കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിൻ പ്രസ്താവന തിരുത്തി; തന്റെ വാക്കുകൾ മാധ്യമ പ്രവർത്തകർ വളച്ചൊടിച്ചു!

  • By Desk
Google Oneindia Malayalam News

ചെന്നൈ: ദ്രാവിഡ നാടിനായി ആവശ്യം ഉന്നയിച്ചുകൊണ്ട് ഡിഎംകെ വർക്കിങ് പ്രസിഡൻറ് എംകെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ആ റിപ്പോർട്ട് തെറ്റാണെന്ന് പറഞ്ഞ് അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. അങ്ങനെയൊരു ആവശ്യം ഉന്നയിക്കപ്പെടുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യണമെന്നാണ് താന്‍ പറഞ്ഞത്. എന്നാൽ മാധ്യങ്ങൾ അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈറോഡിലെ ഒരു പരിപാടിയിലായിരുന്നു അദ്ദേഹം ദ്രാവിഡ നാട് പരാമർശം നടത്തിയത്. ദ്രാവിഡ നാട് എന്ന ആശയം 'അണ്ണ' നേരത്തെ ഉപേക്ഷിച്ചതാണ്. അന്നൊരു പ്രത്യേക സാഹചര്യത്തിലാണ് അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടത്. എന്നാൽ അന്ന് ഉന്നയിച്ച കാര്യം ന്യായമാണെന്ന് പറയേണ്ടി വരും. അത്തരത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥആനങ്ങളെ ബിജെപി സർക്കാർ അവഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസ് വരുമെന്ന് പേടി

കേസ് വരുമെന്ന് പേടി

അതേസമയം ദേശവിരുദ്ധ പ്രവർത്തിയുടെ പേരിൽ കേസ് വരുമെന്ന് പേടിച്ചിട്ടാണ് സ്റ്റാലിൻ ഇപ്പോൾ ദ്രാവിഡ നാടെന്ന പരാമർശം പിൻവലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇവിആർ പെരിയാറിന്റെ വീക്ഷണകോണിലായിരുന്നു ദ്രാവിഡ നാട് എന്ന ആശയം ഉദിച്ചത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി ഒരു പ്രദേശം എന്നതായിരുന്നു ലക്ഷ്യം. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് സൗത്ത് ഇന്ത്യ എന്ന കാര്യം പ്രായോഗികമല്ലെന്നാണ് പെരിയാറിന്റെ ശിഷ്യനും ഡിഎംകെ സ്ഥാപകനുമായ അണ്ണാ ദുരൈയുടെ അഭിപ്രായം. തുടർന്ന് അദ്ദേഹം നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിനൊത്ത് പ്രവർത്തിക്കുകയായിരുന്നു.

പെരിയാറിന്റെ പ്രതിമ തകർത്ത സംഭവം

പെരിയാറിന്റെ പ്രതിമ തകർത്ത സംഭവം


ദക്ഷിണേന്ത്യയില്‍ പോലും ഹിന്ദി ആധിപത്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന വന്നത്. അതേസമയം ദ്രീവീഡിയൻ പ്രസ്ഥാനങ്ങളുടെ പിതാവ് പെരിയാറിനെ പോലും അധിക്ഷേപിക്കുന്ന തരത്തിലേക്ക് ബിജെപി രാഷ്ട്രീയം മാറുകയും ചെയ്തിരുന്നു. ത്രിപുരയില്‍ സ്റ്റാലിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന് ബിജെപി നേതാവ് എച്ച്. രാജ ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ പെരിയാറിന്റെ പ്രതിമയും തകർക്കപ്പെട്ടിരുന്നു. രാജക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. രാജയുടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെന്നും അതുകൊണ്ട് തന്നെ കേസെടുക്കാൻ സാധ്യമല്ലെന്നുമുള്ള ന്യായമായിരുന്നു സർക്കാർ നിരത്തിയത്. ഇതിനെതിരെ തമിഴ്നാട്ടിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സ്റ്റാലിൻ ദ്രാവിഡ നാടെന്ന ആശയം ഉന്നയിച്ചത്.

