Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ലോറന്‍സിനെതിരെ ലൈംഗികാരോപണവുമായി ശ്രീറെഡ്ഡി! ഞെട്ടി തമിഴ് സിനിമ.. ഇനി മലയാളത്തിലേക്ക് ?

തെലുങ്ക് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ പിന്നാലെ കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ച് നടി ശ്രീ റെഡ്ഡി ചില ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചത്. തമിഴിലെ പ്രമുഖ സംവിധായകരായ മുരുകോദാസ്, നടന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. ഇതിന് പിന്നാലെ സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് താരം.

അഭ്രപാളികള്‍ക്ക് പിന്നില്‍ നടികള്‍ നേരിടുന്ന അശ്ലീലതകളെ കുറിച്ച് പരസ്യമായി തുണി അഴിച്ച് പ്രതിഷേധിച്ച നായികയായിരുന്നു ശ്രീറെഡ്ഡി.കാസ്റ്റിങ്ങ് കൗച്ച് സിനിമ മേഖലയില്‍ ഉണ്ടെന്നും അവസരം ലഭിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ നടിമാര്‍ കിടന്ന് കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ണെന്നുമായിരുന്നു ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്.

നാനി

നാനി

നാനി ഉള്‍പ്പെടെയുള്ള തെലുങ്ക് നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെയായിരുന്നു ശ്രീറെഡ്ഡി വെളിപ്പെടുത്തല്‍ നടത്തിയത്. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവതം നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തന്‍റെ പുതിയ വെളിപ്പെടുത്തലുകളിലൂടെ തമിഴ് സിനിമയെ ഞെട്ടിച്ചിരിക്കുന്നത്.

തമിഴ് സംവിധായകന്‍

തമിഴ് സംവിധായകന്‍

തമിഴ്ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരെ താരം ആഞ്ഞടിച്ചത്. തമിഴ് സംവിധായകന്‍ എആര്‍ മുരുകദാസിനെതിരെയായിരുന്നു ആദ്യ ആരോപണം. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ കണ്ടത് മുരുകദാസിന് ഓര്‍മ്മയുണ്ടോ എന്നായിരുന്നു താരം ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുന്നത്.

ഓര്‍മ്മയുണ്ടോ

ഓര്‍മ്മയുണ്ടോ

ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദാസിനെതിരായ 90 ശതമാനം തെളിവുകളും തന്‍റെ കൈയ്യില്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തി.

നടന്‍ ശ്രീകാന്ത്

നടന്‍ ശ്രീകാന്ത്

തമിഴ് താരം ശ്രീകാന്തിനെതിരേയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താരം പറയുണ്ട്.

ലോറന്‍സിനെതിരെ

ലോറന്‍സിനെതിരെ

ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് രാഘവ തന്നെ ശാരീരികമായി ഉപയോഗിച്ചത് എന്നാണ് ശ്രീറെഡ്ഡി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഒരുപാട് കഷ്ടതകള്‍ തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറന്‍സ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. അങ്ങനെയാണ് അടുപ്പത്തിലായത്. എന്നാല്‍ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ലോറന്‍സ് തന്‍റെ തനി സ്വഭാവം പുറത്തെടുത്തെന്നും താരം പറയുന്നു.

ഇനി മലയാളത്തിലേക്ക്

ഇനി മലയാളത്തിലേക്ക്

എന്തായാലും വരും ദിവസങ്ങളിലും ശ്രീറെഡ്ഡി ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന ഭയത്തിലാണ് തമിഴ് സിനിമാ ലോകം. അതേസമയം തെലുങ്കിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ ആളുകളേയും അതിന് പിന്നാലെ മലയാളം സിനിമയിലെ ആളുകളേയും കുറിച്ച് താന്‍ വെളിപ്പെടുത്തുമെന്നാണ് ശ്രീറെഡ്ഡി പറഞ്ഞത്. തമിഴ് സിനിമയുടെ ഊഴമായ സ്ഥിതിക്ക് അടുത്തത് മലയാള സിനിമയാകും ഞെട്ടുകയെന്നാണ് പറയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+