കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി കത്തുന്നു... പ്രതിഷേധിച്ച പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തു, നേതാക്കൾക്കെതിരെ കേസ്!

  • By Desk
Google Oneindia Malayalam News

ചെന്നൈ: തൂത്തുക്കുടിയിലെ വെടിവെപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം ആളികത്തുകയാണ്. തൂത്തുക്കുടി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ച ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റും സംസ്ഥാന പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിനെ ചെന്നൈയില്‍ അറസ്റ്റുചെയ്ത് നീക്കി.പോലിസ് നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സ്റ്റാലിന്റഎ പ്രതിഷേധം.

കഴിവുകെട്ട മുഖ്യമന്ത്രിയാണ് പളനിസ്വാമിയെന്ന് സ്റ്റാലിൻ ആരോപിച്ചു. തമിഴ്നാട് മലിനീകരണ നിയന്ത്ര ബോർഡ് നേരത്തെ സ്റ്റെർലൈറ്റ് കോപ്പർ പ്ളാന്റ് ഉടനെ അടച്ചുപൂട്ടണം എന്ന് ഉത്തരവിറക്കിയിരുന്നു. പ്ളാന്റിലേക്കുള്ള വൈദ്യുതി വിതരണവും ബോർഡ് രാവിലെ വിച്ഛേദിച്ചു. എങ്കിലും മുഖ്യമന്ത്രിയുമായി വിഷയം നേരിട്ട് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും രാവിലെ മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്താൻ തീരുമാനിക്കുകയായിരുന്നു. ധർണ്ണയ്ക്കിടയിലാണ് ഡിഎംകെ പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയത്.

കുറ്റവാളികൾക്കെതിരെ നടപടിയെടുത്തില്ല

കുറ്റവാളികൾക്കെതിരെ നടപടിയെടുത്തില്ല

പോലീസ് വെടിവെപ്പിൽ തൂത്തൂക്കുടിയിലെ 12 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇതുവരെ വെടിവെച്ചവർക്കെതിരെ നടപടികൾ ഉണ്ടായിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. അദ്ദേഹം സ്ഥലം സന്ദർശിക്കാനോ ആളുകളോ കാണാനോ തയ്യാറായില്ല. അതുകൊണ്ട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടേയും, ഡിജിപി രാജേന്ദ്രന്റേയും രാജിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് സ്റ്റാലിൻ പ്രതികരിച്ചു.

മുഖ്യമന്ത്രി നിഷ്ക്രിയൻ

മുഖ്യമന്ത്രി നിഷ്ക്രിയൻ

കുറ്റവാളികൾക്കെതിരെ നടപടിയും, മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് വെള്ളിയാഴ്ചച ഡിഎംകെ സംസ്ഥാനത്താകെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തീർത്തും നിഷ്ക്രിയനായെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സാഹചര്യം അനുസരിച്ചായിരുന്നു പോലീസ് നടപടി. ഉത്തരവിനുവേണ്ടി കാത്തിരിക്കേണ്ട സാഹചര്യമല്ലായിരുന്നു തൂത്തുക്കുടിയിൽ എന്നായിരുന്നു മുഖ്യമന്ത്രി പളനി സ്വാമി പറഞ്ഞത്. ഇതും തമിഴ്നാട്ടിൽ പ്രതിപക്ഷത്തിന്റെ രോക്ഷത്തിന് കാരണമായി.

നേതാക്കൾക്കെതിരെ കേസ്

നേതാക്കൾക്കെതിരെ കേസ്


സമരം അക്രമാസക്തമായതിന് പിന്നില്‍ ആസൂത്രിതശ്രമമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ ഡിഎംകെ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞിരുന്നു. അതേസമയം തുത്തുക്കുടിയിലെ നിരോധനാജ്ഞ ലംഘിച്ച് മേഖലയില്‍ സന്ദര്‍ശനം നടത്തിയ എം കെ സ്റ്റാലിന്‍, മക്കള്‍ നിതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവര്‍ക്കുപുറമേ എംഡിഎംകെ നേതാവ് വൈക്കോ, ജികെ വാസന്‍, ടി രാജേന്ദ്രര്‍ എന്നിവര്‍ക്കെതിരേയും തമിഴ്‌നാട് പോലിസ് കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തിയെന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സർവ്വകക്ഷി പ്രതിഷേധം

സർവ്വകക്ഷി പ്രതിഷേധം

തൂത്തുക്കുടി സംഭവത്തിലെ പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്നു നടന്ന തമിഴ്‌നാട് നിയമസഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് ശേഷമാണ് സ്റ്റാലിൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ബന്ദിനോടനുബന്ധിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ സര്‍വകക്ഷി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട് കത്തും എന്ന് തന്നെയാണഅ സൂചന. വെള്ളിയാഴ്ചയും അക്രമസംഭവങ്ങൾ കൂടാൻ സാധ്യതയുണ്ട്.

ജനപങ്കാളിത്തം കൂടിവരുന്നു

ജനപങ്കാളിത്തം കൂടിവരുന്നു

അതിനിടെ, തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വേദാന്ത കമ്പനിക്കെതിരെ നടക്കുന്ന സമരത്തില്‍ ദിനം പ്രതി ജനപങ്കാളിത്തം കൂടി വരുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിച്ഛേദിച്ചിരിക്കുകയാണ്. ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതുവരെ ഉത്പാദനം നിർത്തിവയ്ക്കണമെന്ന ആവശ്യം കമ്പനി നടപ്പിലാക്കിയില്ല. ഇതിനാലാണ് മലിനീകരണ നിയന്ത്രണബോർഡിന്റെ നടപടി.

വൻ പാരിസ്ഥിതിക പ്രശ്നം

വൻ പാരിസ്ഥിതിക പ്രശ്നം

മലിനീകരണവും വന്‍ പാരിസ്ഥിതിക പ്രശ്‌നവുമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേരാണ് കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. ആ ദിവസം ഉണ്ടായ വെടിവെപ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉണ്ടായ വെടിവെയ്പ്പില്‍ കാളിയപ്പനാണ്(24) മരിച്ചത്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

രണ്ടാം ഘട്ട പ്രവർത്തനം

രണ്ടാം ഘട്ട പ്രവർത്തനം


ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് നൂറഅ ദിവസങ്ങൾ പിന്നിട്ട ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.

English summary
Dravida Munnetra Kazhagam (DMK) working president M.K. Stalin was on Thursday evicted from the Secretariat premises in Chennai and detained after he staged a dharna outside the Chief Minister's office, demanding to discuss the Thoothukudi issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X