കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ രക്തപരിശോധനാ ഫലം ഇനിയും കിട്ടിയില്ല ...മൃതദേഹം നാട്ടിലെത്താന്‍ ഇനിയും വൈകും??

  • By Desk
Google Oneindia Malayalam News

നടി ശ്രീദേവിയുടെ മരണത്തിന്‍റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ ഇനിയും മോചിതരായിട്ടില്ല. തന്‍റെ 54ാം വയസിലും സ്വപ്ന സുന്ദരിയായി തിളങ്ങിയ താരത്തിന്‍റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. ഭര്‍ത്താവായ ബോണി കപ്പൂറിന്‍റെ സഹോദരിയുടെ മകന്‍ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ എത്തിയതായിരുന്നു ശ്രീദേവി. വിവാഹ സത്കാരത്തിന് ശേഷം ശുചി മുറിയില്‍ കുഴഞ്ഞ് വീണെന്നും ഹൃദയാഘാതം സംഭവിച്ചെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്താണെന്ന് ബന്ധുക്കളോ മറ്റ് അധികൃതരോ ഇതുവര വ്യക്തമായിട്ടില്ല.

വിവാഹ ചടങ്ങിന്‍റേതായി പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ താരം പൂര്‍ണ ആരോഗ്യവതിയും സന്തോഷവതിയും ആയിരുന്നു. ഇതുതന്നെയാണ് ശ്രീദേവി മരിച്ചത് എങ്ങനെയെന്ന ചോദ്യം വീണ്ടും വീണ്ടും ആരാധകര്‍ ചോദിക്കുന്നത്. തങ്ങളുടെ സ്വപ്നതാരത്തിന്‍റെ മരണ വാര്‍ത്ത വന്നതോടെ അവരെ ഒരു നോക്ക് കാണാന്‍ വേണ്ടി ശ്രീദേവിയുടെ വസതിയിലേക്ക് ആരാധകരുടെ ഒഴുക്കാണ്. എന്നാല്‍ ശ്രീദേവിയുടെ മൃതദേഹം നാട്ടില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

മൃതദേഹം മോര്‍ച്ചറിയില്‍

മൃതദേഹം മോര്‍ച്ചറിയില്‍

ദുബൈയിലെ ഖിസൈസിലെ പോലീസ് ക്വാര്‍ട്ടേഴ്സിലെ മോര്‍ച്ചറിയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഞായറാഴ്ചയോടെ പൂര്‍ത്തിയായിരുന്നു.

രക്തപരിശോധനാ ഫലം

രക്തപരിശോധനാ ഫലം

അതേസമയം ഫോറന്‍സിക് രക്തപരിശോധനാ ഫലങ്ങള്‍ പുറത്തുവരാത്തതാണ് മൃതദേഹം നാട്ടിലെത്താന്‍ വീണ്ടും വൈകുന്നതെന്നാണ് വിവരം. ബര്‍ദുബായി പോലീസ് സ്റ്റേഷനില്‍ പരിശോധനാ റിപ്പോക്‍ട്ടുകള്‍ ആദ്യം ലഭിക്കേണ്ടതുണ്ട്.

മരണത്തില്‍ വ്യക്തത വരുത്താന്‍

മരണത്തില്‍ വ്യക്തത വരുത്താന്‍

ശുചിമുറിയില്‍ കുഴഞ്ഞ് വീണ ശ്രീദേവിയെ ആസ്പത്രിയില്‍ എത്തിക്കും മുന്‍പേ മരിക്കുകയായിരുന്നു. ഇതിനാലാണ് ഫോറന്‍സിക് പരിശോധന നടത്തേണ്ടിവന്നത്. അതിന് ശേഷം മാത്രമേ മരണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ.

കുഴഞ്ഞു വീണപ്പോള്‍ രക്തസ്രാവം?

കുഴഞ്ഞു വീണപ്പോള്‍ രക്തസ്രാവം?

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പിന്നീട് ശുചി മുിയില്‍ കുഴഞഞ് വീണപ്പോള്‍ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

പാസ്പോര്‍ട്ടും വിസയും റദ്ദാക്കണം

പാസ്പോര്‍ട്ടും വിസയും റദ്ദാക്കണം

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഇത് പോലീസില്‍ സമര്‍പ്പിച്ച് ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം.ഇത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഏല്‍പ്പിച്ച് ശ്രീദേവിയുടെ പാസ്പോര്‍ട്ടും വിസയും റദ്ദാക്ക​ണം

പിന്നേയും നടപടികള്‍

പിന്നേയും നടപടികള്‍

ഇതിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാനുള്ള നടപടി പൂര്‍ത്തിയാക്കി മൃതദേഹം എംബാം ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുള്ളൂ.

ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍

<strong></strong>കമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തികമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തി

രാജ് ഭവനിലും സ്ത്രീകൾക്ക് രക്ഷയില്ല; പീഡ‌ിപ്പിക്കാൻ ശ്രമിച്ചത് ഗവർണർരാജ് ഭവനിലും സ്ത്രീകൾക്ക് രക്ഷയില്ല; പീഡ‌ിപ്പിക്കാൻ ശ്രമിച്ചത് ഗവർണർ

English summary
sridevis mortal remains will not be reached by noon due to blood report delay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X