ബിജെപി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു, പ്രാദേശിക സിനിമയ്ക്ക് ഹിന്ദി ടൈറ്റില്‍ അനുവദിക്കില്ല
പ്രദേശിക സിനിമകള്‍ക്ക് ഹിന്ദി സബ് ടൈറ്റില്‍ നല്‍കുന്നത് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാറലിന്‍.
ദില്ലി: പ്രദേശിക സിനിമകള്‍ക്ക് ഹിന്ദി സബ് ടൈറ്റില്‍ നല്‍കുന്നത് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാറലിന്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സിനിമകള്‍ക്ക് ഹിന്ദി സബ് ടൈറ്റില്‍ നല്‍കുകെയോ ഹിന്ദിയിലേക്ക് ഡബ് ചെയ്യുകെയും എന്‍എഫ് ഡിസിക്ക് എല്ലാ സിനിമകളുടെയും തിരക്കഥ ഹിന്ദിയില്‍ നല്‍കണമെന്നുള്ള പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം രാഷ്ട്രപതി അംഗീകരിച്ചിരുന്നു.

ഇതിനെ എതിര്‍ത്താണ് ശാലിന്‍. എല്ലാ പ്രദേശിക ഭാഷകള്‍ക്കും ബഹുമാനം നല്‍കണമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തിന്റെ ഐക്യം തകരുമെന്നും ശാലിന്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശാലിന്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് അനൗണ്‍സ്‌മെന്റ്, പ്രസ് ന്യൂസ്, പരസ്യങ്ങളിലും ഹിന്ദി ഉപയോഗിക്കുന്നതിനായി ബിജെപി രാഷ്ട്രപതിയില്‍ നിന്ന് അനുമതി നേടിയിട്ടുണ്ട്. സിബിഎസ്ഇ സ്‌കൂളുകളിലും ഹിന്ദി ഒരു നിര്‍ബന്ധിത വിഷയമാക്കിയിരിക്കുകയാണ്. ഹിന്ദി സംസാരിക്കാന്‍ അറിയാത്ത ഒരു വിഭാഗത്തെ ബിജെപി സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.
ഇവരുടെ ഭാവി എന്താകുമെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. രാജ്യത്തെ ഭരണഘടന നല്‍കുന്ന അവകാശം കേന്ദ്രം ഇല്ലാതാക്കുകയാണെന്നും കേന്ദ്രം പറഞ്ഞു.












Click it and Unblock the Notifications