13 മിനിറ്റില്‍ ഭ്രമണപഥത്തില്‍; എസ്എസ്എല്‍വി വിക്ഷേപണം വിജയകരം
എസ്എസ്എല്‍വിയുടെ ആദ്യ പരീക്ഷണ പറക്കലില്‍ അപ്രതീക്ഷിത പരാജയമായിരുന്നു ഐഎസ്ആര്‍ഒ നേരിട്ടത്. എന്നാല്‍ ഇത്തവണ എല്ലാ പഴുതുകളും അടച്ചായിരുന്നു വിക്ഷേപണം

ചെന്നൈ: ഐ എസ് ആര് ഒ നിര്‍മിച്ച എസ് എസ് എല്‍ വി ഡി 2 ( സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നായിരുന്നു രാജ്യത്തിന്റെ അഭിമാനവും പ്രതീക്ഷയും വഹിച്ച് കൊണ്ട് എസ് എസ് എല്‍ വി ഡി 2 കുതിച്ചയുര്‍ന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച 'ആസാദി സാറ്റ്-2' എന്ന ചെറു ഉപഗ്രഹം അടക്കം ഭൂപ്രതലത്തില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മൂന്ന് ഉപഗ്രഹങ്ങളെ എത്തിച്ച് കൊണ്ടാണ് എസ് എസ് എല്‍ വി ഡി 2 വിജയം രചിച്ചത്. ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഐ എസ് ആര് ഒ എസ് എസ് എല്‍ വി ഡി 2 വിന് രൂപം നല്‍കിയിരിക്കുന്നത്.

ലക്ഷ്യത്തിലെത്തിയത് വെറും 13 മിനിറ്റില്‍
13 മിനിറ്റു കൊണ്ടാണ് മൂന്ന് ഉപഗ്രഹങ്ങളും എസ് എസ് എല്‍ വി ഡി 2 ഭ്രമണപഥത്തിലെത്തിച്ചത്. ചെന്നൈയിലെ സ്പെയ്സ് കിഡ്സിന്റെ ആസാദി സാറ്റ്-2വിനെ കൂടാതെ ഐ എസ് ആര് ഒ നിര്‍മിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-07, അമേരിക്കയിലെ അന്റാരിസ് നിര്‍മിച്ച ജാനസ് വണ്‍, എന്നിവയാണ് എസ് എസ് എല്‍ വി ഡി 2 വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍.

അഭിമാനമായി ആസാദി സാറ്റ്
വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്കൂളുകളിലെ 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ് പിറന്നത് എന്നത് രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമായി. ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പെയ്സ് കിഡ്സ് ഇന്ത്യയാണ് ആസാദി സാറ്റ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

ഐഎസ്ആര്‍ഒയ്ക്ക് മൂന്ന് വിക്ഷേപണ വാഹനങ്ങള്‍
അതേസമയം എസ് എസ് എല്‍ വി കൂടി എത്തിയതോടെ ഐ എസ് ആര് ഒയ്ക്ക് ഇപ്പോള്‍ മൂന്ന് വിക്ഷേപണ വാഹനങ്ങളായി. എസ് എല്‍ ല്‍ വിയെ കൂടാതെ പി എസ് എല്‍ വി, ജി എസ് എല്‍ വി എന്നിവയാണ് ഐ എസ് ആര് ഒയുടെ മറ്റ് രണ്ട് വിക്ഷേപണ വാഹനങ്ങള്‍. 56 കോടി രൂപ മുടക്കിയാണ് എസ് എസ് എല്‍ വി നിര്‍മിച്ചിരിക്കുന്നത്.

ആദ്യ പരീക്ഷണം പരാജയം
എസ് എസ് എല്‍ വിയുടെ രണ്ടാമത്തെ വിക്ഷേപണ വാഹനമാണ് ഇന്ന് ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നത്. എസ് എസ് എല്‍ വിയുടെ ആദ്യ പരീക്ഷണ പറക്കല്‍ പരാജയമായിരുന്നു. ഓഗസ്റ്റ് 9 ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ് ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ എസ് എസ് എല്‍ വിക്ക് സാധിക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications