കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവിക്ക് സംഭവിച്ചതെന്ത് ?? വെളിപ്പെടുത്തലുകളുമായി ഭർത്താവ് | Oneindia Malayalam

ദുബായ്: ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണം. 54 വയസ്സ് എന്നത് ശ്രീദേവിയെ പോലെ ഒരു താരത്തിന്റെ ജീവിതം അവസാനിക്കാനുള്ള പ്രായം ആയിരുന്നില്ല. ഒരു ശാരീരിക അസ്വസ്ഥതകളും ഇല്ലാതിരിക്കുമ്പോള്‍ ആയിരുന്നു ശ്രീദേവി ഈ ലോകം വിട്ട് പോയത്.

ആദ്യം ഹൃദയാഘാതം എന്നായിരുന്നു വാര്‍ത്തകള്‍. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ മരണം സംഭവിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും കൂടെയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ സത്യം അതെല്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബോണി കപൂറിന്റെ മൊഴി ദുബായ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട്

എന്തുകൊണ്ട്

ബോളിവുഡ് താരവും ബന്ധുവും ആയ മോഹിത് മര്‍വാഹിന്റെ വിവാഹത്തിന് വേണ്ടിയായിരുന്നു ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയത്. എന്നാല്‍ വിവാഹ ശേഷം ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും മുംബൈയിലേക്ക് മടങ്ങിയിരുന്നു. പക്ഷേ, ശ്രീദേവി അവിടെ തന്നെ തങ്ങുകയായിരുന്നു.

ദുരൂഹതകള്‍

ദുരൂഹതകള്‍

മരണം സംബന്ധിച്ച് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയതോടെ ദുരൂഹതകളും ഏറി. ആ സംശയങ്ങള്‍ പലരിലേക്കും നീണ്ടു. എന്തിന്, ഭര്‍ത്താന് ബോണി കപൂറിനെ പോലും പലരും സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. ശ്രീദേവി സൗന്ദര്യ സംരക്ഷണത്തിന് നടത്തിയ ശസ്ത്രക്രിയകള്‍ പോലും വിവാദമായി.

എന്തിന് തിരിച്ചുവന്നു

എന്തിന് തിരിച്ചുവന്നു

വിവാഹ ശേഷം മുംബൈയിലേക്ക് മകള്‍ക്കൊപ്പം മടങ്ങിയതായിരുന്നു ബോണി കപൂര്‍. എന്നല്‍ ശ്രീദേവി മരിക്കുന്ന ദിവസം, അപ്രതീക്ഷിതമായി ബോണി കപൂര്‍ ദുബായില്‍ തിരിച്ചെത്തി. ശ്രീദേവിയുമായി ഏറ്റവും ഒടുവില്‍ സംസാരിച്ചതും ബോണി കപൂര്‍ തന്നെ ആയിരുന്നു.

ആ വാര്‍ത്തകള്‍ എവിടെ നിന്ന്?

ആ വാര്‍ത്തകള്‍ എവിടെ നിന്ന്?

നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീദേവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുക ആയിരുന്നു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും കൂടെയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തായിരുന്നു ഈ വാര്‍ത്തകളുടെ സ്രോതസ്സ് എന്ന് ഇപ്പോഴും വ്യക്തമല്ല.

അപ്രതീക്ഷിത തിരിച്ചുവരവ്

അപ്രതീക്ഷിത തിരിച്ചുവരവ്

തന്റെ പ്രിയതമക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ നല്‍കുന്നതിന് വേണ്ടിയാണ് ബോണി കപൂര്‍ മുംബൈയില്‍ നിന്ന് പെട്ടെന്ന് തിരിച്ചെത്തിയത് എന്നാണ് പറയുന്നത്. ഫെബ്രുവരി 24 ന് വൈകുന്നേരം അഞ്ചരയോടെ ആണ് ശ്രീദേവി താമസിച്ചിരുന്ന ജുമൈര എമിറേറ്റ്‌സ് ടവേ്‌സ് ഹോട്ടലില്‍ ബോണി കപൂര്‍ എത്തുന്നത്.

വിളിച്ചുണര്‍ത്തി

വിളിച്ചുണര്‍ത്തി

ശ്രീദേവി ആ സമയം ഉറക്കത്തിലായിരുന്നത്രെ. ബോണി കപൂര്‍ തന്നെ ആയിരുന്നു ശ്രീദേവിയെ വിളിച്ചുണര്‍ത്തിയത്. 15 മിനിട്ട് നേരത്തോളം ഇരുവരും സംസാരിക്കുകയും ചെയ്തു. അതിന് ശേഷം കുളിമുറിയിലേക്ക് പോയതായിരുന്നു ശ്രീദേവി.

