചതും

ശ്വസിച്ചതും ഭക്ഷണം കഴിച്ചതും

സ്‌ക്രീന്‍ഷോട്ട് വച്ചാണ് പലരും ഇപ്പോണ്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത ശ്രീദേവി ശ്വസിച്ചിരുന്നു, ഭക്ഷണം കഴിച്ചിരുന്നു എന്നൊക്കെ പറയാമായിരുന്നില്ലേ എന്നും ചിലര്‍ പ്രതികരിച്ചു.

പുതിയ ട്വീറ്റ്

പുതിയ ട്വീറ്റ്

ഇപ്പോള്‍ പുതിയ ട്വീറ്റ് കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. അതില്‍ പത്മശ്രീ നല്‍കിയത് സംബന്ധിച്ച് പറയുന്നില്ല. ആ ഭാഗം ഒഴിവാക്കിയാണ് പുതിയ ട്വീറ്റ്. ശ്രീദേവി എന്നും നമ്മുടെ മനസില്‍ ജീവിക്കുമെന്ന് സൂചിപ്പിച്ചാണ് പുതിയ ട്വീറ്റ് അവസാനിക്കുന്നത്.

ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!

ഷുഹൈബ് കൊലക്കേസില്‍ ദുരൂഹ സാന്നിധ്യം; വൈശാഖനെ തേടി പോലീസ്!! വയനാട്ടിലേക്കൊരു ടൂര്‍ഷുഹൈബ് കൊലക്കേസില്‍ ദുരൂഹ സാന്നിധ്യം; വൈശാഖനെ തേടി പോലീസ്!! വയനാട്ടിലേക്കൊരു ടൂര്‍

സൗദി അണിഞ്ഞൊരുങ്ങുന്നു; ന്യൂയോര്‍ക്കിനേക്കാള്‍ 33 ഇരട്ടി വലിപ്പത്തില്‍!! ലണ്ടനേക്കാള്‍ 19 ഇരട്ടിസൗദി അണിഞ്ഞൊരുങ്ങുന്നു; ന്യൂയോര്‍ക്കിനേക്കാള്‍ 33 ഇരട്ടി വലിപ്പത്തില്‍!! ലണ്ടനേക്കാള്‍ 19 ഇരട്ടി

English summary
Sridevi got Padma Shri under UPA, tweets Congress. Deletes post after Twitter fumes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X