ദേശീയതയെ തളർത്താനുള്ള തട്ടിപ്പ് പരിപാടി

ദേശീയതയെ തളർത്താനുള്ള തട്ടിപ്പ് പരിപാടി


ഒറ്റ ഇന്ത്യ എന്ന ആശയം ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ല. മോദി സര്‍ക്കാരിന് കീഴില്‍ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വം തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നത്. അതില്‍ അഭിമാനം കൊള്ളുന്നുവെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവനും വ്യക്തമാക്കിയിരുന്നു. അതേസമയം തമിഴ് ദേശീയ പെരിയക്കം നേതാവ് പി മണിയരസന്‍ സ്റ്റാലിന്റെ അഭിപ്രായം തള്ളിക്കളഞ്ഞിരുന്നു. തമിഴ് ദേശീയതയെ തളര്‍ത്താനുള്ള തട്ടിപ്പ് രിപാടിയാണ് ഇതെന്ന് മണിയരസന്‍ അഭിപ്രായപ്പെടുകയായിരുന്നു. ദ്രാവിഡനാടിനെ സ്റ്റാലിന്‍ ഗൗരവമായാണ് കാണുന്നതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി ഇതിന് അദ്ദേഹം പിന്തുണ തേടണമെന്ന് മണിയരസന്‍ അഭിപ്രായപ്പെട്ടു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ അദ്ദേഹം തയ്യാറുണ്ടോ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഡിഎംകെ ജനറല്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം ചേരാന്‍ തയ്യാറാണോ എന്നും മണിയരസൻ ചോദിത്തിരുന്നു.

കശാപ്പ് നിരോധനം...

കശാപ്പ് നിരോധനം...

കാലക്രമേണ നശിച്ചുപോയ ദ്രാവിഡ സംസ്ക്കാരം എന്ന ആശയം ഈ അടുത്തകാലത്താണ് ഉർന്നു വന്നത്. കേന്ദ്ര സർക്കാർ കശാപ്പ് നിരോധനം കൊണ്ടുവന്നപ്പോൾ യൂണൈറ്റഡ് സ്റ്റേറ്റ് ഓഫ് സൗത്ത് ഇന്ത്യ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ക്യാംപെയിനുകളും നടന്നുവന്നിരുന്നു. ദക്ഷിണേന്ത്യയിൽ നിലവിലുള്ള സമുദായങ്ങളുടെ ഭൂരിപക്ഷം അടിസ്ഥാനമാക്കിയുള്ള ആശയമാണ് ദ്രാവിഡ നാട് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. 1960കൾക്കു ശേഷമാണ് തമിഴ് ജനതയ്ക്കിടയിൽ ഈ ആശയം പ്രചാരം സൃഷ്ടിച്ചു തുടങ്ങിയത്.

യോഗിയ്ക്ക് ശ്രദ്ധ ക്ഷേത്ര നിര്‍മാണത്തില്‍! ബിജെപിക്കെതിരെ സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടിയോഗിയ്ക്ക് ശ്രദ്ധ ക്ഷേത്ര നിര്‍മാണത്തില്‍! ബിജെപിക്കെതിരെ സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി

മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന: ബത്തക്കയെ പരിഹസിച്ചവർക്ക് മാറിടം കൊണ്ട് മറുപടിമാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന: ബത്തക്കയെ പരിഹസിച്ചവർക്ക് മാറിടം കൊണ്ട് മറുപടി

English summary
In response to a question on the demand for Dravida Nadu, Leader of Opposition in the state and DMK Working President MK Stalin had said on Saturday, “If it (such a demand) comes up, it is to be welcomed. I hope it comes up.” A day later, MK Stalin clarified his statement to media person saying, “The media is projecting as though I have demanded Dravida Nadu (And that is not true).”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X