കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍

  • By Desk
Google Oneindia Malayalam News

ദുബൈയില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കും. അതേസമയം എപ്പോഴാണ് മൃതദേഹം എത്തിക്കുക എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഫോറന്‍സിക് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കൂ. ഇത് പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കൊണ്ടുവരാനായി വ്യവസായി അനില്‍ അംബാനിയുടെ സ്വാകര്യ വിമാനം ദുബൈയില്‍ എത്തി.

ശനിയാഴ്ചയാണ് ദുബൈ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണ നടിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം എന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നത് എന്നാല്‍ പിന്നീട് കുഴ‍ഞ്ഞ വീണപ്പോള്‍ ആണ് മരിച്ചത് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.

പോസ്റ്റ്മാര്‍ട്ടം ചെയ്തു

പോസ്റ്റ്മാര്‍ട്ടം ചെയ്തു

രാത്രി 11.30 ഓടെയായിരുന്നു ശ്രീദേവി കുഴഞ്ഞ് വീണത്. ആസ്പത്രിയിലേക്ക് പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. പുലര്‍ച്ചയോടെ ദുബൈ പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി ഫോറന്‍സിക് പരിശോധനയ്ക് ശേഷം പോസ്റ്റ്മാര്‍ട്ടവും നടത്തിയിരുന്നു.

അവ്യക്തത

അവ്യക്തത

ഹൃദയ സ്തംഭനം മൂലമാണോ അതോ കുഴഞ്ഞു വീണപ്പോള്‍ പറ്റിയ എന്തെങ്കിലും പരിക്കുകളാണോ മരണ കാരണം എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഫോറന്‍സിക് റിപ്പോര്‍ട്ട് എത്തിയില്ല

ഫോറന്‍സിക് റിപ്പോര്‍ട്ട് എത്തിയില്ല

അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് എത്താത്ത സാഹചര്യത്തില്‍ മരണം കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ കുടുംബാംഗങ്ങളോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോ ഇതുവരെ തയ്യാറായിട്ടില്ല.

എംബാമിങ്

എംബാമിങ്

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പിന്നീട് മൃതദേഹം എംബാം ചെയ്യാനായി മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്നെസ് സെന്‍ററിലേക്ക് കൊണ്ടുപോകും. രാത്രിയ ഏറെ വൈകിയേ നാട്ടിലേക്ക് മൃതദേഹം എത്തൂ എന്നും വിവരമുണ്ട്.

അംബാനിയുടെ സ്വകാര്യ വിമാനം

അംബാനിയുടെ സ്വകാര്യ വിമാനം

മൃതദേഹം കൊണ്ടുപോകാനായി അനില്‍ അംബാനിയുടെ 13 സീറ്റര്‍ സ്വകാര്യ ജെറ്റ് ദുബൈയിലേക്ക് എത്തി. ഇന്നലെ ഉച്ചയോടെ തന്നെ വിമാനം ഇന്ത്യയില്‍ നിന്ന് പോയിരുന്നു.

സംസ്കാരം ജുഹുവില്‍?

സംസ്കാരം ജുഹുവില്‍?

സംസ്കാരം ജുഹുവില്‍ നടത്താനാണ് നിലവിലെ തിരുമാനം എന്നാണ് വിവരം. ശ്രീദേവിയുടെ ഏത് വസതിയിലേക്കാണ് മൃതദേഹം കൊണ്ടുപോകുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽ

<strong></strong>ശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!

English summary
In a moving gesture, Indian industrial magnate Anil Ambani has sent an aircraft to Dubai to bring back Bollywood actress Sridevi Kapoor's body to India later on Sunday, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X