Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ സമാധാനമായി ഉറങ്ങൂ... ശ്രീദേവിയുടെ വേര്‍പാടില്‍ ഹൃദയം പൊട്ടി മകള്‍ ജാന്‍വി

Recommended Video

cmsvideo
    ശ്രീദേവിയുടെ മരണത്തിൽ വികാരനിർഭയയായി ജാൻവി | Oneindia Malayalam

    ഇന്ത്യന്‍ സിനിമ കണ്ട പെണ്‍ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി മികച്ച നടി എന്നതിനപ്പുറം ഒരു നല്ല അമ്മ കൂടിയാണെന്ന് തന്‍റെ പ്രവൃത്തികളിലൂടെ തന്നെ തെളിയിച്ചതാണ്. മൂത്ത മകള്‍ ഖുശിയെ ചേര്‍ത്ത് പിടിച്ച് മകളെ അഭിനയ ലോകത്തേക്ക് തനിക്ക് സിനിമാ ലോകം തന്ന അതേ ഇരിപ്പിടത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തികൊണ്ടിരിക്കുന്നതിനിടെയായിരുന്നു അവരുടെ അപ്രതീക്ഷിതമായ മരണം. ഒരു പക്ഷേ ഇളയമകള്‍ ഖുഷിയെക്കാളും എല്ലായപ്പോഴും അവര്‍ക്കൊപ്പം ഉണ്ടായിരുന്നതും പൊതുചടങ്ങില്‍ എല്ലാം പങ്കെടുത്തതും ജാന്‍വി തന്നേയായിരുന്നു .

    ദുബൈയില്‍ ബന്ധുവിന്‍റെ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് നടി ശ്രീദേവി അപ്രതീക്ഷിതമായി മരിച്ചത്. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുശിയും മാത്രമാണ് ഉണ്ടായിരുന്നുത്. തന്‍റെ അമ്മയുടെ അന്ത്യ നിമിഷങ്ങളില്‍ ഒപ്പം ഉണ്ടാകാതിരുന്നത് അതുകൊണ്ട് തന്നെ ജാന്‍വിയെ കുറച്ചൊന്നുമല്ല അലട്ടുന്നത്. അതുകൊണ്ട് തന്നെയാകാം ഒരിക്കലും ആ അമ്മ സാന്നിധ്യം ഇനി തനിക്കൊപ്പമുണ്ടാകില്ലെന്ന് ഉള്‍ക്കൊള്ളാന്‍ ആ മകള്‍ക്ക് കഴിയാത്തതും.

    ജാന്‍വിയും ഖുഷിയും

    ജാന്‍വിയും ഖുഷിയും

    തന്‍റെ രണ്ട് പെണ്‍മക്കളും തനിക്ക് എത്രമാത്രം പ്രീയപ്പെട്ടതാണെന്ന് ആ അമ്മ തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ ആ പ്രീയപ്പെട്ട അമ്മയുടെ അപ്രതീക്ഷ മരണത്തോടെ എല്ലാവരും അന്വേഷിച്ചത് ജാന്‍വിയേയും ഖുഷിയേയും തന്നെയായിരുന്നു.

    ആശ്വിസിപ്പിക്കാന്‍ പാടുപെട്ട്

    ആശ്വിസിപ്പിക്കാന്‍ പാടുപെട്ട്

    ശ്രീദേവിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലപയാത്രയില്‍ ജാന്‍വിയും ഖുഷിയും ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വിലാപയാത്രയ്ക്കിടയില്‍ ഇടക്കിടെ പൊട്ടിക്കരഞ്ഞ മകള്‍ ജാന്‍വിയെ സമാധാനിപ്പിക്കാന്‍ ബോണി കപൂര്‍ ഏടെപാടുകയായിരുന്നു.

    ജാന്‍വിയുടെ പിറന്നാള്‍

    ജാന്‍വിയുടെ പിറന്നാള്‍

    ഈ മാസം ഏഴിന് ജാന്‍വിയുടെ 21ാം പിറന്നാളാണ്. കഴിഞ്ഞ പിറന്നാളിന് മകളുടെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ ഒരു കൊളാഷ് പങ്കുവെച്ചായിരുന്നു ശ്രീദേവിയുടെ ആശംസ എത്തിയത്.

    എന്‍റെ മാലാഖകുട്ടിക്ക്

    എന്‍റെ മാലാഖകുട്ടിക്ക്

    എന്‍റെ മാലാഖകുട്ടിക്ക് , ഈ ലോകത്തിലെ എന്‍റെ ഏറ്റവും വലിയ നിധിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു അവര്‍ കുറിച്ചത്.

    ദഡക് റിലീസ്

    ദഡക് റിലീസ്

    ജാന്‍വിയുടെ അരങ്ങേറ്റ ചിത്രമായ ദഡക്കിനായി കാത്തിയിരിക്കുകയായിരുന്നു ശ്രീദേവി. ഈ വര്‍ഷം ജുലൈയില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടത്. ദഡകിന്‍റെ ചിത്രീകരണത്തിന്‍റെ തിരക്കിലായതിനാലാണ് ജാന്‍വിയ്ക്ക് അമ്മയ്ക്കൊപ്പം ദുബൈയിലേക്ക് പോകാന്‍ കഴിയാതിരുന്നത്.

    ഇനി ഒന്നും പഴയപടി ആകില്ല

    ഇനി ഒന്നും പഴയപടി ആകില്ല

    ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഭര്‍ത്താവ് ബോണി കപൂര്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് ഇട്ടിരുന്നു. എന്‍റെ പെൺകുട്ടികളെ സംരക്ഷിക്കുക എന്നതും ശ്രീയില്ലാതെ മുന്നോട്ടുപോകാൻ വഴികണ്ടെത്തുക എന്നതുമാണ് എന്‍റെ ആശങ്കയെന്നും ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ കുറിപ്പ്.

    സമാധാനമായി ഉറങ്ങട്ടെ

    സമാധാനമായി ഉറങ്ങട്ടെ

    അമ്മയില്ലെന്ന സത്യം ഇനി ഉള്‍ക്കൊണ്ടേ മതിയാകൂവെന്ന് ഇപ്പോള്‍ ആ മക്കള്‍ മനസിലാക്കിയിരിക്കണം. അതുകൊണ്ട് തന്നെ അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ച് ജാന്‍വിയെന്ന് പ്രീയപ്പെട്ട മകള്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു... ഇനി അമ്മ സമാധാനമായി ഉറങ്ങട്ടെ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+