കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിക്ക് ഒരു രോഗവുമില്ല, മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിയോഗത്തില്‍ ഞെട്ടലോടെ കുടുംബം

ശ്രീദേവിക്ക് യാതൊരുവിധ രോഗങ്ങളും ഉണ്ടായിരുന്നില്ലെന്ന് സഞ്ജയ് കപൂര്‍ പറഞ്ഞു

Google Oneindia Malayalam News

മുംബൈ: ഇതിഹാസ ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ആദ്യമായി മനസ് തുറന്ന് കുടുംബാംഗങ്ങള്‍. മരണത്തില്‍ പലരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞ് തുടങ്ങവേയാണ് അവരുടെ കുടുംബം പ്രതികരണവുമായെത്തിയത് എന്നതാണ് ശ്രദ്ധേയം. അതേസമയം ബോണി കപൂര്‍ മൗനം പാലിക്കുകയാണ്.

മകള്‍ ജാന്‍വി കപൂറും മൗനത്തിലാണ്. ബോണിയുടെ സഹോദരന്‍ സഞ്ജയ് കപൂര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ കുടുംബത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം ശ്രീദേവി ശുചിമുറിയില്‍ വീണാണ് മരിച്ചതെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.

സങ്കടക്കടല്‍

സങ്കടക്കടല്‍

കുടുംബത്തിലെ ഏറ്റവും ആരോഗ്യവതിയായിരുന്നു ശ്രീദേവി. അതുകൊണ്ട് തന്നെ മരണം കുടുംബത്തെ ഒന്നടങ്കം തകര്‍ത്തിരിക്കുകയാണ്. ഭാര്യയെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ബോണി കപൂര്‍ ഒന്നും മിണ്ടാനാവാത്ത അവസ്ഥയിലാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇതുവരെ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. മകള്‍ ജാന്‍വി കപൂര്‍ ചടങ്ങിനായി എത്തിയിട്ടുണ്ടെന്നാണ് സൂചന.

രോഗങ്ങളില്ല

രോഗങ്ങളില്ല

ശ്രീദേവിക്ക് യാതൊരുവിധ രോഗങ്ങളും ഉണ്ടായിരുന്നില്ലെന്ന് സഞ്ജയ് കപൂര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അവരുടെ മരണം കുടുംബത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നത്. മുന്‍പ് അവര്‍ക്ക് ഹൃദയസംബന്ധിയായ ഒരു അസുഖം പോലുമുണ്ടായിരുന്നില്ല. ഹോട്ടലിലെ ബാത്ത്‌റൂമില്‍ വച്ചാണ് അപകടം നടന്നതെന്ന് സഞ്ജയ് കപൂര്‍ വ്യക്തമാക്കി.

ദുബായ് പോലീസ്

ദുബായ് പോലീസ്

ശ്രീദേവിയുടെ മരണത്തില്‍ ദുബായ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ദുബായ് എമിറേറ്റ്‌സ് ടവറിലെ ഹോട്ടലിലെ ബാത്ത്‌റൂമില്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവസാനിച്ചെന്നാണ് സൂചന. മൃതദേഹം മുംബൈയിലെത്താന്‍ വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട് ശരിയല്ല

റിപ്പോര്‍ട്ട് ശരിയല്ല

റാസല്‍ഖൈമയില്‍ വിവാഹ ചടങ്ങുകകളില്‍ പങ്കെടുത്തശേഷം ശ്രീദേവിയും കുടുംബവും ദുബായിലേക്ക് വരാനിരിക്കെയാണ് ശ്രീദേവിക്ക് നെഞ്ചുവേദന ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് തെറ്റാണെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ ശരിയായ റിപ്പോര്‍ട്ടാണ് തങ്ങള്‍ പുറത്തുവിട്ടതെന്ന് പോലീസ് വ്യക്തമാക്കി.

ഭര്‍ത്താവ് ഒപ്പം തന്നെ

ഭര്‍ത്താവ് ഒപ്പം തന്നെ

ശ്രീദേവിക്ക് മരണം സംഭവിക്കുമ്പോള്‍ ഭര്‍ത്താവ് ബോണി കപൂര്‍ ഒപ്പം തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.അതേസമയം ദുബായ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്. ഇത് വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് നേതൃത്വം നല്‍കുന്നുണ്ട്.

എല്ലാ കണ്ണും ജാന്‍വിയില്‍

എല്ലാ കണ്ണും ജാന്‍വിയില്‍

ശ്രീദേവിയുടെ മരണത്തോടെ ബോളിവുഡ് പുതിയൊരു നായികയെ ജാന്‍വി കപൂറിലൂടെ സ്വപ്‌നം കാണുന്നുണ്ട്. ശ്രീദേവി സ്വന്തമാക്കിയ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം മകളും സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ദഡക് എന്ന ചിത്രത്തിലൂടെ ജാന്‍വി ബോളിവുഡില്‍ അരങ്ങേറുന്നത്. കരണ്‍ ജോഹറാണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്. മറാത്തി ചിത്രം സൈറത്തിന്റെ റീമേക്കാണ് ഈ ചിത്രം.

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ ഇനിയും വൈകും.. മരണത്തിലെ ദുരൂഹത നീങ്ങുന്നില്ലശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ ഇനിയും വൈകും.. മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

ശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയത് ബിജെപി നേതാവിന്റെ വാഹനം, നീതിഷും ബീഹാര്‍ സര്‍ക്കാരും കുടുങ്ങിവിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയത് ബിജെപി നേതാവിന്റെ വാഹനം, നീതിഷും ബീഹാര്‍ സര്‍ക്കാരും കുടുങ്ങി

English summary
sridevi had no history of heart disease says family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X