ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളം

ശേഷം ബോണി കപൂര്‍ ബലം പ്രയോഗിച്ചാണ് കുളിമുറിയുടെ വാതില്‍ തുറന്നത്. ഈ സമയം ശ്രീദേവി ബോധരഹിതയായി ബാത്ത്ടബ്ബില്‍ കിടക്കുകയായിരുന്നു.

Recommended Video

cmsvideo
    ശ്രീദേവിയുടെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ

    ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ എന്താണ് അവര്‍ താമസിച്ച ഹോട്ടലില്‍ ശനിയാഴ്ച വൈകീട്ട് നടന്നത് എന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. അക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഏറെ ആശ്ചര്യപ്പെടുത്തുന്ന അന്ത്യമാണ് താരസുന്ദരിക്ക് ഉണ്ടായിരിക്കുന്നത് എന്ന് വേണം ഈ വിവരങ്ങളിലൂടെ മനസിലാക്കാന്‍. ഗള്‍ഫിലെ പ്രധാന പത്രമായ ഖലീജ് ടൈംസ് ആണ് ശ്രീദേവിയുടെ ഒടുവിലെ നിമിഷങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. നേരത്തെ ശ്രീദേവി കുളിമുറിയില്‍ വീണുവെന്ന വിവരം പുറത്തുവിട്ടതും ഇതേ പത്രമായിരുന്നു....

    ആദ്യ വിവരങ്ങള്‍

    ആദ്യ വിവരങ്ങള്‍

    ശ്രീദേവിയുടെ മരണം നെഞ്ചുവേദനയെ തുടര്‍ന്നാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് കാരണമെന്ന വിവരവും ഇതോട് ചേര്‍ന്ന് പുറത്തുവന്നു. ഇതെല്ലാം സ്വാഭാവികമായ വിവരങ്ങള്‍ ആയിരുന്നു.

    ഏറ്റവും ഒടുവിലെ നിമിഷങ്ങള്‍

    ഏറ്റവും ഒടുവിലെ നിമിഷങ്ങള്‍

    എന്നാല്‍ ശ്രീദേവിയുടെ മരണ കാരണത്തിന്റെ തുടര്‍ന്നുള്ള വിവരങ്ങള്‍ വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത് ഖലീജ് ടൈംസ് ആണ്. അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ ഹോട്ടല്‍ മുറിയില്‍ അവസാന നിമിഷം നടന്ന സംഭവങ്ങളാണ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

    കല്യാണം കഴിഞ്ഞ് മടക്കം

    കല്യാണം കഴിഞ്ഞ് മടക്കം

    ബോളിവുഡ് താരവും സഹോദരീ പുത്രനുമായ മോഹിത് മര്‍വാഹിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി യുഎഇയില്‍ എത്തിയത്. റാസല്‍ഖൈമയില്‍ നടന്ന വിവാഹത്തിന് ശേഷം ഭര്‍ത്താവ് ബോണി കപൂറും മകളും തിരിച്ച് മുംബൈയിലേക്ക് പോന്നു.

    സഹോദരിക്കൊപ്പം

    സഹോദരിക്കൊപ്പം

    എന്നാല്‍ അധികം മുംബൈയില്‍ തങ്ങാതെ ബോണി കപൂര്‍ ദുബായിലേക്ക് തന്നെ വിമാനം കയറി. ശ്രീദേവിക്കൊപ്പം ഒരുമിച്ച് നാട്ടിലേക്ക് തിരിക്കാമെന്നാണ് അദ്ദേഹം കരുതിയത്. ഈ സമയം ഷോപ്പിങിലും സഹോദിയുടെ കൂടെ താമസിക്കുകയുമായിരുന്നു ശ്രീദേവി.

    അത്താഴത്തിന് ഒരുങ്ങവെ

    അത്താഴത്തിന് ഒരുങ്ങവെ

    ഭര്‍ത്താവിനൊപ്പം സ്വപ്‌നതുല്യമായ ഒരു അത്താഴം കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂര്‍ തന്നെയാണ് ഒരു സര്‍പ്രൈസ് ആയി ഈ അത്താഴം ഒരുക്കിയത്. ഇതിന് ഒരുങ്ങുന്നതിനിടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

    കഴിക്കുന്നതിന് മുന്നോടിയായി

    കഴിക്കുന്നതിന് മുന്നോടിയായി

    ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്ന് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. പക്ഷേ അത് സംഭവിച്ചത് കുളിമുറിയില്‍ വച്ചാണ്. അത്താഴം കഴിക്കുന്നതിന് മുന്നോടിയായി ഒന്നു വൃത്തിയാകാന്‍ പോയതായിരുന്നു ശ്രീദേവി.

