കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി കേട്ട് പൊട്ടിക്കരഞ്ഞ് സ്റ്റാലിന്‍; കരഞ്ഞുകൊണ്ട് രാജ എത്തി, വിതുമ്പല്‍ കൂട്ടക്കരച്ചിലായി!!

Google Oneindia Malayalam News

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിക്ക് അന്ത്യ വിശ്രമം മറീന ബീച്ചില്‍ തന്നെ. ഇതിനെതിരെ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി. ഡിഎംകെയുടെ ആവശ്യം അംഗീകരിച്ചു. ഹൈക്കോടതി വിധി കേട്ട് കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞു. മുന്‍ കേന്ദ്രമന്ത്രി എ രാജയാണ് കോടതി വിധി സംബന്ധിച്ച് സ്റ്റാലിനെ അറിയിച്ചത്. സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിവരം ഡിഎംകെ പ്രവര്‍ത്തകര്‍ അതിവേഗം പ്രചരിപ്പിച്ചു. വിലപിച്ചിരുന്ന പ്രവര്‍ത്തകര്‍ കണ്ണീര്‍ തുടച്ച് കരുണാനിധിക്ക് മുദ്രാവാക്യം വിളിച്ച് ഒത്തുകൂടി. സര്‍ക്കാരിന് തിരിച്ചടിയും ഡിഎംകെക്ക് നേട്ടവുമാണ് കോടതി വിധി...

ആഗ്രഹം പോലെ

ആഗ്രഹം പോലെ

മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കുക. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുപോലെ തന്നെ കാര്യങ്ങള്‍ നടക്കുകയാണ്. വൈകീട്ടാണ് സംസ്‌കാരം. ഹൈക്കോടതി വിധി പുറപ്പെടുവിക്കും മുമ്പ് മറീന ബീച്ചില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

സര്‍ക്കാരിനെതിരെ കോടതി

സര്‍ക്കാരിനെതിരെ കോടതി

പോലീസ് സുരക്ഷ ശക്തമാക്കുന്നത് കണ്ട് വിധി എതിരാകുമെന്ന് ഒരുവേള ഡിഎംകെ പ്രവര്‍ത്തകര്‍ ആശങ്കിച്ചിരുന്നു. എന്നാല്‍ ഡിഎംകെയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ വാദം പൂര്‍ണമായും കോടതി തള്ളി. മാത്രമല്ല ശാസിക്കുന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

സ്റ്റാലിന്‍ കരയുന്നു

സ്റ്റാലിന്‍ കരയുന്നു

സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങൡ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുന്‍ കേന്ദ്രമന്ത്രി എ രാജയാണ് വിവരം സ്റ്റാലിനെ അറിയിച്ചത്. വിധി കേട്ട് സ്റ്റാലിന്‍ കരയുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

അനാവശ്യ വിവാദം

അനാവശ്യ വിവാദം

സ്റ്റാലിനും കനിമൊഴിയും രാജയും കരയുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് കരുണാനിധി മരിച്ചത്. മറീന ബീച്ചില്‍ സംസ്‌കാരത്തിനുള്ള നീക്കം നടക്കവെയാണ് എതിര്‍ത്ത് ഹര്‍ജികള്‍ കോടതിയിലെത്തിയത്. സര്‍ക്കാരും മറീന ബീച്ചിലെ സംസ്‌കാരത്തെ എതിര്‍ത്തു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പ്.

ഡിഎംകെയുടെ വിജയം

ഡിഎംകെയുടെ വിജയം

ഡിഎംകെ നേതാക്കള്‍ ആവശ്യം കോടതിയില്‍ വ്യക്തമാക്കിയതോടെ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് രാത്രി വൈകി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ച എട്ടുമണിക്ക് വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. എട്ട് മണിക്ക് തുടങ്ങിയ വാദം 11.15ഓടെയാണ് തീര്‍പ്പാക്കിയത്. കോടതി വിധി ഡിഎംകെയുടെ വിജയമാണ്.

