കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു: കാത്തിരിപ്പ് ജഗന്റെ സമ്മതത്തിന്, 10 എംഎല്‍എമാര്‍ ചാടും

Google Oneindia Malayalam News

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ തെലുങ്ക്ദേശം പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് പത്ത് ടിഡിപി എംഎല്‍എമാര്‍ രംഗത്തുണ്ടെന്നതാണ് പുതിയ വിവരം. വൈഎസ്ആര്‍ തലവന്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി അനുമതി നല്‍കിയാല്‍ ടിഡിപി എംഎല്‍എമാര്‍ വെഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് ആന്ധ്രപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി എം ശ്രീനിവാസ റാവുവാണ് വ്യക്തമാക്കിയത്. നാല് രാജ്യസഭ എംപിമാരും നേരത്തെ ടിഡിപിയില്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നേരത്തെ ടിഡിപി വിട്ട് മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തരും ഉള്‍പ്പെടെ നിരവധി പേര്‍ ബിജെപിയിലേക്കും എത്തിയിരുന്നു. തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ തന്നെ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടിഡിപി വിട്ട് നിരവധി പേര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നത്.

ചിദംബരത്തെ നിർത്തിപ്പൊരിക്കുന്ന 20 സിബിഐ ചോദ്യങ്ങൾ.... കാർത്തി, ഇന്ദ്രാണി, പീറ്റർ! അറിയേണ്ടതെല്ലാംചിദംബരത്തെ നിർത്തിപ്പൊരിക്കുന്ന 20 സിബിഐ ചോദ്യങ്ങൾ.... കാർത്തി, ഇന്ദ്രാണി, പീറ്റർ! അറിയേണ്ടതെല്ലാം

 പത്ത് എംഎല്‍എമാര്‍ കൂടി കളംവിടും!!

പത്ത് എംഎല്‍എമാര്‍ കൂടി കളംവിടും!!

വൈഎസ്ആര്‍കോണ്‍ഗ്രസ് ​ തലവന്‍ ജഗന്‍മോഹന്‍ റെഡ്ഡിയില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ പത്തോളം എംഎല്‍എമാരാണ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടിഡിപി എംഎല്‍എമാര്‍ വെഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് ആന്ധ്രപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി എം ശ്രീനിവാസ റാവുവാണ് വ്യക്തമാക്കിയത്. എന്നാല്‍ പത്തുപേര്‍ ആരെല്ലാമാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ടിഡിപിയില്‍ നിന്ന് ബിജെപിയിലേക്ക്

ടിഡിപിയില്‍ നിന്ന് ബിജെപിയിലേക്ക്

ടിഡിപിയുടെ രാജ്യസഭ എംപിമാരായ വൈഎസ് ചൗധുരി, ടിജി വെങ്കടേഷ്, സിഎം രമേഷ് എന്നിവരാണ് നേരത്തെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നാലുപേരും രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റുമായ വെങ്കയ്യാ നായിഡുവിന് കൈമാറുകയും ചെയ്തുു. ടിഡിപിയുടെ ആറ് രാജ്യസഭാ എംപിമാരില്‍ മൂന്ന് പേരും ഇതിനകം തന്നെ ബിജെപിയിലേക്ക് ചാടിക്കഴിഞ്ഞിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും കൊഴിഞ്ഞുപോക്ക് ഉണ്ടാക്കുമെന്ന് അവകാശപ്പെട്ട് ചില ബിജെപി നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.

അംബിക കൃഷ്ണയും ബിജെപിയില്‍

അംബിക കൃഷ്ണയും ബിജെപിയില്‍


നാല് രാജ്യസഭാ എംപിമാര്‍ ടിഡ‍ിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മുതിര്‍ന്ന ടിഡിപി നേതാവ് അംബിക കൃഷ്ണയും ബിജെപിയ്ക്കൊപ്പം ചേരുന്നത്. സിനിമാ നിര്‍മാതാവ് കൂടിയായ എല്ലൂരു എംഎല്‍എയാണ് ഏറ്റവും ഒടുവില്‍ ടിഡിപിയില്‍ നിന്ന് മറുകണ്ടം ചാടിയത്. ഇതിന് പുറമേ 60 ഓളം നേതാക്കളും ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആഗസ്റ്റ് 18ന് ഇവര്‍ക്കൊപ്പം നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരും ടിഡിപിയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള വാഗ്ധാനങ്ങള്‍ മോദി സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിടുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനൊപ്പമാണ് ഉന്നത നേതാക്കള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ പാര്‍ട്ടി വിടുന്നത്.

 റെഡ്ഡി- നായിഡു പോര്

റെഡ്ഡി- നായിഡു പോര്

ജഗന്‍മോഹന്‍ റെഡ്ഡി ചന്ദബാബു നായിഡുവിനോട് അധികാരം കൊണ്ട് പ്രതികാരം ചെയ്യുകയാണെന്നാണ് ബിജെപി രാജ്യസഭ എംപി ശ്രുജുന ചൗധരി ആരോപിക്കുന്നത്. ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡുവിനോടുള്ള ശത്രുത വെടിഞ്ഞ് റെഡ്ഡി ഭരണകാര്യത്തില്‍ ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ എതിര്‍ത്തുനിന്ന് ശ്രുജുന എല്ലായ്പ്പോഴും ചന്ദ്രബാബു നായിഡുവിനെ പിന്തുണയ്ക്കുകയാണെന്ന് ശ്രീനിവാസ റാവു ചൂണ്ടിക്കാണിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ആന്ധ്രയില്‍ ജഗന്മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇതോടെ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അമരാവതി, പൊലവാരം പദ്ധതികള്‍ ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ത്തിവെച്ചതും ഇതിന്റെ ഭാഗമായിട്ട് തന്നെയായിരുന്നുയ അഴിമതിക്കാരെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ 151 നിയമസഭാ മണ്ഡലങ്ങളില്‍ 23 സീറ്റുകള്‍ മാത്രമാണ് ടിഡിപിക്ക് നേടാന്‍ കഴിഞ്ഞത്. പാര്‍ട്ടിക്ക് മൂന്ന് ലോക്സഭാ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

 സമുദായത്തെ ലക്ഷ്യമിട്ട്

സമുദായത്തെ ലക്ഷ്യമിട്ട്


ആന്ധ്രപ്രദേശിലെ 18 ശതമാനം വരുന്ന കാപു സമുദായത്തെ ലക്ഷ്യംവെച്ചാണ് ബിജെപി ആന്ധ്രപ്രദേശ് പിടിക്കാനൊരുങ്ങുന്നത്. ടിഡിപിയുടെ വോട്ട് ബാങ്കായ കാപു സമുദായത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി ആന്ധ്രയില്‍ അധികാരം ഉറപ്പിക്കാനുള്ള തന്ത്രങ്ങളും ഇതിനൊപ്പമുണ്ട്. ഇതേ ലക്ഷ്യത്തോടെയായിരുന്നു ഇതേ സമുദായത്തില്‍ നിന്നുള്ള കന്ന ലക്ഷ്മി നാരായണനെ ബിജെപി സംസ്ഥാന പ്രസി‍ഡന്റായി നിയമിച്ചത്.

English summary
Srinivas Rao says, If Jagan Mohan Reddy accepts, 10 TDP MLA's ready to move YSR Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X