Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രുതി ഹസന് നേരെ വീണ്ടും ആരാധകന്‍റെ കയ്യേറ്റം

ഡെറാഡൂണ്‍: തെന്നിന്ത്യന്‍ താരം ശ്രുതി ഹസ്സന് നേരെ വീണ്ടും ആക്രമണം. ആരാധകരുടെ കാര്യത്തില്‍ അച്ഛനെയും തോല്‍പിച്ചാണ് മകളുടെ പോക്ക്. അതിന്റെ ദൃഷ്ടാന്തമാണ് തുടര്‍ച്ചയായി രണ്ട് തവണ ആരാധകരില്‍ നിന്ന് പരാക്രമങ്ങള്‍ നേരിടേണ്ടി വന്നത്.

മുസോറിയിലെ ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞ ദിവസം ശ്രുതി ഹസ്സന്‍ ആക്രമിക്കപ്പെട്ടത്. മദ്യലഹരിയിലുള്ള ഒരു യുവാവാണ് നടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. 'യാര' എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് ശ്രുതി ഡറാഡൂണിലെത്തിയത്.

sruthihasan

ഹോട്ടലില്‍ ശ്രുതി താമസിച്ചിരുന്ന മുറിയില്‍ അര്‍ദ്ധരാത്രിയായപ്പോള്‍ ഒരു യുവാവ് തട്ടിവിളിച്ചു. എന്നാല്‍ ഭയം കൊണ്ട് ശ്രുതി വാതില്‍ തുറന്നില്ല. ഇതിന്റെ ദേഷ്യത്തില്‍ യുവാവ് ശക്തിയായി വാതിലിനിട്ട് ഇടിച്ചു. ഭയന്നുപോയ താരം ഹോട്ടല്‍ മാനേജരെ വിളിച്ച് കാര്യം പറയുകയായിരുന്നു. അവരെത്തി യുവാവിനെ നീക്കി.

യുവാവിനെ പിന്നീട് പൊലീസിനെ ഏല്‍പിച്ചു. താന്‍ ആരാധിക്കുന്ന നടി ഹോട്ടലില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ അവരെ കാണാന്‍ വേണ്ടിയാണ് വാതിലിന് മുട്ടിയെത്താണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സിര്‍സ സ്വദേശിയായ യുവാവാണ് ഇത്തവണ നടിയെ ശല്യം ചെയ്തത്.

കഴിഞ്ഞ തവണം മുംബൈയിലെ സ്വന്തം ഫഌറ്റില്‍ വച്ചാണ് ശ്രുതിയ്ക്ക് ആരാധകനില്‍ നിന്ന് സമാനമായ അനുഭവമുണ്ടായത്. കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്ന ശ്രുതിയെ അജ്ഞാതനായ ഒരാള്‍ കടന്നാക്രമിക്കുകയായിരുന്നു. അതിന ശേഷം കോളിങ് ബെല്‍ കേള്‍ക്കുന്നതുപോലും തനിക്ക് പേടിയാമെന്ന് ശ്രുതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+