Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത സാമ്പത്തിക പ്രതിസന്ധി, സൗന്ദര്യ ശസ്ത്രക്രിയ... ശ്രീദേവിയിൽ ദുരൂഹത തീരുന്നില്ല; അമ്മാവനും...

ചെന്നൈ: ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ക്ക് കുറവൊന്നും ഇല്ല. അമ്മ മരിച്ച് അധികം കഴിയും മുമ്പേ മകള്‍ ഝാന്‍വി പിറന്നാള്‍ ആഘോഷിച്ചത് വരെ വിവാദമാണ്.

എന്നാല്‍ അതിനിടെയാണ് ശ്രീദേവിയുടെ അമ്മാവന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. നേരത്തെ വിവാദമാവുകയും തള്ളിക്കളയപ്പെട്ടതും ആയ കാര്യങ്ങള്‍ പോലും ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്.

ബാത്ത് ടബ്ബിലെ വീഴ്ചയും, മുങ്ങിമരണവും ഹൃദയാഘാതം എന്ന ആദ്യവാര്‍ത്തയും തലയിലെ മുറിവും എല്ലാം ഇപ്പോള്‍ പതിയെ മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അമ്മാവന്‍ വേണുഗോപാല്‍ ചില കാര്യങ്ങള്‍ പറയുന്നത്.

ഒരുപാട് കഷ്ടപ്പെട്ടു

ഒരുപാട് കഷ്ടപ്പെട്ടു

ഒരു ശരാശരി മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ആയിരുന്നു ശ്രീദേവിയുടെ ജനനം. ശ്രീദേവിയെ സിനിമയില്‍ എത്തിക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് അമ്മാവന്‍ പറയുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലായാലും ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിലായാലും അമ്മ ഏറെ ശ്രദ്ധാലുവായിരുന്നു.

അനുസരണയുള്ള മകള്‍

അനുസരണയുള്ള മകള്‍

അമ്മയുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്ന, അനുസരണയുള്ള മകളായിരുന്നു ശ്രീദേവി. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലും, ചെന്നൈയില്‍ കഴിയുന്ന കാലത്ത് ഒരു ധ്യാപിക ശ്രീദേവിയെ പഠിപ്പിക്കാന്‍ വീട്ടില്‍ എത്താറുണ്ടായിരുന്നത്രെ.

ബോണിയുമായുള്ള വിവാഹം

ബോണിയുമായുള്ള വിവാഹം

ബോണി കപൂറുമായുള്ള വിവാഹത്തിന് ശ്രീദേവിയുടെ അമ്മ സമ്മതം മൂളിയിരുന്നില്ല. ബോണിയുടെ രണ്ടാം വിവാഹം ആയിരുന്നു എന്നത് തന്നെ ആയിരുന്നു അമ്മയുടെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീദേവി അമ്മയെ അനുസരിച്ചില്ല.

ഉണ്ടാക്കിയ സ്വത്ത് മുഴുവന്‍

ഉണ്ടാക്കിയ സ്വത്ത് മുഴുവന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു ബോണി കപൂറും ശ്രീദേവിയും എന്നതാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം എന്നും അമ്മാവന്‍ വേണുഗോപാല്‍ പറയുന്നുണ്ട്. ചില സിനിമകള്‍ തന്നെ ആയിരുന്നു ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരുത്തി വച്ചതും.

ശ്രീദേവിയുടെ സ്വത്തും

ശ്രീദേവിയുടെ സ്വത്തും

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രീദേവിയുടെ സമ്പത്തും ഉപയോഗിക്കേണ്ടി വന്നു എന്നാണ് അമ്മാവന്‍ പറയുന്നത്. ശ്രീദേവിയുടെ പേരില്‍ ഉണ്ടായിരുന്ന സ്ഥലങ്ങളും വില്‍ക്കേണ്ടി വന്നു.

ഹൃദയവേദനയോടെ

ഹൃദയവേദനയോടെ

ഇതിന്റെ വേദന എന്നും ശ്രീദേവിക്കുണ്ടായിരുന്നു എന്നാണ് അമ്മാവന്‍ പറയുന്നത്. ആ വേദനയോടെയാണ് ശ്രീദേവി മരിച്ചത് എന്നും അദ്ദേഹം പറയുന്നുണ്ട്. ശ്രീദേവി ഒരിക്കലും സമാധാനത്തോടെ ഇരുന്നിട്ടില്ല. ലോകത്തിന് മുന്നില്‍ ചിരിക്കുന്ന മുഖവുമായി നിന്നെങ്കിലും എല്ലാം ഉള്ളില്‍ ഒതുക്കുകയായിരുന്നു അവര്‍ എന്നാണ് അമ്മാവന്‍ പറയുന്നത്.

എന്തുകൊണ്ട് തിരിച്ചുവന്നു

എന്തുകൊണ്ട് തിരിച്ചുവന്നു

ബോണി കപൂര്‍ നിര്‍മിച്ച ഒരു ചിത്രം ഇതുവരെ പുറംലോകം കണ്ടിട്ടില്ല. ആ സിനിമക്ക് വേണ്ടിയാണ് ശ്രീദേവിയുടെ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കൊണ്ട് മാത്രമായിരുന്നു ശ്രീദേവി അഭിനയത്തിലേക്ക് തിരിച്ച് വന്നത് എന്നും അമ്മാവന്‍ പറയുന്നുണ്ട്.

 സൗന്ദര്യത്തിന് വേണ്ടി

സൗന്ദര്യത്തിന് വേണ്ടി

ശ്രീദേവിയുടെ സൗന്ദര്യ സംരക്ഷ ശസ്ത്രക്രിയകളെ കുറിച്ചും തുറന്ന് പറയുന്നുണ്ട് വേണുഗോപാല്‍. അമേരിക്കയില്‍ വച്ചാണ് മൂക്കിന് ശസ്ത്രക്രിയ നടത്തിയത്. ഈ കാര്യങ്ങളെല്ലാം ശ്രീദേവിയുടെ അമ്മ പറഞ്ഞിട്ടുള്ള അറിവാണെന്നും അമ്മാവന്‍ പറയുന്നുണ്ട്.

സഹോദരിയുമായി

സഹോദരിയുമായി

ശ്രീദേവിയുടെ അമ്മക്ക് അമേരിക്കയില്‍ വച്ച് ഒരു ശസ്ത്രക്രിയ നടക്കുകയുണ്ടായി. എന്നാല്‍ അതില്‍ പിഴവ് സംഭവിച്ചിരുന്നു. ഈ വിഷയത്തില്‍ കൊടുത്ത കേസില്‍ ആശുപത്രിക്കെതിരെ കോടതി പിഴ ചുമത്തുകയും ശ്രീദേവിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തുവത്രെ. ഈ നഷ്ടപരിഹാരത്തുക വീതം വയ്ക്കുന്നത് സംബന്ധിച്ച് ശ്രീദേവിയും സഹോദരി ശ്രീലതയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വേണുഗോപാല്‍ പറയുന്ന മറ്റൊരു കാര്യം. എന്നാല്‍ പിന്നീട് ഇത് പരിഹരിക്കപ്പെടുകയും രണ്ട് പേരും അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്തുവത്രെ.

പുതിയ ചര്‍ച്ചകള്‍

പുതിയ ചര്‍ച്ചകള്‍

എന്തായാലും അമ്മാവന്‍ വേണുഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ശ്രീദേവിയുടെ വിയോഗം അത്ര പെട്ടെന്നൊന്നും ഇന്ത്യക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+