എല്ലാവര്‍ക്കും മറീന ബീച്ചില്‍...

എല്ലാവര്‍ക്കും മറീന ബീച്ചില്‍...

അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കുക. ഹൈക്കോടതി തീരുമാനം ഡിഎംകെ സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കാണ് മറീന ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം നല്‍കൂവെന്ന സര്‍ക്കാരിന്റെ വാദവും കോടതി തള്ളി.

അപ്പീല്‍ പോകുമോ

അപ്പീല്‍ പോകുമോ

ഇനി നിയമതടസമുണ്ടാകില്ലെന്നാണ് കരുതുന്നത്. നേരത്തെ പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ചില ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു. മറ്റെല്ലാം കോടതി തള്ളുകയും ചെയ്തു. ഇനി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചാല്‍ മാത്രമാകും പ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ ഈ നീക്കമുണ്ടാകില്ലെന്നാണ് വിവരം.

ജാനകി രാമചന്ദ്രന്റെ സംസ്‌കാരം

ജാനകി രാമചന്ദ്രന്റെ സംസ്‌കാരം

മുന്‍ മുഖ്യമന്ത്രിയായിരുന്ന ജാനകി രാമചന്ദ്രന്റെ മൃതദേഹം മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ കരുണാനിധിയുടെ കാലത്ത് അനുവദിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരമൊരു നിയന്ത്രണമില്ലെന്ന് ഡിഎംകെ വാദിച്ചു.

ഒരു കോടി ഡിഎംകെ പ്രവര്‍ത്തകര്‍ ഇളകും

ഒരു കോടി ഡിഎംകെ പ്രവര്‍ത്തകര്‍ ഇളകും

ഒരു കോടിയോളം ഡിഎംകെ പ്രവര്‍ത്തകരുണ്ട് തമിഴ്‌നാട്ടില്‍. കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ പ്രകോപിതരായേക്കാം. ക്രമസമാധാന നില താളം തെറ്റുമെന്ന സൂചനയും ഡിഎംകെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പെരിയാറിനെ സംസ്‌കരിച്ചത്

പെരിയാറിനെ സംസ്‌കരിച്ചത്

ഡിഎംകെ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഉന്നത നേതാവാണ് പെരിയാര്‍. അദ്ദേഹത്തെ സംസ്‌കരിച്ചത് മറീന ബീച്ചിലായിരുന്നില്ല. ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട വാദങ്ങളും സര്‍ക്കാര്‍ നടത്തി. എല്ലാം തള്ളിയാണ് ഹൈക്കോടതി ഡിഎംകെയുടെ ആവശ്യം അംഗീകരിച്ചത്.

 മുഖ്യമന്ത്രിക്കെതിരെ ഗോ ബാക്ക് വിളി

മുഖ്യമന്ത്രിക്കെതിരെ ഗോ ബാക്ക് വിളി

അതിനിടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ വന്നിരുന്നു. പ്രതിഷേധ മുദ്രാവാക്യങ്ങളോടെയാണ് അണികള്‍ മുഖ്യമന്ത്രി പളനിസ്വാമി ഉള്‍പ്പെടെയുള്ളവരെ വരവേറ്റത്. ഇതോടെ പൂക്കര്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി വേഗത്തില്‍ തിരിച്ചുപോയി.

കരുണാനിധിയുടെ പിന്‍ഗാമി? കൈയ്യിലൊതുക്കി സ്റ്റാലിന്‍, വിട്ടുകൊടുക്കാതെ അഴഗിരി!! സംസ്‌കാരത്തിന് മുമ്പ്കരുണാനിധിയുടെ പിന്‍ഗാമി? കൈയ്യിലൊതുക്കി സ്റ്റാലിന്‍, വിട്ടുകൊടുക്കാതെ അഴഗിരി!! സംസ്‌കാരത്തിന് മുമ്പ്

English summary
Stalin breaks down after HC allows Karunanidhi’s burial at Marina beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X