ചെന്നൈ ദുരിതബാധിതര്‍ക്ക് ഷാരൂഖിന്റെ 1 കോടി
മുംബൈ: ചെന്നൈ ദുരിതബാധിതര്‍ക്ക് ബോളിവുഡ് ഖാന്റെ 1 കോടി സഹായം. സിനിമാലോകത്തു നിന്നും ഇത്രയും വലിയ തുക സഹായമായി നല്‍കുന്നത് ഷാരൂഖ് ഖാന്‍ ആണ്.
ഷാരൂഖിന്റെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസും ദില്‍വാലെ ചലച്ചിത്ര ടീമും കൂടിയാണ് തുക സമാഹരിച്ചത്.ഷാരൂഖ് ജയലളിതയ്ക്ക് എഴുതിയ കത്തില്‍ ഇത് വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് സഹായം എത്തിക്കുന്നത്.

ചലച്ചിത്ര രംഗത്തു നിന്നും ഒട്ടേറെ പേര്‍ ധനസഹായവുമായി മുന്നോട്ടു വന്നിരുന്നു. ഒരു മാസം തുടര്‍ച്ചയായി പെയ്ത മഴയിലാണ് തമിഴ്‌നാട് വെള്ളത്തിനടിയിലായത്. ഏകദേശം 280 ആളുകള്‍ മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
Great gesture - @iamsrk & his @RedChilliesEnt donates Rs 1 Cr to CM"s Relief Funds. pic.twitter.com/RTNSkU6Q2i
— Sreedhar Pillai (@sri50) December 7, 2015 











Click it and Unblock the Notifications