കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ്; ദൗത്യമേറ്റെടുത്ത് ശ്രീനിവാസ്, കോണ്‍ഗ്രസിന് ഉടന്‍

Google Oneindia Malayalam News

ദില്ലി: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ശ്രീനിവാസ് ബി വിയെ നിയമിച്ചു. കര്‍ണാടകത്തിലെ ഷിമോഗയിലുള്ള ബദ്രാവതി സ്വദേശിയായ ഇദ്ദേഹത്തെ ഇടക്കാല പ്രസിഡന്റായിട്ടാണ് നിയമിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കേശവ് ചന്ദ് യാദവ് രാജിവെച്ചതിനെ തുടര്‍ന്നാണ് ശ്രീനിവാസിന്റെ നിയമനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് യാദവ് രാജിവെച്ചത്.

Sri

കഴിഞ്ഞ വര്‍ഷമാണ് ശ്രീനിവാസ് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനായത്. ഇദ്ദേഹത്തെ ഇടക്കാല പ്രസിഡന്റായി കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിച്ചുവെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യസഭയില്‍ അമിത് ഷാ തന്ത്രങ്ങള്‍ വിജയിക്കുമോ? 18ല്‍ ഏഴ് അടര്‍ത്താന്‍ നീക്കം, മുത്തലാഖ് സഭ കടക്കുംരാജ്യസഭയില്‍ അമിത് ഷാ തന്ത്രങ്ങള്‍ വിജയിക്കുമോ? 18ല്‍ ഏഴ് അടര്‍ത്താന്‍ നീക്കം, മുത്തലാഖ് സഭ കടക്കും

കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ഒട്ടേറെ നേതാക്കള്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധി പാര്‍ട്ടി പരിഹരിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സമാനമായ പ്രതിസന്ധി കോണ്‍ഗ്രസും നേരിടുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവച്ചിട്ട് രണ്ട് മാസം പിന്നിട്ടു. ഇതുവരെ പുതിയ അധ്യക്ഷനെ നിയമിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പ്രിയങ്കാ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെയെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

English summary
Srinivas BV Named Interim President of Youth Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X