Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോണിക്ക് ശ്രീദേവി ആരൊക്കെയായിരുന്നു? ഇനി ജീവിതം പഴയപോലെയാകില്ല... സ്നേഹാർദ്രമായ ഓർമക്കുറിപ്പ്!

മുംബൈ: ശ്രീദേവിയെ സ്മരിച്ച് ഭർത്താവ് ബോണി കപൂർ. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ബുധൻ രാത്രിയാണു ബോണി കപൂറിന്റെ സ്നേഹാർദ്രമായ ഓർമക്കുറിപ്പ് എത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദുബായിലെ ഹോട്ടലിലെ ബാത്‌ടബിൽ ശ്രീദേവിയുടെ മുങ്ങിമരണം. ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ച മൃതദേഹം ബുധനാഴ്ച സംസ്ക്കരിക്കുകയായിരുന്നു.

തനിക്കും രണ്ടു പെൺമക്കൾക്കും നേരിട്ട ദുരന്തത്തെക്കുറിച്ച് വാക്കുകളിലൂടെ വ്യക്തമാക്കുകയാണു ട്വിറ്ററിലൂടെ ബോണി. ഈ ലോകത്തിന് അവൾ ചാന്ദ്നിയായിരുന്നു. സമാനതകളില്ലാത്ത അഭിനേത്രി. അവരുടെ ശ്രീദേവി. എന്നാൽ എനിക്ക് അവളെന്റെ പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെൺകുട്ടിയുടെ അമ്മയായിരുന്നു, പങ്കാളിയായിരുന്നു, മക്കൾക്ക് എല്ലാമെല്ലാമായിരുന്നു എന്ന് സന്ദേശത്തിൽ അദ്ദേഹം പറയുന്നു.

പിന്തുണ

പിന്തുണ

അർജുന്റെയും അൻഷുലയുടെയും പിന്തുണയും സ്നേഹം ലഭിച്ചതിൽ ഞാൻ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്നാണ് ബോണ് കപൂർ പറയുന്നത്. ഈ സന്ദർഭത്തിൽ എനിക്കും ഖുഷിക്കും ജാൻവിക്കും ആ പിന്തുണ അത്രമേൽ ശക്തമായ തൂണായിരുന്നുവെന്നും ബോണി കുറിപ്പിൽ പറയുന്നു

സ്വകാര്യതയെ മാനിക്കുക

സ്വകാര്യതയെ മാനിക്കുക

ഒരു കുടുംബമായി ഈ തീരാനഷ്ടത്തെ ഞങ്ങൾ നേരിടാൻ ശ്രമിക്കുകയാമിപ്പോഴെന്നും അദ്ദേഹം പറയുന്നു. ഖുഷിയുടെയും ജാൻവിയുടെയും മമ്മയും എന്റെ പ്രിയ ഭാര്യയുമായിരുന്ന ശ്രീദേവിക്കു ഞങ്ങൾ വിടചൊല്ലുന്ന ഈ സമയം, എനിക്കു നിങ്ങളേവരോടും അഭ്യർഥനയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക.

സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക

സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക

ശ്രീയെക്കുറിച്ചു നിങ്ങൾക്കു സംസാരിക്കണമെങ്കിൽ അതവരും നിങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേക സ്മരണകൾ വച്ചായിരിക്കട്ടെയെന്നും ബോണി കപൂർ പറയുന്നു. ഒരിക്കലും പകരംവയ്ക്കാനാകാത്ത അഭിനേത്രിയാണ് അവർ. അക്കാര്യത്തിൽ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നും ബോണി അഭ്യർത്ഥിക്കുന്നു.

കുടുംബത്തിന് എല്ലാമെല്ലാം ആയിരുന്നു

കുടുംബത്തിന് എല്ലാമെല്ലാം ആയിരുന്നു

ഈ ലോകത്തിന് അവൾ ചാന്ദ്നിയായിരുന്നു. സമാനതകളില്ലാത്ത അഭിനേത്രി. അവരുടെ ശ്രീദേവി. എന്നാൽ എനിക്ക് അവളെന്റെ പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെൺകുട്ടികളുടെ അമ്മയായിരുന്നു. എന്റെ പങ്കാളിയായിരുന്നു. എന്റെ മക്കൾക്ക് അവൾ എല്ലാമായിരുന്നു. അവരുടെ ജീവിതമായിരുന്നു. അവളെച്ചുറ്റിയാണ് ഞങ്ങളുടെ കുടുംബം ചലിച്ചിരുന്നതെന്നും ബോണി കപൂർ ട്വീറ്റ് ചെയ്ത ഓർമ്മ കുറിപ്പിൽ പറയുന്നു.

ഇനി ജീവിതം പഴയപോലെയാകില്ല

എന്റെ പെൺകുട്ടികളെ സംരക്ഷിക്കുക എന്നതും ശ്രീയില്ലാതെ മുന്നോട്ടുപോകാൻ വഴികണ്ടെത്തുക എന്നതുമാണ് എന്റെ ആശങ്കയെന്നും ബോണി പങ്കുവെക്കുന്നു. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+