കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറില്‍ 'റെക്കോഡ്'പോളിങ്; ആദ്യ മൂന്ന് മണിക്കൂറില്‍ ഒരു ശതമാനം, 12 വരെ 1.36 ശതമാനം

പത്ത് മണിക്ക് ശേഷം 12 മണിവരെ 73 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 12 മണി വരെയുള്ള കണക്ക് പ്രകാരം 1.36 ശതമാനമാണ് പോളിങ്.

  • By Ashif
Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മൂന്ന് മണിക്കൂറില്‍ രേഖപ്പെടുത്തിയത് വെറും ഒരു ശതമാനം പോളിങ്. മണ്ഡലത്തിലെ 38 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. 34169 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടത്. ഇതില്‍ ആദ്യ മൂന്ന് മണിക്കൂറില്‍ 344 പേര്‍ മാത്രമേ വോട്ട് ചെയ്തുള്ളു.

ബദ്ഗാം, ഖാന്‍ സാഹിബ് മേഖലയിലെ ബൂത്തുകളില്‍ ഒരു വോട്ട് പോലും രേഖപ്പെടുത്തിയിട്ടില്ല. ചറാരെ ശെരീഫില്‍ രണ്ട് വോട്ട് മാത്രമാണ് പോള്‍ ചെയ്തത്. ഞായറാഴ്ച വോട്ടെടുപ്പ് വേളയില്‍ ശക്തമായ സംഘര്‍ഷമുണ്ടായ ചാദൂറയില്‍ 200 പേര്‍ വോട്ട് ചെയ്തു. ബീര്‍വാഹില്‍ 142 പേരും. ഞായറാഴ്ച ജനങ്ങളും സുരക്ഷാ ഭടന്‍മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

evms

അന്ന് സുതാര്യമായ പോളിങ് നടക്കാത്ത 38 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ച സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് കശ്മീരിലെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ബദ്ഗാമില്‍ സമരം സാധാരണ ജീവിതത്തെ ബാധിച്ചിട്ടുണ്ട്.

പത്ത് മണിക്ക് ശേഷം 12 മണിവരെ 73 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 12 മണി വരെയുള്ള കണക്ക് പ്രകാരം 1.36 ശതമാനമാണ് പോളിങ്. സംഘര്‍ഷമുണ്ടാവുമെന്ന ഭയമാണ് വോട്ടര്‍മാരെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് അകറ്റിയത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിങ് സമയം.

English summary
The voter turnout in the first three hours of repolling in 38 polling stations of Srinagar Lok Sabah constituency on Thursday has been an abysmal one percent. Only 344 voters of the 34,169 eligible persons cast their votes across all polling stations till 10 am, officials said in Srinagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X