    ബോണി കപൂര്‍ ഹോട്ടലിലേക്ക്

    ബോണി കപൂര്‍ ഹോട്ടലിലേക്ക്

    ശനിയാഴ്ച വൈകീട്ടാണ് ഈ സംഭവം ഉണ്ടാകുന്നത്. 5.30ഓടെയാണ് ബോണി കപൂര്‍ ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലേക്ക് പോയത്. അവിടെയാണ് ശ്രീദേവി താമസിച്ചിരുന്നത്. അത്താഴം ഒരുക്കിയിരുന്നതും അവിടെ തന്നെ.

    15 മിനുറ്റ് സംസാരം

    15 മിനുറ്റ് സംസാരം

    ഹോട്ടലിലെത്തിയ ബോണി കപൂര്‍ ശ്രീദേവിയുമായി അല്‍പ്പ സമയം സംസാരിച്ചു. സംസാരം 15 മിനിറ്റ് നീണ്ടുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പിന്നീടാണ് അത്താഴത്തിന് ബോണി കപൂര്‍ ശ്രീദേവിയെ ക്ഷണിച്ചത്.

    പ്രതികരിക്കുന്നില്ല

    പ്രതികരിക്കുന്നില്ല

    തുടര്‍ന്ന് ശ്രീദേവി കുളിമുറിയിലേക്ക് പോയി. 15 മിനുറ്റ് കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. സംശയം തോന്നിയ ബോണി കപൂര്‍ വിളിച്ചു നോക്കി. കുളിമുറിയുടെ വാതിലില്‍ മുട്ടി. എന്നിട്ടും പ്രതികരണം ഇല്ലായിരുന്നു.

    ബാത്ത്ടബ്ബില്‍ കിടക്കുന്നു

    ബാത്ത്ടബ്ബില്‍ കിടക്കുന്നു

    ശേഷം ബോണി കപൂര്‍ ബലം പ്രയോഗിച്ചാണ് കുളിമുറിയുടെ വാതില്‍ തുറന്നത്. ഈ സമയം ശ്രീദേവി ബോധരഹിതയായി ബാത്ത്ടബ്ബില്‍ കിടക്കുകയായിരുന്നു. ബാത്ത്ടബ്ബില്‍ നിറയെ വെള്ളവുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    സുഹൃത്തിനെ വിളിച്ചു

    സുഹൃത്തിനെ വിളിച്ചു

    ശ്രീദേവി എത്രവിളിച്ചിട്ടും കണ്ണു തുറന്നില്ല. തുടര്‍ന്ന് ബോണി കപൂര്‍ സുഹൃത്തിനെ വിളിച്ചു. രാത്രി ഒമ്പതുമണിയോടെയാണ് പോലീസിനെ അറിയിച്ചത്- കുടുംബത്തിലെ ചിലരെ ഉദ്ധരിച്ചാണ് ഖലീജ് ടൈംസ് ഇത്രയും വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

    ഒമ്പതുമണിക്ക് തന്നെ

    ഒമ്പതുമണിക്ക് തന്നെ

    നേരത്തെ പറഞ്ഞിരുന്നത് ശനിയാഴ്ച രാത്രി 11 ഓടെയാണ് ശ്രീദേവി മരിച്ചത് എന്നാണ്. ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഒമ്പത് മണിക്ക് തന്നെ മരണം സംഭവിച്ചിരിക്കണം. ആശുപത്രിയില്‍ എത്തച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

    പോലീസെത്തി

    പോലീസെത്തി

    പോലീസും ഡോക്ടര്‍മാരും ഹോട്ടല്‍ മുറിയില്‍ എത്തിയിരുന്നു. അപ്പോള്‍ തന്നെ മരിച്ചുവെന്നാണ് വിവരം നല്‍കിയത്. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മരണം നടന്നിട്ട് കുറച്ചുനേരമായി എന്ന് അവിടെ വച്ച് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

    പരിശോധനാ ഫലങ്ങള്‍

    പരിശോധനാ ഫലങ്ങള്‍

    മൃതദേഹം ജനറല്‍ ഫോറന്‍സിക് മെഡിസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. മൃതദേഹ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. രക്തസാംപിളിന്റേത് ഉള്‍പ്പെടെയുള്ള ചില പരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചാല്‍ മുംബൈയിലേക്ക് കൊണ്ടുവരും.

    അനില്‍ അംബാനിയുടെ വിമാനം

    അനില്‍ അംബാനിയുടെ വിമാനം

    അനില്‍ അംബാനി മൃതദേഹം കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം ദുബായിലെത്തിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി മൃതദേഹം മുംബൈയിലെത്തുമ്പോള്‍ തിങ്കളാഴ്ച വൈകുമെന്നാണ് വിവരം. മുംബൈയില്‍ ശ്രീദേവിക്ക് രണ്ടിടത്ത് വീടുണ്ട്. അന്ധേരിയിലെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവരിക എന്നാണ് അറിയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+