Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലേക്ക് മടങ്ങി വന്നാൽ പോലീസ് കൊല്ലും; തമിഴ്‌നാട് ദാവൂദ് സയനൈഡ് കഴിച്ച് മരിച്ച നിലയിൽ

ബുധനാഴ്ചയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്

ഫേനം ഫേൻ: കുപ്രസിദ്ധ കുറ്റവാളി തമിഴ്നാട് ദാവൂദ് എന്നറിയപ്പെടുന്ന ശ്രീധനപാലനെ കംബോഡിയയിൽ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ചയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അനധികൃ മദ്യവിൽപനയിൽ നിന്നാണ് ഇയാളുടെ തുടക്കം പിന്നീട് ഭൂമാഫിയ തലവനായി വളർന്നു. കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ അനധികൃത മദ്യ കച്ചവടം നടത്തിയിരുന്നു. ഏഴ് കൊലപാതകങ്ങൾ ഉൾപ്പെടെ ഇയാളുടെ പേരിൽ 43 കേസുകളുണ്ട്. അത്മഹത്യയ്ക്ക് തൊട്ട് മുൻപ് തമിഴ്നാട്ടിലുള്ള തന്റെ അനുയായികളെ ശ്രീധരൻ വിളിച്ചിരുന്നു. മരിക്കാൻ പോവുകയാണെന്നു അവരോട് പറഞ്ഞിരുന്നു. പോലീസ് തടസമുള്ളതിനാൽ ഇന്ത്യയിലേയ്ക്ക് മടങ്ങി വരാൻ സാധിക്കില്ലെന്നും ശ്രീധർ പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിക്കുന്നുണ്ട്. അതെ സമയം കുടുംബപ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. നീതി പൂർവമായ ചിചാരണയ്ക്ക് ലഭിക്കുമെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങി വരുമെന്നും ഇയാൾ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് മുൻപ് പറഞ്ഞിരുന്നു.

davood

ബിസിനസ് വിസയുടെ കാലാവധി 2017 ല്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിവന്നാല്‍ തമിഴ്‌നാട് പോലീസ് കൊലപ്പെടുത്തുമോ എന്നും ശ്രീധര്‍ ഭയന്നിരുന്നു. 2013 ലാണ് ശ്രീധർ വിദേശത്ത് കടന്നത് . തുടർന്ന് ഇയാളുടെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ദുബൈയിൽ നിന്ന് കൊളംബോ വഴിയാണ് ഇയാൾ കംബോഡിയയിൽ എത്തിയത്. 2016 ല്‍ ശ്രീധറിന്റെ സഹോദരനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെ വിട്ടയച്ചില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും ബോംബിട്ടു തകർക്കുമെന്നും ശ്രീധർ ഭീഷണിപ്പെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+