15 മിനിട്ടുകള്‍

15 മിനിട്ടുകള്‍

ഡിന്നറിന് പോകാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു ബോണി കപൂര്‍. ശ്രീദേവി താമസിച്ചിരുന്ന അതേ ഹോട്ടലില്‍ തന്നെ ആയിരുന്നു ഡിന്നറര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 15 മിനിട്ടുകള്‍ക്ക് ശേഷവും ശ്രീദേവി പുറത്തുവരുന്ന കാണാതിരുന്നപ്പോള്‍ ബോണി കപൂറിന് ആശങ്കയായി.

ബലപ്രയോഗത്തിലൂടെ തുറന്നു

ബലപ്രയോഗത്തിലൂടെ തുറന്നു

വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു ബോണി കപൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അകത്ത് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച തന്നെ ആയിരുന്നു.

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തില്‍

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തില്‍

കുളിമുറിയില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു ശ്രീദേവി അപ്പോള്‍. ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തില്‍ ആയിരുന്നു ശ്രീദേവി കിടന്നിരുന്നത്. പെട്ടെന്ന് തന്നെ ശ്രീദേവിയെ വിളിച്ചുണര്‍ത്താന്‍ ബോണി കപൂര്‍ ശ്രമിച്ചു. എന്നാല്‍ നിരാശ ആയിരുന്നു ഫലം. ഉടന്‍ തന്നെ തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു ബോണി കപൂര്‍. അധികം വൈകുന്നതിന് മുമ്പ് തന്നെ പോലീസും മെഡിക്കല്‍ സംഘവും എത്തി.

രാത്രി 9 മണിയോടെ

രാത്രി 9 മണിയോടെ

പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്കും ശ്രീദേവി മരിച്ചിരുന്നു. പിന്നൂട് മൃതദേഹം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോരന്‍സിക് മെഡിസിനിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയായിരുന്നു.

മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

ആശങ്കകളെല്ലാം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്ന രീതി തന്നെയാണ് ദുബായ് പോലീസ് സ്വീകരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബോണി കപൂറിന്റെ മൊഴി ദുബായ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രത്യേകമായി ഒന്നും ഇല്ലെന്നും, സ്വാഭാവിക നടപടി ക്രമം മാത്രമനാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍.

പ്രതീക്ഷിച്ചത് നടന്നില്ല

പ്രതീക്ഷിച്ചത് നടന്നില്ല

മരണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ മതദേഹം ഇന്ത്യയില്‍ എത്തിക്കാനാകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ളതിനാല്‍ അത് സാധ്യമായി. എന്തായാലും ഫെബ്രുവരി 27 ന് ഉച്ചയോടെ മൃതദേഹം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പവന്‍ ഹാന്‍സ് ശ്മശാനത്തില്‍

മുംബൈയിലെ പവന്‍ ഹാസ് ശ്മശാനത്തില്‍ ആയിരിക്കും ശ്രീദേവിയുടെ മ#തദേഹം സംസ്‌കരിക്കുക. അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ അവിടെ തുടങ്ങിക്കഴിഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്മശാനത്തില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ശേഷിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ...

ശേഷിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ...

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട നടപടിക്രമങ്ങള്‍ ഒരുപാടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ എംബാമിങ്ങില്‍ നിന്ന് തുടങ്ങുന്നു.

90 മിനിട്ടുകള്‍

90 മിനിട്ടുകള്‍

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിക്കഴിഞ്ഞാല്‍ മൃതദേഹം എംബാമിങ്ങിന് വേണ്ടി മുഹൈസ്‌നയിലേക്ക് കൊണ്ടുപോകും. 90 മിനിട്ട് ആണ് എംബാമിങ്ങിന് എടുക്കുന്ന സമയം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണ സര്‍ട്ടിഫിക്കറ്റ്

മരണ സര്‍ട്ടിഫിക്കറ്റ്

അടുത്ത ഘട്ടത്തില്‍ പോലീസ് മരണ സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടണം. അതിന് ശേഷം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രീദേവിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും. അതിനും ശേഷം ഇമിഗ്രേഷന്‍ വകുപ്പ് മറ്റ് സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

 പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി

പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി

ഇതെല്ലാം കഴിഞ്ഞാലും പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്ലാത്തെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോരാന്‍ സാധിക്കില്ല. ഇത്തരം സാങ്കേതിക കാര്യങ്ങളില്‍ ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ കാത്തുകിടക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്. അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തില്‍ ആയിരിക്കും ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരിക.

വിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടിവിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടി

ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍

ദുരൂഹതയൊഴിയാതെ ശ്രീദേവിയുടെ മരണം!! രക്തം പരിശോധിക്കുന്നു.. കാരണം പുറത്ത് വിടാതെ കുടുംബം!ദുരൂഹതയൊഴിയാതെ ശ്രീദേവിയുടെ മരണം!! രക്തം പരിശോധിക്കുന്നു.. കാരണം പുറത്ത് വിടാതെ കുടുംബം!

English summary
Sridevi's Death: Boney Kapoor records statement with Dubai police, had found motionless Sridevi in bathtub.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X