Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനഗര്‍ ആക്രമണം: സൈന്യം തിരിച്ചടിച്ചു, വേഷം മാറിയെത്തിയ ഭീകരനെ വധിച്ചത് ഇങ്ങനെ...

ശ്രീനഗര്‍: ബുദ്ധിയും ഒപ്പം ശക്തിയും ഉപയോഗിച്ചാണ് ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപിനു നേരെ ആക്രമണം നടത്തിയ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. ആക്രമണം നടത്തിയ നാലു ഭീകരരില്‍ മൂന്നു പേരെയും സൈന്യം വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

ഭീകരരില്‍ ഒരാള്‍ സിആര്‍പിഎഫ് ജവാന്റെ വേഷത്തില്‍ എത്തിയെങ്കിലും ഇന്ത്യന്‍ സൈന്യത്തെ കബളിപ്പിക്കാനായില്ല. 10 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. ശ്രീനഗര്‍ വിമാനത്താവളത്തിനു നേരെ ചാവേറാക്രമണം. അതിര്‍ത്തി സുരക്ഷാ സേനയുടെ ബിഎസ്എഫ്) ക്യാംപിനു നേരെയാണ് ആക്രമണം നടന്നത്. വലിയ വെടിവെയ്പും സ്‌ഫോടനവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

srinagar-attack

ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ശ്രീഗനര്‍ വിമാനത്താവളം താത്കാലികമായി അടച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.45 ഓടു കൂടിയായിരുന്നു ആക്രമണം ഉണ്ടായത്. ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ ക്യാംപാണ് ആക്രമിക്കപ്പെട്ടത്. ഇപ്പോള്‍ വിമാനത്താവളത്തിലേക്ക് ഉദ്യോഗസ്ഥരെയോ യാത്രക്കാരെയോ കടത്തിവിടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+