Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവി മരിച്ചില്ലേ, എന്നെ എന്തിന് പിന്തുടരുന്നു, കൂടെ അഭിനയിച്ചതോ തെറ്റ്, പൊട്ടിത്തെറിച്ച് നടന്‍

3.30നാണ് അന്ത്യകര്‍മങ്ങള്‍ തുടങ്ങിയത്. വന്‍താരനിര തന്നെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയിരുന്നു.

നടി ശ്രീദേവിയുടെ മരണം സിനിമാ ലോകത്തുണ്ടാക്കിയ ഞെട്ടല്‍ ചെറുതൊന്നുമല്ല. നടിയുടെ അപ്രതീക്ഷിത മരണവും പിന്നീടുണ്ടായ ദുരൂഹതകളുമെല്ലാം ഏറെ ചര്‍ച്ചയായി. എന്നാല്‍ മരണത്തിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ കാണിച്ച അമിതാവേശം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ബാത്ത്ടബ്ബില്‍ ബോധരഹിതയായി വീണതാണ് ശ്രീദേവിയുടെ മരണകാരണമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ചില ചാനലുകള്‍ ബാത്ത്ടബ്ബില്‍ എങ്ങനെയാണ് മുങ്ങി മരിക്കുക എന്ന് അഭിനയിച്ച് കാണിക്കുക വരെ ചെയ്തു. മാധ്യമങ്ങളുടെ വാര്‍ത്താ രീതിയെ രൂക്ഷമായി വിമര്‍ശിച്ച പ്രമുഖ നടന്‍ റിഷി കപൂര്‍ ഇപ്പോള്‍ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്....

തന്റെ പിന്നാലെ

തന്റെ പിന്നാലെ

വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ തന്റെ പിന്നാലെ നടക്കുന്നുവെന്നാണ് റിഷി കപൂറിന്റെ വിമര്‍ശനം. അന്തരിച്ച നടിയെ പറ്റി രണ്ടു വാക്ക് പറയൂവെന്ന് പറഞ്ഞ് തന്നെ മാധ്യമങ്ങള്‍ പിന്തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റിഷി കപൂറിനൊപ്പം

റിഷി കപൂറിനൊപ്പം

റിഷി കപൂറിനൊപ്പം ചില സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ശ്രീദേവി. ചാന്ദ്‌നി, നാഗിനയുമെല്ലാം ഇരുവരും ചേര്‍ന്ന് തകര്‍ത്ത് അഭിനയിച്ച സിനിമകളാണ്. ഇതാണോ മാധ്യമങ്ങള്‍ തന്നോട് പ്രതികരണം ചോദിക്കാന്‍ കാരണമെന്ന് റിഷി കപൂര്‍ ആശങ്കപ്പെടുന്നു.

അതുകൊണ്ട് ഞാന്‍

അതുകൊണ്ട് ഞാന്‍

ശരിയാണ്, ഞാന്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ അവരുടെ വിയോഗത്തില്‍ പ്രതികരിക്കണം എന്നുണ്ടോ? ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും എന്താ അറിയേണ്ടതെന്നും റിഷി കപൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

പദങ്ങള്‍ മോശമായി

പദങ്ങള്‍ മോശമായി

ശ്രീദേവിയുടെ മരണശേഷം മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദങ്ങള്‍ മോശമായി പോയെന്ന് കഴിഞ്ഞദിവസം റിഷി കപൂര്‍ കുറ്റപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ മൃതദേഹം എന്ന് പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

വിനോദ് ഖന്നയുടെ കാര്യത്തില്‍

വിനോദ് ഖന്നയുടെ കാര്യത്തില്‍

റിഷി കപൂര്‍ ഇതിന് മുമ്പും ചില കാര്യങ്ങളില്‍ മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട്. വിനോദ് ഖന്നയുടെ അന്ത്യകര്‍മങ്ങളില്‍ യുവതാരങ്ങള്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. ഒരു വ്യക്തിയെ എങ്ങനെയാണ് ആദരിക്കേണ്ടതെന്ന് യുവതാരങ്ങള്‍ പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വപ്‌നം പോലെ

സ്വപ്‌നം പോലെ

54കാരിയായ ശ്രീദേവി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദുബായിലെ ഹോട്ടലില്‍ കുളിമുറിയില്‍ വീണു മരിച്ചത്. അപകടകരമായ സാഹചര്യത്തില്‍ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്.

എല്ലാം വേഗത്തില്‍

എല്ലാം വേഗത്തില്‍

ഇതോടെ മൃതദേഹം ദുബായില്‍ നിന്ന് വിട്ടുകിട്ടാന്‍ വൈകിയിരുന്നു. പിന്നീട് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്. ചൊവ്വാഴ്ച രാത്രി ദുബായില്‍ നിന്ന് വിട്ടുകിട്ടിയ മൃതദേഹം ബുധനാഴ്ച മുംബൈയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.

വിടചൊല്ലി രാജ്യം

വിടചൊല്ലി രാജ്യം

3.30നാണ് അന്ത്യകര്‍മങ്ങള്‍ തുടങ്ങിയത്. വന്‍താരനിര തന്നെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയിരുന്നു. ആരാധകരുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. അഞ്ചു പതിറ്റാണ്ട് നീണ്ട ശ്രീദേവിയുടൈ താര യാത്രയാണ് മുംബൈയില്‍ അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+