കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖും ആമിറും അസഹിഷ്ണുതയെ കുറിച്ച് മുമ്പേ പറഞ്ഞു... അവരായിരുന്നു ശരിയെന്ന് അനുഭവ് സിന്‍ഹ!!

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ബോളിവുഡ് സംവിധായകന്‍ അനുഭവ് സിന്‍ഹ. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പ് നമ്മുടെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും പറഞ്ഞതാണ്. അന്ന് അവര്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായി. എന്നാല്‍ അവര്‍ രണ്ട് പേരും പറഞ്ഞത് തീര്‍ത്തും ശരിയായിരുന്നുവെന്ന് സിന്‍ഹ പറഞ്ഞു.

1

അഞ്ച് വര്‍ഷം മുമ്പ് നമ്മുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരു വിഷയത്തെ അപലപിച്ചിരുന്നു. അത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അന്ന് ഒരാള്‍ പോലും അവര്‍ക്കൊപ്പം നിന്നില്ല. ആ സൂപ്പര്‍ താരങ്ങള്‍ ഷാരൂഖും ആമിറുമാണ്. പറഞ്ഞ വിഷയം അസഹിഷ്ണുതയായിരുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി. അതേസമയം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന സംവിധായകനാണ് അനുഭവ് സിന്‍ഹ.

ആമിര്‍ ഖാനായിരുന്നു 2015ല്‍ അസഹിഷ്ണുതാ വാദത്തിന് തുടക്കമിട്ടത്. ഞാന്‍ ഭാര്യയുമായി വീട്ടിലിരുന്ന് സംസാരിക്കുമ്പോള്‍ അവര്‍ ഇന്ത്യ വിടുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. അത് വളരെ അലട്ടുന്നൊരു ചോദ്യമായിരുന്നു. അവര്‍ കുട്ടികളെ ഓര്‍ത്ത് ഭയപ്പെട്ടിരുന്നു. ചുറ്റുമുള്ള ഭ യപ്പെടുത്തുന്ന അന്തരീക്ഷത്തെ കുറിച്ച് അവര്‍ ആശങ്കപ്പെട്ടിരുന്നു. ദിനപത്രങ്ങള്‍ വായിക്കുന്നത് പോലും തന്റെ ഭാര്യ കിരണ്‍ ഭയപ്പെട്ടിരുന്നു എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയായിരുന്നു ഷാരൂഖിന്റെ പരാമര്‍ശം. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ട്. അത് വളരെ കൂടുതലാണ്. ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. മതപരമായ അസഹിഷ്ണുതയും ഈ രാജ്യത്ത് മതനിരപേക്ഷനായി നില്‍ക്കാന്‍ സാധിക്കുന്നില്ല എന്നതും ഏറ്റവും മോശം കുറ്റകൃത്യമാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ഇതിന് പിന്നാലെ ഷാരൂഖിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ സമയത്ത് ഉയര്‍ന്ന് വന്ന അവാര്‍ഡ് വാപ്പസി വിവാദങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഷാരൂഖിന്റെ സിനിമയെ ബഹിഷ്‌കരിക്കണമെന്ന് വരെ ആഹ്വാനമുണ്ടായിരുന്നു. ആമിര്‍ ഖാനെ സ്‌നാപ്പ് ഡീലിന്റെ പരസ്യത്തില്‍ നിന്ന് വരെ ഒഴിവാക്കിയിരുന്നു.

ജെഎന്‍യു ഐക്യദാര്‍ഢ്യത്തില്‍ സ്വതന്ത്ര കശ്മീര്‍ പോസ്റ്റര്‍, വിശദീകരണവുമായി ശിവസേന, മറുപടി ഇങ്ങനെജെഎന്‍യു ഐക്യദാര്‍ഢ്യത്തില്‍ സ്വതന്ത്ര കശ്മീര്‍ പോസ്റ്റര്‍, വിശദീകരണവുമായി ശിവസേന, മറുപടി ഇങ്ങനെ

English summary
srk aamir khan were right about intolerance says anubhav sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X