'സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഡിഎൻഎ പരിശോധിക്കണം'; വിവാദ പരാമർശവുമായി ആർഎസ്എസ് നേതാവ്,കനത്ത പ്രതിഷേധം
മുൻ ഗോവ ആർഎസ്എസ് തലവൻ സുഭാഷ് വെല്ലിങ്കറുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം. 'സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഡിഎൻഎ പരിശോധിക്കണം' എന്ന വെല്ലിങ്കറുടെ പരാമർശമാണ് വിവാദമായത്. വെല്ലിങ്കറിനെതിരെ ഞായറാഴ്ച ദക്ഷിണ ഗോവയിൽ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അതേസമയം വിശ്വാസികൾ സംയമനം പാലിക്കണമെന്ന് ഗോവ അതിരൂപത നേതൃത്വം അറിയിച്ചു.
'വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരായ സുഭാഷ് വെലിങ്കർ നടത്തിയ അവഹേളവും അധിക്ഷേപവും നിറഞ്ഞ പരാമർശത്തിൽ അപലപിക്കുന്നു. ഫ്രാൻസിസ് സേവ്യറിനെ വിശുദ്ധനായി ആരാധിക്കുന്ന കത്തോലിക്ക സമുദായംഗങ്ങളുടെ മാത്രമല്ല മറ്റ് മതസ്തരുടേയും വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു പരാമർശം',ഗോവ അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് പീസ് (സിഎസ്ജെപി) പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം വിശ്വാസികളെല്ലാരും സംയമനം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൗൺസിൽ വ്യക്തമാക്കി. 'സംസ്ഥാനത്തെ പ്രധാന വിശ്വാസങ്ങളിൽ നിന്നും വ്യതിചലിക്കരുത്. അഹിംസാക്തമക പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. എന്നാൽ വിഷയത്തിൽ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുന്ന തരത്തിലുള്ള പ്രകോപനപരമായ യാതൊരു നടപടിയിലേക്കും കടക്കരുതെന്ന് അഭ്യർത്ഥിക്കുന്നു', കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ആർഎസ്എസ് നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നന്നതെന്നും ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്തിന്റെ സാമുദായിക ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ' പ്രകൃതി ഭംഗിക്കൊപ്പം തന്നെ ജനങ്ങൾക്കിടയിലെ ഐക്യവും അവരുടെ വ്യത്യസ്തതയും ആതിഥേയത്വ മനോഭാവവുമെല്ലാമാണ് ഗോവയിലെ ആകർഷണം. എന്നാൽ നിർഭാഗ്യവശാൽ ബിജെപി ഭരണത്തിന് കീഴിൽ സമുദായിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ബോധപൂർവ്വം വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമമാണ് നടക്കുന്നത്. ആർഎസ്എസ് നേതാവ് ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചും മറ്റ് സംഘപരിവാർ സംഘടനകൾ മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്', അദ്ദേഹം ആരോപിച്ചു.
ഗോവയിൽ ബിജെപിയുടെ തന്ത്രം വ്യക്തമാണ്. നിയമവിരുദ്ധമായി ഹരിത മേഖലകൾ പരിവർത്തനം ചെയ്യുകയും പാരിസ്ഥിതിക ചട്ടങ്ങൾ മറികടന്നു കൊണ്ടുള്ള ചൂഷണം ചെയ്യുന്നുതിനുമിടയിൽ ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയുടെ ഈ നീക്കങ്ങളൊന്നും എതിർക്കപ്പെടാതെ പോകില്ല. ഇതിനെ ഗോവ മാത്രമല്ല, രാജ്യം ഒന്നടങ്കം ഒറ്റക്കെട്ടായി നിൽക്കും', രാഹുൽ എക്സിൽ കൂട്ടിച്ചേർത്തു.
അതേസമയം വിവാദ പരാമർശത്തിൽ വെലിങ്കറിനെതിരെ പോലീസ് കേസെടുത്തു. പരാമർശത്തിന് പിന്നാലെ വെലിങ്കറിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഓൾഡ് ഗോവ, കനകോണ, പനാജി, അൻജുന, പോണ്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശി. വിവാദത്തിന് പിന്നാലെ വെല്ലിങ്കർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിനായി മഹാരാഷ്ട്രയിലും ഗോവിയിലും തിരച്ചിൽ നടത്തിയതായി പോലീസ് പറഞ്ഞു.പ്രതിഷേധക്കാർക്കെതിരേയും പോലീസ് കേസെടുത്തു. 500 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications