വമ്പിച്ച ഓഫര്‍! ഏതു സാധനങ്ങള്‍ക്കും പകുതി വില മാത്രം, ലൊക്കേഷന്‍ അതിര്‍ത്തി!!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കു നല്ല ഭക്ഷണം ലഭിക്കാതിരിക്കാനുള്ള കാരണം പുറത്തുവരുന്നു. അവരുടെ ഭക്ഷണവും മറ്റും തട്ടിയെടുക്കുന്നത് മറ്റാരുമല്ല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ്. ശ്രീനഗറിലെ സൈനികക്യാംപിനു സമീപം താമസിക്കുന്നവരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഭക്ഷണം മാത്രമല്ല ഇന്ധനവും വില്‍ക്കുന്നു

സൈനികര്‍ക്കു സപ്ലൈ ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രമല്ല പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുന്നതായി തെളിഞ്ഞു. മാര്‍ക്കറ്റ് വിലയേക്കാള്‍ പകുതിവിലയ്ക്കാണ് തങ്ങള്‍ക്കു സാധനങ്ങള്‍ ലഭിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.

കടക്കാരെയും ചൂഷണം ചെയ്യുന്നു

സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതില്‍ മാത്രമല്ല സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയുടമകളെ ചൂഷണം ചെയ്യാനും ചില മേലുദ്യോഗസ്ഥര്‍ ശ്രമിക്കാറുണ്ട്. ഫര്‍ണിച്ചര്‍ കടയുടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ അധികം കമ്മീഷന്‍ ഈടാക്കിയാണ് ചില ഉദ്യോഗസ്ഥര്‍ ഓഫിസിലേക്ക് ഫര്‍ണിച്ചര്‍ ഓര്‍ഡര്‍ ചെയ്യുന്നതെന്ന് ഇയാള്‍ പറഞ്ഞു.

പുറത്തുകൊണ്ടുവന്നത് തേജ് ബഹാദുര്‍ യാദവ്

അതിര്‍ത്തിയില്‍ തങ്ങള്‍ക്കു കഴിക്കാന്‍ നിലവാരം കുറഞ്ഞ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ബിഎസ്എഫ് ജവാനായ തേജ് ബഹാദുര്‍ യാദവാണ് വീഡിയോ സന്ദേശത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. സര്‍ക്കാര്‍ നല്ല ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും മേലുദ്യോഗസ്ഥര്‍ അഴിമതി കാട്ടുന്നുവെനന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും യാദവ് ആവശ്യപ്പെട്ടിരുന്നു.

മേലുദ്യോഗസ്ഥര്‍ ഇതു നിഷേധിച്ചു

യാദവിന്റെ ആരോപണത്തിനെതിരേ ശക്തമായ ഭാഷയിലാണ് മേലുദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത യാദവ് മദ്യപാനിയും നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്നും അവര്‍ ആരോപിച്ചു.

English summary
Civilians living near paramilitary forces' camps, particularly those of the Border Security Force (BSF), say officers sell fuel and food provisions meant for the personnel to outsiders at half the market rate.
Please Wait while comments are loading...