ശ്രീദേവി വഞ്ചിക്കപ്പെട്ടു; കടുത്ത മാനസിക സമ്മര്‍ദ്ദം!! ക്രൂര മര്‍ദ്ദനം, ഞെട്ടുന്ന വെളിപ്പെടുത്തല്‍

ഹോട്ടലില്‍ വച്ചാണ് ശ്രീദേവിക്ക് മര്‍ദ്ദനമേറ്റത്. വയറില്‍ ചവിട്ടുകയും ചെയ്തു.

Recommended Video

cmsvideo
    'ശ്രീദേവിക്ക് ഏറെ മാനസികസംഘർഷം നേരിടേണ്ടി വന്നു' | Oneindia Malayalam

    നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നത്. ഹൃദയാഘാതമാണെന്ന് ആദ്യം പുറത്തുവന്ന വിവരം ശരിയല്ലെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. ബാത്ത് ടബ്ബില്‍ വീണ് മുങ്ങിമരിച്ചതാണെന്നായി പിന്നീടുള്ള വിവരം. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന വിവരം കൂടി പുറത്തുവന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എന്നാല്‍, എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവരാന്‍ പോകുന്നു. ഈ വേളയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് വരെ ശ്രീദേവി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. നാം കണ്ട ശ്രീദേവിയല്ല ഇവിടെ സംവിധായകന്‍ രാംഗോപാല്‍ വര്‍മ വിവരിക്കുന്നത്...

    മാനസിക സംഘര്‍ഷം

    മാനസിക സംഘര്‍ഷം

    ശ്രീദേവി ഏറെ മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്നാണ് രാംഗോപാല്‍ വര്‍മ പറയുന്നത്. കുടുംബപരമായി നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ശ്രീദേവിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം നന്നായറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    അറിയാവുന്ന പോലെ

    അറിയാവുന്ന പോലെ

    നിങ്ങള്‍ക്കെല്ലാം അറിയാവുന്ന പോലെ അതിസുന്ദരിയായിരുന്നു ശ്രീദേവി. ചെയ്യുന്ന ജോലിയോട് അര്‍പ്പണ ബോധവും അവര്‍ക്കുണ്ടായിരുന്നു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നത് മാത്രം.

    ഒരു മറുവശമുണ്ട്

    ഒരു മറുവശമുണ്ട്

    പക്ഷേ, ശ്രീദേവിയുടെ ജീവിതത്തിന് ഒരു മറുവശമുണ്ട്. അത് വളരെ പ്രയാസത്തിന്റെയും വിഷമത്തിന്റെയും പ്രശ്‌നങ്ങളുടെതുമായിരുന്നു. ഇക്കാര്യങ്ങള്‍കൂടി എല്ലാവരും അറിഞ്ഞിരിക്കണമെന്നതിനാലാണ് താന്‍ കുറിപ്പ് എഴുതുന്നത്.

    ക്രൂരവുമാണ്

    ക്രൂരവുമാണ്

    ശ്രീദേവിയുടെ മരണം എത്ര അപ്രതീക്ഷിതവും ക്രൂരവുമായിയുരുന്നുവെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് എനിക്കിത്. രണ്ടു ചിത്രങ്ങളിലൂടെ ശ്രീദേവിയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്.

    വ്യക്തി ജീവിതം

    വ്യക്തി ജീവിതം

    പുറംലോകം കണ്ട പോലെയല്ല അവരുടെ വ്യക്തി ജീവിതം. വളരെ വ്യത്യസ്തമായിരുന്നു. വലിയ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് പുറമെക്ക് തോന്നാം. രണ്ട് സുന്ദരികളായ പെണ്‍മക്കള്‍, ആവശ്യത്തിന് പണം, സ്വത്ത് എല്ലാമുണ്ടായിരുന്നു.

