കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപിസമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെ ശിവകുമാര്‍ ചോദ്യം ചെയ്തു. മാത്രമല്ല, കഴിഞ്ഞ ദിവസം ശൃങേരിയിലെ പ്രതിമക്ക് മുകളില്‍ പതാക പൊതിഞ്ഞ സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നും ശിവകുമാര്‍ ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. പോലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ആരോപണം ഉയര്‍ന്നിരിക്കെയാണ് ശിവകുമാറിന്റെ പ്രതികരണം....

കോണ്‍ഗ്രസിലെ ഗ്രൂപ്പിസം

കോണ്‍ഗ്രസിലെ ഗ്രൂപ്പിസം

ബെംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് എന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് ആരോപിച്ചിരുന്നു. എവിടെ നിന്നാണ് ഈ വിവരം ആഭ്യന്തര മന്ത്രിക്ക് ലഭിച്ചതെന്ന് ശിവകുമാര്‍ ചോദിച്ചു. എന്തുകൊണ്ടാണ് ബിജെപി അധികാരത്തിലുള്ളപ്പോള്‍ മാത്രം വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

എസ്ഡിപിഐയുടെ ഗൂഢാലോചന

എസ്ഡിപിഐയുടെ ഗൂഢാലോചന

കോണ്‍ഗ്രസ് ഓഫീസില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും എസ്ഡിപിഐയുടെ ഗൂഢാലോചനയുമാണ് ക്രമസമാധാനം തകര്‍ത്തതെന്നാണ് ആഭ്യന്തര മന്ത്രി ആരോപിച്ചിരുന്നത്.

അവസരം മുതലെടുത്തു

അവസരം മുതലെടുത്തു

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീന്‍ പ്രവാചകനെതിരെ വിദ്വേഷ പോസ്റ്റിട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെുത്തില്ല. പ്രതിഷേധം തുടങ്ങിയപ്പോള്‍ ചിലര്‍ അവസരം മുതലെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിജെപിയും ബജറംഗ്ദളും

ബിജെപിയും ബജറംഗ്ദളും

സംഘര്‍ഷത്തിന് ജാതി നിറം നല്‍കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡികെ ശിവകുമാര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനാണിത്. ബിജെപി അധികാരത്തിലുള്ളപ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ശൃങേരി സംഭവത്തിന് പിന്നില്‍ ബിജെപിയും ബജറംഗ്ദളുമാണെന്നും ഡികെ ശിവകുമാര്‍ ആരോപിച്ചു.

ശൃങേരിയില്‍ സംഭവിച്ചത്

ശൃങേരിയില്‍ സംഭവിച്ചത്

ശൃങേരിയില്‍ രണ്ടുദിവസം മുമ്പാണ് വിവാദമായ സംഭവമുണ്ടായത്. ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമയ്ക്ക് മുകളില്‍ ഒരു പതാക കണ്ടെത്തുകയായിരുന്നു. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയില്‍ ചെയ്തതാണ് എന്നാണ് പ്രചാരണം. ഈ സംഭവത്തില്‍ ബിജെപിയും ബജ്‌റംഗദളുമാണ് എന്ന് ശിവകുമാര്‍ പറയുന്നു.

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

English summary
Sringeri incident was planned by BJP and Bajrang Dal: D K Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X