    അമ്മയുടെ ഒപ്പമായതോടെ

    അമ്മയുടെ ഒപ്പമായതോടെ

    അച്ഛന്‍ അയ്യപ്പന്റെ മരണം വരെ ശ്രീദേവിക്ക് വിഷമം അറിഞ്ഞിട്ടില്ല. അതിന് ശേഷം അമ്മയുടെ ഒപ്പമായതോടെ അധികം പുറത്തിറങ്ങാന്‍ പറ്റാത്ത കൂട്ടിലടച്ച പോലെയായി. അമിതമായ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയായിരുന്നു അമ്മ.

    കള്ളപ്പണമായിരുന്നു

    കള്ളപ്പണമായിരുന്നു

    സിനിമാ താരങ്ങള്‍ക്ക് കൂലിയായി മുമ്പൊക്കെ ലഭിച്ചിരുന്നത് കള്ളപ്പണമായിരുന്നു. അതുകൊണ്ടുതന്നെ നികുതി വകുപ്പിന്റെ റെയ്ഡുണ്ടാകുമെന്ന് ശ്രീദേവിയുടെ അച്ഛന്‍ ഭയപ്പെട്ടിരുന്നു. പണം അദ്ദേഹം ഏല്‍പ്പിച്ചിരുന്നത് ബന്ധുക്കളെയും സുഹൃത്തുക്കളെയുമായിരുന്നു.

    പണം കൈക്കലാക്കി

    പണം കൈക്കലാക്കി

    അവരെല്ലാം പലപ്പോഴായി പറ്റിച്ചു. അച്ഛന്റെ മരണത്തോടെ ഈ പണമെല്ലാം നഷ്ടപ്പെട്ടു. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ പണം കൈക്കലാക്കി. അമ്മയാകട്ടെ കുറെ പണം ശ്രദ്ധയില്ലാതെ പലയിടത്തും നിക്ഷേപിച്ചു നഷ്ടം വരുത്തി.

    ബോണി കപൂര്‍ വന്നു

    ബോണി കപൂര്‍ വന്നു

    അതിനിടെയാണ് ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോണിയും വലിയ കടത്തിലായിരുന്നു. ആ സാഹചര്യത്തിലാണ് അമ്മയ്ക്ക് മാനസികമായ ചില പ്രശ്‌നങ്ങള്‍ കണ്ടത്.

    ശസ്ത്രക്രിയ

    ശസ്ത്രക്രിയ

    തലച്ചോര്‍ സംബന്ധിയായി വിദേശത്ത് വച്ച് നടത്തിയ ഒരു ശസ്ത്രക്രിയയെ തുടര്‍ന്നാണ് അമ്മയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടായത്. സഹോദരി അയല്‍വാസിയെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തു.

    എല്ലാ സ്വത്തുക്കളും

    എല്ലാ സ്വത്തുക്കളും

    മരിക്കുന്നതിന് മുമ്പ് അമ്മ എല്ലാ സ്വത്തുക്കളും ശ്രീദേവിയുടെ പേരില്‍ എഴുതിവച്ചിരുന്നു. പക്ഷേ, അമ്മയുടെ മരണത്തിന് ശേഷം സഹോദരി ശ്രീലത വീണ്ടും വന്നു. അമ്മയെ പറ്റിച്ച് ശ്രീദേവി സ്വത്തുക്കള്‍ കൈക്കലാക്കി എന്നായിരുന്നു അവരുടെ ആരോപണം.

    നിയമനടപടികള്‍

    നിയമനടപടികള്‍

    ശ്രീലത നിയമനടപടികളുമായി പോയതോടെ ശ്രീദേവിയുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങി. ഈ വേളയിലെല്ലാം ശ്രീദേവിക്ക് താങ്ങായത് ബോണി കപൂര്‍ ആയിരുന്നു.

    കുടുംബം നശിപ്പിച്ചവള്‍

    കുടുംബം നശിപ്പിച്ചവള്‍

    കുടുംബം നശിപ്പിച്ചവള്‍ എന്നായിരുന്നു ബോണിയുടെ അമ്മ ശ്രീദേവിയെ വിളിച്ചിരുന്നത്. ആ ദേഷ്യവും അവര്‍ക്ക് ശ്രീദേവിയോടുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോണി കപൂറിന്റെ അമ്മ ശ്രീദേവിയെ പരസ്യമായി മര്‍ദ്ദിച്ചിരുന്നു.

    വയറില്‍ ചവിട്ടി

    വയറില്‍ ചവിട്ടി

    ഒരു ഹോട്ടലില്‍ വച്ചാണ് ശ്രീദേവിക്ക് മര്‍ദ്ദനമേറ്റത്. വയറില്‍ ചവിട്ടുകയും ചെയ്തു. ബോണിയുടെ ആദ്യ ഭാര്യ മോനയോട് ശ്രീദേവി ചെയ്തതിന് പ്രതികാരമാണിതെന്നായിരുന്നു ബോണിയുടെ അമ്മയുടെ നിലപാട്.

    ജീവിതം ഇങ്ങനെ

    ജീവിതം ഇങ്ങനെ

    ബാലതാരമായി സിനിമയിലെത്തിയ വ്യക്തിയാണ് ശ്രീദേവി. പക്ഷേ, മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന സന്തോഷമൊന്നും ശ്രീദേവിക്ക് ലഭിച്ചിരുന്നില്ല. പുറമെ സുന്ദരവും അകത്ത് ദുഖകരമായതുമായിരുന്നു ശ്രീദേവിയുടെ ജീവിതം.

    സൗന്ദര്യവര്‍ധക വസ്തുക്കള്‍

    സൗന്ദര്യവര്‍ധക വസ്തുക്കള്‍

    സൗന്ദര്യത്തെ കുറിച്ച് മറ്റു നടിമാരെ പോലെ തന്നെ ശ്രീദേവിക്കും വല്ലാത്ത ഉത്കണ്ഠയുണ്ടായിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു. അതിന്റെ ഫലം പിന്നീട് കാണുകയും ചെയ്തു.

    മക്കളെ കുറിച്ച്

    മക്കളെ കുറിച്ച്

    മറ്റുള്ളവരുടെ ക്ഷേമങ്ങള്‍ക്ക് വേണ്ടിയാണ് ശ്രീദേവി ജീവിച്ചിരുന്നത്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചു. മക്കളെ കുറിച്ചായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്കണ്ഠ.

    ഇപ്പോഴാണ് സുഖം

    ഇപ്പോഴാണ് സുഖം

    ശ്രീദേവിയുടെ മരണത്തെ കുറിച്ചുള്ള ആശങ്കകള്‍ അവിടെ നില്‍ക്കട്ടെ. പക്ഷേ, ഒരു കാര്യം എനിക്കറിയാം. ഇപ്പോഴാണ് ശ്രീദേവി സുഖമായി ഉറങ്ങുന്നത്. മുമ്പൊരിക്കലും ഇത്ര സുഖമായി അവര്‍ ഉറങ്ങിയിട്ടുണ്ടാകില്ല.

    ക്യാമറയ്ക്ക് മുമ്പില്‍ മാത്രം

    ക്യാമറയ്ക്ക് മുമ്പില്‍ മാത്രം

    ഇതിന് മുമ്പ് ശ്രീദേവിയെ താന്‍ സന്തോഷവതിയായി കണ്ടത് ക്യാമറയ്ക്ക് മുമ്പില്‍ മാത്രമാണ്. കുറച്ചു നേരം മാത്രം സന്തോഷത്തോടെ നില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അവരുടെ അഭിനയം കണ്ടാല്‍ ഒരിക്കലും ഇത്ര പ്രശ്‌നം അനുഭവിക്കുന്ന വ്യക്തിയാണെന്ന് തോന്നില്ല.

    ഇനിയുമൊരുക്കല്‍

    ഇനിയുമൊരുക്കല്‍

    പുനര്‍ ജന്‍മത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് അടുത്ത ജന്മത്തിലും നിങ്ങളെ കാണണം. ഞങ്ങള്‍ അതിന് യോഗ്യരാണ്. കാരണം ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എനിക്കിങ്ങനെ എഴുതാനാകും. പക്ഷേ, കണ്ണുകള്‍ ഒഴുകുകയാണ്...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+